അന്ധവിദ്യാലയത്തിൽ പ്രധാനാദ്ധ്യാപകനെ സ്ഥിരമായി നിയമിക്കണം  : മനുഷ്യാവകാശ കമ്മീഷൻ
Thiruvananthapuram, 15 സെപ്റ്റംബര്‍ (H.S.) തിരുവന്തപുരം : വഴുതക്കാട് ഗവ. അന്ധ വിദ്യാലയത്തിൽ പ്രധാനാദ്ധ്യാപകന്റെ ഒഴിവിൽ സ്ഥിരം അദ്ധ്യാപകനെ എത്രയും വേഗം നിയമിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പൊതുവിദ്യാഭ്യാസ ഡയറക്
Human Rights Commission


Thiruvananthapuram, 15 സെപ്റ്റംബര്‍ (H.S.)

തിരുവന്തപുരം : വഴുതക്കാട് ഗവ. അന്ധ വിദ്യാലയത്തിൽ പ്രധാനാദ്ധ്യാപകന്റെ ഒഴിവിൽ സ്ഥിരം അദ്ധ്യാപകനെ എത്രയും വേഗം നിയമിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി.

വിദ്യാർത്ഥികൾക്ക് വേണ്ടി ഒരു രക്ഷിതാവ് സമർപ്പിച്ച പരാതിയിലാണ് നടപടി. പ്രധാനാദ്ധ്യാപികയുടെ ചുമതല വഹിച്ചിരുന്ന അദ്ധ്യാപികക്ക് എതിരെയാണ് പരാതി.

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്താനായി സ്കൂളിൽ പോലീസിനെ വിളിച്ചുവരുത്തിയെന്നത് ഉൾപ്പെടെയുള്ള പരാതികളാണ് അദ്ധ്യാപികക്കെതിരെ രക്ഷിതാവ് നൽകിയത്.

കമ്മീഷൻ ഡി.പി.ഐ യിൽ നിന്നും റിപ്പോർട്ട് വാങ്ങി. പ്രധാനാദ്ധ്യാപികയുടെ ചുമതല വഹിക്കുന്ന അദ്ധ്യാപികയും ജീവനക്കാരും രക്ഷിതാക്കളും ചേരി തിരിഞ്ഞ് പ്രവർത്തിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കമ്മീഷനെ അറിയിച്ചു. സ്കൂൾ പ്രവർത്തനങ്ങളിൽ യോജിച്ച് പോകണമെന്ന് നിർദ്ദേശം നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞു.

ഇതിനിടെ പ്രധാനാദ്ധ്യാപികയുടെ ചുമതല വഹിക്കുന്ന അദ്ധ്യാപികയെ മാറ്റി മറ്റൊരു മുതിർന്ന അദ്ധ്യാപകന് ചുമതല നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡി.പി.ഐക്ക് നിർദ്ദേശം നൽകി. പ്രധാനദ്ധ്യാപകന്റെ ഒഴിവിൽ സ്ഥിരം അദ്ധ്യാപകനെ നിയമിക്കണം. സ്ക്കൂളിന്റെ പ്രവർത്തനം നിശ്ചിത ഇടവേളകളിൽ ഡി.ഇ.ഒ പരിശോധിക്കണം. സ്കൂളിലെ അദ്ധ്യാപകർക്ക് എതിരെ പരാതി ലഭിക്കുകയാണെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കണം. സ്കൂളിലെ കണക്കുകൾ ഓഡിറ്റ് ചെയ്യാൻ ഡി.ഡി.ഇ നടപടിയെടുക്കണം.

ഗവ. സെക്രട്ടറിയുടെ നിർദ്ദേങ്ങൾ സർക്കാർ പിൻവലിക്കുകയോ കോടതി റദ്ദാക്കുകയോ ചെയ്തിട്ടില്ലെങ്കിൽ അത് നടപ്പിലാക്കാനുള്ള ബാദ്ധ്യത ഡി.പി.ഐക്ക് ഉണ്ടെന്ന്

ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. ഗവൺമെന്റ് സെക്രട്ടറിയുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് കമ്മീഷൻ ഡി.പി.ഐ ക്ക് നിർദ്ദേശം നൽകി. രക്ഷിതാവ് പി. ഗോപൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

.

---------------

Hindusthan Samachar / Sreejith S


Latest News