അയ്യങ്കാളിയേയും ചാത്തൻ മാസ്റ്ററേയും ഭരണാധികാരികൾ മറന്നു : കുമ്മനം
Thiruvananthapuram , 15 സെപ്റ്റംബര് (H.S.) മഹാത്മാ അയ്യങ്കാളി യെയും കാവാരികുളം കണ്ഠൻ കുമാരനെയും പി കെ ചാത്തൻ മാസ്റ്ററേയും കേരളം മാറി മാറി ഭരിച്ച മുന്നണി സർക്കാരുകൾ അവഗണിച്ചതായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു ബിജെപി പട്ടികജ
Kummanam Rajasekharan


Thiruvananthapuram , 15 സെപ്റ്റംബര് (H.S.)

മഹാത്മാ അയ്യങ്കാളി യെയും കാവാരികുളം കണ്ഠൻ കുമാരനെയും പി കെ ചാത്തൻ മാസ്റ്ററേയും കേരളം മാറി മാറി ഭരിച്ച മുന്നണി സർക്കാരുകൾ അവഗണിച്ചതായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന നേതൃ യോഗം തിരുവനന്തപുരം മാരാർജി ഭവനിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയ്യങ്കാളിയുടെ ജന്മ സ്ഥലത്തോടും കുടുംബമായി താമസിച്ച സ്ഥലത്തിനോടും കാവാരികുളം കണ്ഠൻ കുമാരൻ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലത്തിനോടും. പി കെ ചാത്തൻ മാസ്റ്റർ ക്ക് സ്മാരകം പണിയുന്നതിലും കടുത്ത അവഗണന യാണ് സംസ്ഥാന സർക്കാരുകൾ കാണിച്ചത്.

സർക്കാർ നവോഥാന നായകരെ അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇവർക്ക് ഉചിതമായ സ്മാരകങ്ങൾ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം കേരളത്തിൽ രണ്ടാം ഭൂപരിഷ്കരണത്തിന്റെ സമയം അതിക്രമിച്ചിരിക്കുന്നു. മൂന്നര ലക്ഷം ഭൂരഹിതർ കേരളത്തിലുണ്ട്. ഒന്നാം ഭൂപരിഷ്കരണത്തിന്റെ യഥാർത്ഥ ഗുണം കേരളത്തിലെ പട്ടികജാതി വിഭാഗത്തിന് ലഭിച്ചില്ല. പതിനഞ്ചിലധികം കുത്തക കോർപ്പറേറ്റുകൾ അഞ്ചര ലക്ഷം ഹെക്ടർ വരുന്ന പാട്ടകാലാവധി കഴിഞ്ഞ ഭൂമി കയ്യടക്കി വച്ചിരിക്കുകയാണ്. ആറന്മുള യിൽ സർക്കാർ വിമാനത്താവളത്തിന് 335ഏക്കർ മിച്ച ഭൂമി പതിച്ചു നൽകിയിരിക്കുകയാണ് ഈ ഭൂമി പിടിച്ചെടുത്തു കേരളത്തിലെ ഭൂരഹിതരായ പട്ടികജാതി ക്കാർക്ക് നൽകാൻ സർക്കാർ തൗയാറാകണം.

കേരളത്തിൽ സിപിഎം നൂറ്റി അമ്പതിൽ പരം മിച്ച ഭൂമി സമരങ്ങൾ നടത്തിയ സി പി എം പത്ത് വർഷം അധികാരത്തിലിരുന്നിട്ടും ഒരു സെന്റ് ഭൂമി നൽകാൻ പോലും തയ്യാറാകാതെ കേരളത്തിലെ പട്ടികജാതി ആദിവാസി ജനതയെ വഞ്ചിക്കുകയാണ് സിപിഎം ചെയ്തത്. കുമ്മനം രാജശേഖരൻ പറഞ്ഞു.സംഘടിത മത. ന്യൂനപക്ഷ പക്ഷ പ്രീണനത്തിനു വേണ്ടി പട്ടികജാതി സംവരണം അട്ടിമറിക്കാനുള്ള മുഖ്യമന്ത്രി യുടെ നീക്കത്തെ ചെറുത്തു തോല്പിക്കും മുഖ്യമന്ത്രി സംഘടിത മത ന്യൂന പക്ഷങ്ങളുടെ തടവറയിലാണ് ദളിത് ക്രൈസ്തവർക്ക് പട്ടികജാതി സംവരണം നൽകുന്നതിനു പ്രഥമ പരിഗണന നൽകുമെന്ന മുഖ്യമന്ത്രി യുടെ പ്രസ്താവന കേരളത്തിലെ പട്ടികജാതി ജനതയോടുള്ള വെല്ലുവിളിയാണ്.

പട്ടികജാതി ജനതയുടെ ഭരണ ഘടന പരമായ അവകാശങ്ങൾ കവർന്നെടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പട്ടികജാതി ലിസ്റ്റിൽ ഉൾപെടുത്താനോ ഒഴിവാക്കാനോ ഉള്ള അധികാരം പാർലമെന്റ്ന് മാത്രമാണ് എന്നിരിക്കെ മുഖ്യമന്ത്രി രാഷ്ട്രീയ പ്രീണനത്തിന് ശ്രമിക്കുകയാണ് യു ഡി ഫ് സർക്കാർ അധികാരത്തിൽ വന്ന് നാല് മാസം കഴിഞ്ഞിട്ടും പട്ടികജാതി വികസന നയം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.പട്ടികജാതി വികസന പദ്ധതികൾ പൂർണ്ണമായും സ്ഥഭനാവസ്ഥയിലാണ് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഛായാചിത്രം സ്ഥാപിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം കുമ്മനം രാജശേഖരൻ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ പട്ടിക ജാതി വഞ്ചനക്കും ജനദ്രോഹ നടപടികൾക്കും എതിരെ സാമൂഹ്യ നവോത്ഥാന നായകരോടുള്ള അവഗണനക്കെതിരെ പട്ടികജാതി മോർച്ചയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. നേതൃ യോഗത്തിൽ പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ സോമൻ, സഹ പ്രഭാരി മുൻ എം ൽ എ കെ. അജിത്, അഡ്വ പി സുധീർ. അഡ്വ എസ് സ്വപ്നജിത്, വി സി ബിനീഷ് മാസ്റ്റർ, ബി ബബുൽ ദേവ്, അനീഷ് കരിക്കകം എന്നിവർ പ്രസംഗിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News