പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന്റെ 25 വർഷം: സേവാ സങ്കല്പ അഭിയാൻ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ കേരളത്തിലെ വിപുലമായ സംഘടിപ്പിക്കും : രാജീവ് ചന്ദ്രശേഖർ എംഎൽഎ
Thiruvananthapuram, 15 സെപ്റ്റംബര് (H.S.) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുസേവനത്തിന്റെ 25 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ബി.ജെ.പി ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ‘സേവാ സങ്കല്പ അഭിയാൻ’ കേരളത്തിലും വിപുലമായി സംഘടിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന
Rajeev Chandrasekhar


Thiruvananthapuram, 15 സെപ്റ്റംബര് (H.S.)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുസേവനത്തിന്റെ 25 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ബി.ജെ.പി ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ‘സേവാ സങ്കല്പ അഭിയാൻ’ കേരളത്തിലും വിപുലമായി സംഘടിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെയാണ് വിവിധ സേവന-ജനകീയ പരിപാടികൾ സംഘടിപ്പിക്കുന്നത്.

സെപ്റ്റംബർ 17 ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ദിവസമാണ്. ദേശീയ വിശ്വകർമ്മ ദിനത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ജന്മദിനവും അന്നാണ്. അതോടൊപ്പം 2026 ഒക്ടോബർ 17 നരേന്ദ്ര മോദിജി ഒരു ഹെഡ് ഓഫ് സ്റ്റേറ്റ് എന്ന നിലയിൽ 25 വർഷം പൂർത്തിയാക്കുന്ന ചരിത്രപ്രധാനമായ ദിനമാണ്. ഈ സുപ്രധാന നാഴികക്കല്ലിന്റെ ഭാഗമായാണ് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ കേരളമുൾപ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പിയും എൻ.ഡി.എയും വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്.

വ്യക്തിപരമായ നേട്ടങ്ങൾ ആഘോഷിക്കുന്നതിനപ്പുറം, നരേന്ദ്ര മോദിജിയുടെ 25 വർഷത്തെ സേവന രാഷ്ട്രീയവും സേവന കാഴ്ചപ്പാടുമാണ് ഈ ഒരു മാസം ബി.ജെ.പി ആഘോഷിക്കുന്നത്. 2014 മുതൽ രാജ്യത്ത് നടപ്പാക്കിയ വികസന-ക്ഷേമ പ്രവർത്തനങ്ങളും, ഇന്ത്യയുടെ ജനാധിപത്യ ശക്തിയും ലോകവേദികളിൽ ഇന്ത്യ നേടിയ അംഗീകാരവും ഉൾപ്പെടെ മോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കും.

‘സേവ’ എന്ന വാക്കിന് വലിയ ആശയതലമുണ്ട്. നിസ്വാർത്ഥമായ പ്രവർത്തനം എന്നതാണ് സേവയുടെ അടിസ്ഥാന അർത്ഥം. നരേന്ദ്ര മോദിജിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ പ്രകടമായ നിസ്വാർത്ഥ സേവനവും ‘പൊളിറ്റിക്സ് ഓഫ് സർവീസും’ ജനങ്ങളുമായി പങ്കുവെക്കുകയാണ് സേവാ സങ്കല്പ അഭിയാന്റെ ലക്ഷ്യം.

വരുന്ന ഒരു മാസം ബി.ജെ.പി പ്രവർത്തകർ ജനങ്ങളിലേക്ക് നേരിട്ടെത്തി അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കുകയും കഴിയുന്നത്ര വിഷയങ്ങളിൽ ഇടപെട്ട് പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യും. കേരളത്തിലെ മുഴുവൻ ബൂത്തുകളിലേക്കും സേവന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. കുറഞ്ഞത് 50 ലക്ഷം ആളുകളെ നേരിട്ട് കണ്ട് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്യുക എന്നതാണ് സംസ്ഥാനതലത്തിൽ ലക്ഷ്യമിടുന്നത്.

രാഷ്ട്രീയത്തിനപ്പുറം ജനസേവനത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് ഈ ഒരു മാസം കേരളത്തിൽ നടക്കുക. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് നേരിട്ടെത്തി അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും സേവന പ്രവർത്തനങ്ങളിലൂടെ ജനങ്ങളോടൊപ്പം നിൽക്കുകയും ചെയ്യും.

സേവനമാണ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനം എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനൊപ്പം, നരേന്ദ്ര മോദിജിയുടെ 25 വർഷത്തെ പൊതുസേവനത്തിന്റെ യാത്രയും അതിലൂടെ ഇന്ത്യ കൈവരിച്ച മാറ്റങ്ങളും ജനങ്ങളുമായി പങ്കുവെക്കുകയാണ് സേവാ സങ്കല്പ അഭിയാന്റെ ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ബിജെപി മുൻ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്, കെ സോമൻ, അഡ്വ ജെ ആർ പദ്മകുമാർ, കെ അജിത്ത് എക്സ് എംഎൽ എ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News