വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണം : കേന്ദ്രത്തിന് നോട്ടീസ് നൽകി സുപ്രീം കോടതി
New delhi, 15 സെപ്റ്റംബര്‍ (H.S.) ന്യൂഡൽഹി: 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മതപരമോ മതേതരമോ ആയ വിദ്യാഭ്യാസം നൽകുന്ന എല്ലാ സ്ഥാപനങ്ങളെയും നിയന്ത്രിക്കണമെന്ന ഹർജിയിൽ നടപടിയെടുക്കാത്തതിൽ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയോട് വിശദീകരണം തേടി സുപ്രീംകോടത
Supreme Court


New delhi, 15 സെപ്റ്റംബര്‍ (H.S.)

ന്യൂഡൽഹി: 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മതപരമോ മതേതരമോ ആയ വിദ്യാഭ്യാസം നൽകുന്ന എല്ലാ സ്ഥാപനങ്ങളെയും നിയന്ത്രിക്കണമെന്ന ഹർജിയിൽ നടപടിയെടുക്കാത്തതിൽ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയോട് വിശദീകരണം തേടി സുപ്രീംകോടതി. ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി ടി കെ. അനിൽ കുമാറിന് നോട്ടീസ് അയച്ച് നാലാഴ്ചയ്ക്കകം മറുപടി തേടിയത്. കേന്ദ്ര സർക്കാരിൻ്റെ മറുപടി ലഭിച്ച ശേഷം ഈ കേസിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.

14 വയസിൽ താഴെയുള്ള കുട്ടികൾക്ക് മതപരമോ അല്ലാത്തതോ ആയ വിദ്യാഭ്യാസം നൽകുന്ന എല്ലാ സ്ഥാപനങ്ങളെയും നിയന്ത്രിക്കാനും നിരീക്ഷിക്കാനും കൃത്യമായ ചട്ടങ്ങൾ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കാൻ മുമ്പ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് കേന്ദ്ര സർക്കാർ സമയബന്ധിതമായി നടപ്പാക്കിയില്ലെന്ന് ആരോപിച്ച് സമർപ്പിച്ച കോടതിലക്ഷ്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ അടിയന്തര നടപടി.

രാജ്യത്തെ അതിർത്തി പ്രദേശങ്ങളിൽ ഉൾപ്പെടെ യാതൊരുവിധ ഔദ്യോഗിക അംഗീകാരവുമില്ലാത്ത അനവധി മതപഠന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഹർജിക്കാരൻ കോടതിയെ ബോധിപ്പിച്ചു. ഉത്തർപ്രദേശ് അതിർത്തിയോട് ചേർന്നുള്ള പല ജില്ലകളും താൻ സന്ദർശിച്ചിരുന്നതായും, അവിടെ രജിസ്റ്റർ ചെയ്യപ്പെടാത്തതും അംഗീകാരമില്ലാത്തതുമായ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളുടെ സുരക്ഷയും ദേശീയ സുരക്ഷയും മുൻനിർത്തി ഇത്തരം സ്ഥാപനങ്ങൾക്ക് കർശനമായ റെഗുലേഷൻ കൊണ്ടുവരണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. നേരത്തെ മെയ് 11-ന്, തൻ്റെ ആവശ്യം ഉന്നയിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന് നിവേദനം നൽകാൻ കോടതി ഉപാധ്യായയോട് നിർദ്ദേശിച്ചിരുന്നു.

ആർട്ടിക്കിൾ 21എ (വിദ്യാഭ്യാസത്തിനുള്ള അവകാശം), 39(എഫ്), 45, 51-എ(കെ) എന്നിവയുടെ അന്തഃസത്ത ഉൾക്കൊണ്ട്, 14 വയസുവരെയുള്ള കുട്ടികൾക്ക് പൊതുവിദ്യാഭ്യാസമോ മതപരമായ നിർദേശങ്ങളോ നൽകുന്ന എല്ലാ സ്ഥാപനങ്ങളെയും രജിസ്റ്റർ ചെയ്യാനും അംഗീകാരം നൽകാനും മേൽനോട്ടം വഹിക്കാനും നിരീക്ഷിക്കാനും ഉചിതമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകൻ അശ്വനി ദുബെ മുഖേന സമർപ്പിച്ച ഹർജിയി.

ആർട്ടിക്കിൾ 19(1)(ജി) പ്രകാരം (ഏതെങ്കിലും തൊഴിലോ ബിസിനസോ ചെയ്യാനുള്ള അവകാശം) ഇതിനകം ഉറപ്പുനൽകിയിട്ടുള്ള അവകാശങ്ങൾക്കപ്പുറം, ന്യൂനപക്ഷങ്ങൾക്ക് ആർട്ടിക്കിൾ 30 പ്രത്യേകമോ അധികമോ ആയ അവകാശങ്ങൾ നൽകുന്നില്ല. ആർട്ടിക്കിൾ 30 എന്നത് ആർട്ടിക്കിൾ 19(1)(ജി) യുടെ ഒരു പ്രത്യേക ആവർത്തനം മാത്രമാണെന്നും, അതിൽ ഉറപ്പുനൽകിയിട്ടുള്ള അവകാശങ്ങൾക്കപ്പുറം അധിക അവകാശങ്ങളോ ആനുകൂല്യങ്ങളോ പ്രത്യേക പരിഗണനകളോ അത് നൽകുന്നില്ലെന്നും പ്രഖ്യാപിക്കണം ഹർജിയിൽ ആവശ്യപ്പെടുന്നു.

രാജ്യത്തിൻ്റെ വളർച്ചയുടെ നട്ടെല്ലാണ് കുട്ടികളെന്നും, എന്നാൽ അവരുടെ പ്രായം കാരണം അവർ എളുപ്പത്തിൽ സ്വാധീനിക്കപ്പെടാവുന്നവരും നിഷ്‌കളങ്കരുമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. അതിനാൽ അവരോട് ഭരണകൂടത്തിന് വലിയ ഉത്തരവാദിത്തമുണ്ട്. രാജ്യത്തിൻ്റെ ഭാവി നിർണയിക്കുന്ന കൊച്ചുകുട്ടികളെ ഇത്തരം രജിസ്റ്റർ ചെയ്യപ്പെടാത്ത സ്ഥാപനങ്ങളിൽ വെച്ച് തെറ്റായ ആശയങ്ങൾ അടിച്ചേൽപ്പിക്കാനോ (ബ്രെയിൻവാഷ്) സ്വാധീനിക്കാനോ സാധ്യതയുള്ളതിനാൽ ഇതൊരു ദേശീയ സുരക്ഷാ പ്രശ്‌നമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

---------------

Hindusthan Samachar / Sreejith S


Latest News