മുഖം മിനുക്കാന് സിപിഎം; സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പി.ജയരാജന്, വി.ശിവന്കുട്ടി, എം.ബി.രാജേഷ്, ജോണ് ബ്രിട്ടാസ് എന്നിവര്
Kozhikkode, 15 സെപ്റ്റംബര്‍ (H.S.) തിരഞ്ഞെടുപ്പ് പരാജയം പരിശോധിക്കാന്‍ ചേര്‍ന്ന സിപിഎം വിശാല സംസ്ഥാന സമിതിയില്‍ മുഖം മിനുക്കല്‍ നടപടി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും ചില നേതാക്കളെ ഉള്‍പ്പെടുത്തി. നാലു പേരെ സെക്രട്ടേറിയറ്റിലേ
cpm


Kozhikkode, 15 സെപ്റ്റംബര്‍ (H.S.)

തിരഞ്ഞെടുപ്പ് പരാജയം പരിശോധിക്കാന്‍ ചേര്‍ന്ന സിപിഎം വിശാല സംസ്ഥാന സമിതിയില്‍ മുഖം മിനുക്കല്‍ നടപടി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും ചില നേതാക്കളെ ഉള്‍പ്പെടുത്തി. നാലു പേരെ സെക്രട്ടേറിയറ്റിലേക്കും യുവനേതാക്കളെ അടക്കം സംസ്ഥാന സമിതിയിലും ഉള്‍പ്പെടുത്തി.

സംസ്ഥാന സമ്മേളനങ്ങളില്‍ നിന്ന് വിഭിന്നമായി വിശാല സമിതി യോഗമാണ് സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും പുനഃസംഘടിപ്പിച്ചത്. ഇത് സിപിഎമ്മില്‍ അസാധാരണ നടപടിയാണ്. ചര്‍ച്ചകളില്‍ ഉയര്‍ന്ന തെറ്റുതിരുത്തല്‍ നടപടികളുടെ ഭാഗമായാണ് നേതൃനിരയിലെ ഈ മുഖംമിനുക്കല്‍ എന്നാണ് വിലയിരുത്തല്‍. പി ജയരാജന്‍ ശക്തനായി കടന്നു വന്നു എന്നതാണ് ഈ മാറ്റങ്ങളിലെ പ്രധാനം.

മാധ്യമപ്രവര്‍ത്തകനും രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്, കണ്ണൂരില്‍ നിന്ന് പി. ജയരാജന്‍, തിരുവനന്തപുരത്ത് നിന്ന് വി. ശിവന്‍കുട്ടി, പാലക്കാട് നിന്ന് എം.ബി രാജേഷ് എന്നിവരെയാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയത്. പി. രാജീവിനെ എല്‍ഡിഎഫ് കണ്‍വീനറായി നിയോഗിക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.എം.തോമസ് ഐസക്, ടി.പി. രാമകൃഷ്ണന്‍ എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കി. പ്രായാധിക്യം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ടി.പി.രാമകൃഷ്ണനെ ഒഴിവാക്കിയതെങ്കിലും തോമസ് ഐസക്കിനെ മാറ്റിയതിന്റെ കാരണം വ്യക്തമല്ല. വിശാല സമിതിക്ക് മുന്‍പ് ഐസക് നടത്തിയ ചില തുറന്നുപറച്ചിലുകള്‍ വാര്‍ത്തയായിരുന്നു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായതിനാല്‍ ഇവര്‍ക്ക് സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ട്.

സിപിഎം പോഷക സംഘടനകളുടെ തലപ്പത്തുള്ളവരെയും യുവമുഖങ്ങളെയും ഉള്‍പ്പെടെ 9 അംഗങ്ങളെ സംസ്ഥാന സമിതിയിലേക്കും ഉള്‍പ്പെടുത്തി. ഒ.എസ്.അംബിക, എം.വിജിന്‍, ജെയ്ക് എം തോമസ്, പി.എസ്.സഞ്ജീവ് എന്നിവരെ സമിതിയില്‍ ഉള്‍പ്പെടുത്തി. വിശാല സമിതിയിലെ തീരുമാനങ്ങള്‍ സംസ്ഥാന സെക്രട്ടറി ഔദ്യോഗികമായി പ്രഖ്യാപിച്ചതിനുശേഷം പ്രതികരണമെന്ന് പി.ജയരാജന്‍ പറഞ്ഞു.

സെക്രട്ടേറിയറ്റ് അംഗങ്ങള്‍

പിണറായി വിജയന്‍

എം.വി.ഗോവിന്ദന്‍

ഇ.പി.ജയരാജന്‍

കെ.കെ. ശൈലജ

കെ.എന്‍. ബാലഗോപാല്‍

പി.രാജീവ്

കെ.കെ. ജയചന്ദ്രന്‍

വി.എന്‍. വാസവന്‍

സജി ചെറിയാന്‍

എം.സ്വരാജ്

പി.എ. മുഹമ്മദ് റിയാസ്

പി.കെ. ബിജു

പുത്തലത്ത് ?ദിനേശന്‍

എം.വി. ജയരാജന്‍

സി.എന്‍. മോഹനന്‍

പി.ജയരാജന്‍

വി.ശിവന്‍കുട്ടി

എം.ബി.രാജേഷ്

ജോണ്‍ ബ്രിട്ടാസ്

---------------

Hindusthan Samachar / Sreejith S


Latest News