Enter your Email Address to subscribe to our newsletters

Bengaluru, 15 സെപ്റ്റംബര്‍ (H.S.)
നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയില്‍ ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിന് എതിരെ എബിവിപി. പ്രദര്‍ശനം റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി ആവശ്യപ്പെട്ടു. ഡോക്യുമെന്ററി പ്രദര്‍ശനത്തിന് അനുമതി നല്‍കിയ സര്‍വകലാശാലാ അധികൃതര്‍ക്കെതിരെ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷി, നിയമ-നീതി വകുപ്പ് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയതായി എ.ബി.വി.പി ബെംഗളൂരു ഘടകം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ലളിത് വച്ചാനി സംവിധാനം ചെയ്ത 'പ്രിസണര്‍ നമ്പര്‍ 626710 ഈസ് പ്രസന്റ്' (ജൃശീെിലൃ ചീ. 626710 ശ െജൃലലെി)േ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനമാണ് സര്‍വകലാശാലയില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങളും ഭരണപരമായ ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി സംഘാടകര്‍ അടുത്തിടെ ഇത് മാറ്റിവച്ചിരുന്നു. പൊതുജന രോഷം തണുപ്പിക്കാന്‍ വേണ്ടി മാത്രമുള്ള തന്ത്രമാണ് ഈ കാലതാമസമെന്നും പ്രദര്‍ശനം പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ലെന്നും എ.ബി.വി.പി ആരോപിക്കുന്നു.
രാജ്യത്തെ ഏറ്റവും മികച്ച നിയമ സര്‍വകലാശാലകളിലൊന്നായ എന്‍.എല്.എസ്.ഐ.യു പോലുള്ള ദേശീയ സ്ഥാപനങ്ങള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാകാന്‍ പാടില്ലെന്നാണ് വിദ്യാര്‍ഥി സംഘടനയുടെ പ്രധാന വാദം. 2016ലെ ജെ.എന്‍.യു വിവാദത്തില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതുമായി ബന്ധപ്പെട്ടും, അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടികളിലും, പൗരത്വ നിയമ ഭേദഗതിക്കെതിരായ (സി.എ.എ-എന്‍.ആര്‍.സി) പ്രതിഷേധങ്ങളിലും, 2020ലെ ഡല്‍ഹി കലാപത്തിലും പങ്കുള്ളതായി ആരോപിക്കപ്പെടുന്ന ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേദിയാകാന്‍ പാടില്ലെന്ന് എ.ബി.വി.പി ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുകയാണ് മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥി കൂടിയായ ഉമര്‍ ഖാലിദ്.
കാമ്പസിനുള്ളില്‍ ഡോക്യുമെന്ററി ചിത്രീകരിക്കാനോ പ്രദര്‍ശിപ്പിക്കാനോ പ്രോത്സാഹിപ്പിക്കാനോ നല്‍കിയിട്ടുള്ള എല്ലാ അനുമതികളും ശാശ്വതമായി റദ്ദാക്കാന്‍ എന്‍.എല്.എസ്.ഐ.യു മാനേജ്‌മെന്റിന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു. വിദ്യാര്‍ഥി സംഘടനകള്‍ നല്‍കിയ ഔദ്യോഗിക പരാതികള്‍ അവഗണിച്ചാണ് പരിപാടിക്ക് അനുമതി നല്‍കിയതെന്നും, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സര്‍വകലാശാലാ ഭരണസമിതിയെക്കുറിച്ചും സംഘാടക സമിതിയെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും എ.ബി.വി.പി ആവശ്യപ്പെടുന്നുണ്ട്.
പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍വകലാശാലകളിലെയും ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ അക്കാദമിക സ്വാതന്ത്ര്യത്തിന്റെ മറവില്‍ ദേശവിരുദ്ധ ആഖ്യാനങ്ങള്‍ക്കായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്നും എ.ബി.വി.പി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. തുറന്ന ചര്‍ച്ചകളും അക്കാദമിക സ്വാതന്ത്ര്യവും ഭരണഘടനാപരമായ അവകാശങ്ങളാണെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ, രാജ്യസുരക്ഷ, പരമാധികാരം, സ്ഥാപനങ്ങളുടെ അഖണ്ഡത എന്നിവയേക്കാള്‍ വലുതല്ല അഭിപ്രായ സ്വാതന്ത്ര്യമെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
---------------
Hindusthan Samachar / Sreejith S