മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹാരോപണത്തില് എഫ്ഐആര്; റിപ്പോര്ട്ടര് ചാനല് ഉടമ ആന്റോ അഗസ്റ്റിന് ഒന്നാം പ്രതി
Thiruvanathapuram, 16 സെപ്റ്റംബര്‍ (H.S.) മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി പൊല
anto


Thiruvanathapuram, 16 സെപ്റ്റംബര്‍ (H.S.)

മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം നടപടി. ആന്റോയെ കൂടാതെ അജ്ഞാതരായ രണ്ടു പേരേയും പ്രതിയാക്കിയിട്ടുണ്ട്. സൈബര്‍ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് രാജു പി.നായര്‍ സംസ്ഥാന പൊലീസ് മേധാവിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. ഡിജിപി പരാതി സിറ്റി പോലീസ് കമ്മീഷ്ണര്‍ അരുള്‍ ബി. കൃഷ്ണക്ക് കൈമാറിയിരുന്നു. തുടര്‍ന്ന്, കേസെടുക്കണമെന്ന നിര്‍ദേശത്തോടെ പൊലീസ് കമ്മിഷണര്‍ പരാതി തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നല്‍കി. പിന്നാലെയാണ് കേസെടുത്തത്.

കേസ് കളമശേരി പൊലീസിന് കൈമാറി.

ആന്റോ അഗസ്റ്റിന്‍ ഒരു ചടങ്ങില്‍ നടത്തിയ വെളിപ്പെടുത്തലാണ് പരാതിക്ക് കാരണമായത്. കര്‍ണാടകയിലെ ബൈന്ദൂര്‍ സബ് റജിസ്ട്രാര്‍ ഓഫിസില്‍ മുഖ്യമന്ത്രി രണ്ടാം വിവാഹം റജിസ്റ്റര്‍ ചെയ്തതായുള്ള രേഖയുമായി രണ്ടു യുവാക്കള്‍ തന്നെ സമീപിച്ചുവെന്നാണ് ആന്റോ പറഞ്ഞത്. വാര്‍ത്ത നല്‍കണമെന്ന് ആവശ്യപ്പെട്ടാണു വന്നതെന്നും ആധികാരികത ബോധ്യപ്പെടാത്തതിനെ തുടര്‍ന്ന് വാര്‍ത്ത കൊടുക്കേണ്ട എന്നു തീരുമാനിച്ചുവെന്നും ആന്റോ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയെ പൊതുസമൂഹത്തില്‍ അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ആന്റോ പൊതുപരിപാടിയില്‍ ഇക്കാര്യം പറഞ്ഞതെന്ന് എഫ്ഐആറില്‍ പറയുന്നു. കോടികള്‍ വിലവരുന്ന വാര്‍ത്തയുണ്ടെന്നു പറഞ്ഞാണ് രണ്ടും മൂന്നും പ്രതികള്‍ ആന്റോയെ സമീപിച്ചത്. നിലവിലുള്ള വിവാഹം പ്രാബല്യത്തിലിരിക്കെ മറ്റൊരു സ്ത്രീയുമായുള്ള വിവാഹം ചട്ടപ്രകാരമുള്ള 30 ദിവസത്തെ നോട്ടിസ് നല്‍കി 2012 ഒക്ടോബര്‍ 17ന് റജിസ്റ്റര്‍ ചെയ്തുവെന്നും ഇവര്‍ പറഞ്ഞു. ബൈന്ദുര്‍ സബ് റജിസ്ട്രാര്‍ ഓഫിസില്‍നിന്നുള്ള വിവാഹ റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയും ചട്ടപ്രകാരമുള്ള നോട്ടിസിന്റെയും പകര്‍പ്പ് ഇവര്‍ ആന്റോയ്ക്കു കൈമാറി. അത് ഇപ്പോഴും ആന്റോയുടെ കയ്യിലുണ്ട്. വ്യാജരേഖയാണെന്ന് അറിഞ്ഞുകൊണ്ടാണ് ഇതു സൂക്ഷിച്ചതെന്നും മൂന്നു പ്രതികളും ഗൂഢാലോചന നടത്തി മുഖ്യമന്ത്രിയെ പൊതുസമൂഹത്തില്‍ അപമാനിച്ചുവെന്നതാണ് കുറ്റമെന്നും എഫ്ഐആറില്‍ പറയുന്നു.

മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തുകയും വ്യാജരേഖയുണ്ടാക്കുകയും ചെയ്ത യുവാക്കളെ കണ്ടെത്തി ഗുരുതരമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് രാജു പി.നായര്‍ ഡിജിപിക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമവുമാണ് നടന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് യുവാക്കളെ കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് സിറ്റി പൊലീസ് കമ്മിഷണര്‍ അരുള്‍ ബി. കൃഷ്ണ കേസെടുക്കാന്‍ ആവശ്യപ്പെട്ട് പരാതി സിറ്റി സൈബര്‍ പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നല്‍കിയത്. വ്യാജരേഖയുമായി എത്തിയ യുവാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നു പൊലീസ് അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News