റിപ്പോർട്ടർ ടിവിയുടെ സംരക്ഷണം തടസ്സപ്പെടുത്തിയിട്ടില്ല; പരിശോധന നിയമപരം; മുഖ്യമന്ത്രി
Thiruvananthapuram, 16 സെപ്റ്റംബര് (H.S.) ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ റിപ്പോർട്ടർ ടിവി ഓഫിസിൽ നടന്ന പൊലീസ് പരിശോധന നിയമപരമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. മെസ്സിയെ കൊണ്ടുവരുന്നതുമായി
VD Satheeshan


Thiruvananthapuram, 16 സെപ്റ്റംബര് (H.S.)

ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ റിപ്പോർട്ടർ ടിവി ഓഫിസിൽ നടന്ന പൊലീസ് പരിശോധന നിയമപരമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.

മെസ്സിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് റിപ്പോർട്ടർ ടിവിയുടെ കളമശ്ശേരിയിലെ ആസ്ഥാന ഓഫിസിലും ഉടമകളായ അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിയത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ചാനലിലെ പരിശോധന വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയതായി അറിയില്ലെന്നും പരിശോധന വിവരം അതേ ചാനൽ വഴിയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ജി.എസ്.ടി തട്ടിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കായിക വകുപ്പിൻ്റെ റിപ്പോർട്ടിലും ഗുരുതര കണ്ടെത്തലുകളുണ്ട്. ഇ.ഡി റിപ്പോർട്ട് സർക്കാർ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ലയണല് മെസി ഉള്പ്പെടെയുള്ള അര്ജന്റീന ഫുട്ബോള് ടീമിനെ കേരളത്തില് എത്തിക്കുമെന്ന് പറഞ്ഞ് നടന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിലാണ് പ്രത്യേക അന്വേഷണസംഘം പരിശോധനക്ക് എത്തിയത്. റിപ്പോര്ട്ടര് ടിവിയുടെ കളമശ്ശേരിയിലെ ആസ്ഥാന ഓഫിസിലും ചാനല് ഉടമകളായ അഗസ്റ്റിന് സഹോദരന്മാരുടെ വിവിധ വീടുകളിലും ഉള്പ്പെടെ അഞ്ച് ഇടങ്ങളില് പരിശോധന നടത്തുകയാണ്.തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള വന് പൊലീസ് സംഘമാണ് കളമശ്ശേരിയിലുള്ള റിപ്പോര്ട്ടര് ചാനലിന്റെ പ്രധാന ഓഫിസില് പരിശോധനയ്ക്കായി എത്തിയത്.

ചാനല് ഓഫീസില് എത്തിയ പോലീസ് സംഘം പ്രവര്ത്തനം തടഞ്ഞതായി റിപ്പോര്ട്ടര് മാനേജ്മെന്റും ആരോപിച്ചു. ചാനല് ഓഫിസിലെ റെയ്ഡ് മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഭരണകൂടം മാധ്യമ സ്ഥാപനങ്ങള്ക്കെതിരെ ഇത്തരത്തില് പ്രതികാര നടപടികള് സ്വീകരിക്കുന്നതെന്നും മാധ്യമപ്രവര്ത്തനത്തെ ഭയപ്പെടുത്തി നിര്വീര്യമാക്കാനുള്ള ശ്രമമാണിതെന്നും റിപ്പോര്ട്ടര് ടിവി അധികൃതര് വ്യക്തമാക്കി. സര്ക്കാരിന്റെ വീഴ്ചകള് ചൂണ്ടിക്കാണിക്കുന്നതിലുള്ള വിരോധമാണ് റെയ്ഡിന് പിന്നിലെന്നും അവര് കൂട്ടിച്ചേര്ത്തു. മാധ്യമപ്രവര്ത്തകരുടെ ഫോണുകള് അടക്കം പിടിച്ചുവച്ചതായും ആരോപണമുണ്ട്. എന്നാല് പോലീസ് ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. പരിശോധന തടസപ്പെടുത്താനുളള ശ്രമമാണ് ചാനല് നടത്തുന്നത് എന്നാണ് പോലീസിന്റെ ആരോപണം.

മെസ്സിയുടെ കേരള സന്ദര്ശനത്തിന്റെ മറവില് വലിയ രീതിയിലുള്ള സാമ്പത്തിക ക്രമക്കേടുകളും വ്യാപകമായ ജിഎസ്ടി വെട്ടിപ്പും നടന്നതായി ചൂണ്ടിക്കാട്ടി വിവിധ കോണുകളില്നിന്ന് പരാതികള് ഉയര്ന്നിരുന്നു. പരിപാടിയുടെ സംഘാടനത്തിന്റെ പേരിലും സ്പോണ്സര്ഷിപ്പ് തുക സമാഹരണത്തിലും കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ഉയര്ന്ന പ്രധാന ആരോപണം. ഫുട്ബോള് ആരാധകരുടെ ആവേശം മുതലെടുത്ത് വന്തോതില് പണപ്പിരിവ് നടത്തിയെന്നും ഇതിന് കൃത്യമായ കണക്കുകളില്ലെന്നും പരാതിക്കാര് ആരോപിക്കുന്നു. സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി വരുമാനത്തില് വലിയ ചോര്ച്ചയുണ്ടായതായും പ്രാഥമിക അന്വേഷണത്തില് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികള് വേഗത്തിലാക്കിയത്.

---------------

Hindusthan Samachar / Sreejith S


Latest News