മാല കവർച്ചാ സംഘം പിടിയിൽ: കർണാടക മൽപെ ബീച്ചിൽ നിന്ന് മൂന്ന് തമിഴ്നാട് സ്വദേശിനികളെ വയനാട് പോലീസ് പിടികൂടി
Wayanad , 16 സെപ്റ്റംബര് (H.S.) ജില്ലയെ മുഴുവൻ ആശങ്കയിലാഴ്ത്തി മാല കവർച്ച നടത്തിയ അന്തർസംസ്ഥാന കവർച്ചാ സംഘത്തിലെ മൂന്ന് പേരെ കൂടി സാഹസികമായി പിന്തുടർന്ന് പിടിയിലാക്കി വയനാട് പോലീസ്. തമിഴ്നാട് സേലം അമ്മപ്പേട്ട് സ്വദേശികളായ വള്ളിയമ്മ എന്ന ബിന്ദു
WAYANAD THEFT CASE LATEST NEWS


Wayanad , 16 സെപ്റ്റംബര് (H.S.)

ജില്ലയെ മുഴുവൻ ആശങ്കയിലാഴ്ത്തി മാല കവർച്ച നടത്തിയ അന്തർസംസ്ഥാന കവർച്ചാ സംഘത്തിലെ മൂന്ന് പേരെ കൂടി സാഹസികമായി പിന്തുടർന്ന് പിടിയിലാക്കി വയനാട് പോലീസ്.

തമിഴ്നാട് സേലം അമ്മപ്പേട്ട് സ്വദേശികളായ വള്ളിയമ്മ എന്ന ബിന്ദു (47), ദേവി എന്ന തിലോത്തമ (53), മധുര സ്വദേശി മുത്തുപ്പട്ടി പൊന്നി (39) എന്നിവരാണ് കസ്റ്റഡിയിലായത്.

കർണാടകയിലെ മൽപെ ബീച്ചിൽ വെച്ച് വയനാട് ജില്ലാ പോലീസ് മേധാവി ദേവമനോഹർ ഐപിഎസിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് (SAGOC) പ്രതികളെ വലയിലാക്കിയത്.

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകള് ഇവര്ക്കെതിരെ നിലവിലുണ്ട്. തിരുനെല്ലി അമ്പലത്തില് കര്ക്കടക വാവുബലിക്കായെത്തിയ സ്ത്രീയുടെ സ്വര്ണമാല കവര്ന് കേസിലാണ് ഇവരിപ്പോള് പിടിയിലായത്. മാല കവര്ച്ചാ കേസുകളില് ജില്ലയില് പിടിയിലായവരുടെ എണ്ണം ഇതോടെ പത്തായി.

ഓഗസ്റ്റ് 12ന് രാവിലെയാണ് തിരുനെല്ലി അമ്പലത്തില് കര്ക്കടക വാവുബലിക്കായെത്തിയ സ്ത്രീയുടെ ഒന്നേ മുക്കാല് പവന്റെ സ്വര്ണമാല അന്നദാന മണ്ഡപത്തില് നിന്നാണ് ഇവര് കവര്ന്നത്. തൊട്ടടുത്തുണ്ടായിരുന്ന പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്ന്ന് സംഭവ സ്ഥലത്ത് നിന്നും സമീപ പ്രദേശങ്ങളില് നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങള് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. കവര്ച്ചാ സംഘം ജില്ലയില് കറങ്ങി നടക്കുന്നുണ്ടെന്ന ബോധ്യപ്പെട്ടതിനെ തുടര്ന്ന് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചും സമൂഹ മാധ്യമങ്ങളിലൂടെയും ജനങ്ങള്ക്ക് മുന്നറിയിപ്പ നല്കുകയും എല്ലായിടത്തും വ്യാപക തെരച്ചില് നടത്തുകയും ചെയ്തു.

കൂട്ടായും ചെറിയ സംഘങ്ങളായി തിരിഞ്ഞും ജനങ്ങള് കൂടുന്ന ഉത്സവങ്ങള്, മറ്റ് ആഘോഷങ്ങള്, തിരക്കുള്ള ബസുകള് എന്നിവിടങ്ങളില് കവര്ച്ച നടത്തുന്നതാണ് ഇവരുടെ രീതി. പുരുഷന്മാര് പോക്കറ്റടിച്ച് പണം കവരുകയും സ്ത്രീകള് മറ്റ് സ്ത്രീകളുടെ സ്വര്ണാഭരണങ്ങള് പൊട്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. മോഷ്ടിക്കുന്ന വസ്തുക്കള് നിമിഷനേരം കൊണ്ട് കൈമാറി പലരിലേക്കും എത്തുന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി കേരളത്തില് നല്ല തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളില് വ്യാപകമായി മോഷണം നടത്താന് പദ്ധതിയിട്ടെത്തിയ ഈ സംഘത്തിലെ കുറച്ച് പേരെ പൊലീസ് പിടികൂടിയിരുന്നു. അതോടെ വ്യാപക മോഷണമെന്ന ഇവരുടെ പദ്ധതി പാളി. തുടര്ന്ന് കേരളത്തില് നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് ഇവര് ചേക്കേറി. എന്നാല് തിരുനെല്ലി കര്ക്കടക വാവുബലിയോട് അനുബന്ധിച്ച് വയോധികയുടെ മാല പൊട്ടിച്ചെടുത്ത ഇവരെ വയനാട് പൊലീസ് പിന്തുടര്ന്നുകൊണ്ടിരുന്നു.

ശാസ്ത്രീയമായി തെളിവുകള് ശേഖരിച്ച് സ്പെഷ്യല് സ്ക്വാഡ് (SAGOC) വ്യാപകമായ അന്വേഷണം നടത്തിക്കൊണ്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ചെന്നൈയിലെത്തിയ പൊലീസ് സംഘം വിനായക ചതുര്ഥി മഹോത്സവത്തിന്റെ ഭാഗമായി വ്യാപകമായി മോഷണം നടത്താന് പദ്ധതിയിട്ട് ഇവര് കര്ണാടകയിലെ മംഗലാപുരത്തേക്ക് നീങ്ങിയതായി കണ്ടെത്തി. വിവരം കിട്ടിയ ഉടനെ തന്നെ മറ്റൊരു സംഘം മംഗലാപുരത്തേക്ക് തിരിച്ചു. മംഗലാപുരത്ത് നിന്നും ഇവര് ഉടുപ്പിയിലേക്ക് പോയതായി മനസിലാക്കി ഉടുപ്പിയിലും പരിസരപ്രദേശങ്ങളിലും വയനാട് പൊലീസ് വേഷം മാറി തെരച്ചില് നടത്തി.

കര്ണാടകയിലെ മല്പേ ബീച്ചിനടുത്ത് ഇവരുടെ സാന്നിധ്യം മനസിലാക്കി പരിസരപ്രദേശത്തെ ഹോട്ടലുകളും ഹോം സ്റ്റേകളും പൊതുയിടങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലാക്കി. തുടര്ന്ന് മല്പേ ബീച്ചിനടുത്തു വച്ച് ഇവരെ കസ്റ്റഡിയില് എടുക്കുകയായിരുന്നു. ഉഡുപ്പിയിലും പരിസരപ്രദേശത്തും നടന്ന സ്നാച്ചിങ് കേസുകളിലും ഇവര് ഉള്പ്പെട്ടതായി മനസിലായിട്ടുണ്ട്. പൊലീസ് ഇവരെ കൂടുതല് ചോദ്യം ചെയ്ത് വരുന്നു. കർണാടകയിലെ വിനായക ചതുർഥി മഹോത്സവം, കേരളത്തിലെ ഓണാഘോഷം എന്നിവ മുൻനിർത്തി പദ്ധതിയിട്ട ഇവരുടെ വൻ കവർച്ചാ ശ്രമമാണ് വയനാട് പൊലീസിന്റെ സമയോചിതമായ ഇടപെടലോടുകൂടി തകർത്തത്.

മാനന്തവാടി എഎസ്പി വി.കാര്ത്തിക് ഐപിഎസിന്റെ നേതൃത്വത്തില് സ്പെഷ്യല് സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ബിജു വര്ഗീസ്, പൊലീസ് ഉദ്യോഗസ്ഥരായ കെകെ. വിപിന്, ഷാലു ഫ്രാന്സിസ്, പിബി അജിത്ത്, രജീഷ്, ശ്രീജേഷ്, തിരുനെല്ലി സിഐ നിധീഷ്, എസ്.എച്ച്.ഒ എസ്.ഐ ഉമ്മർ, എസ്.ഐമാരായ ജി. ശിവന്, റിയാസുദീൻ, എ.എസ്.ഐ ഹക്കീം, എസ്.സി.പി.ഒ പോൾസൻ ലതീഷ്, വനിത പൊലീസ് ഉദ്യോഗസ്ഥരായ എസ്. ചിഞ്ചു, രമ്യ, ഷാലുമോള്, ഡ്രൈവര് എസ്.സി.പി.ഒ കെസി അനൂപ്, സി.പി.ഓ പ്രിൻസ് ജോയ് എന്നിവരാണ് അന്വേഷണ സംഘത്തില് ഉണ്ടായിരുന്നത്.

ഇതിന് മുമ്പ് പിടിയിലായവര്

ഓഗസ്റ്റ് 17ന് ഉച്ചയോടെ അമ്മായിപ്പാലത്ത് നിന്നും ബത്തേരിയിലേക്ക് കെ.എസ്.ആര്.ടി.സി ബസില് യാത്ര ചെയ്ത നെന്മേനി സ്വദേശിയുടെ മൂന്ന് പവന്റെ മാലയും ഒരു ഗ്രാം താലിയും അടങ്ങിയ ഏകദേശം 3,82,000 വിലവരുന്ന ആഭരണം വലിച്ച് പൊട്ടിച്ച് കവര്ന്ന കേസില് മധുരൈ സ്വദേശികളായ ഈശ്വരി (47), കണ്ണകി എന്ന അര്ച്ചന (30), എന്നിവരെ മീനങ്ങാടി പഞ്ചായത്ത് പരിസരത്ത് വച്ച് പിടികൂടിയിരുന്നു. പിന്നീട്, കൂട്ടാളികളായ തമിഴ്നാട് സ്വദേശികളായ ചിന്താമണി, എം.രവി.(48), ശിവഗംഗ സ്വദേശി എം. മാരിമുത്തു എന്ന പാണ്ഡ്യന്(39) എന്നിവരെ മലപ്പുറം, ഐക്കരപടിയില് നിന്ന് പിടികൂടി. മാനന്തവാടിയില് വച്ച് പുല്പ്പള്ളി അമരക്കുനി സ്വദേശിനിയായ വയോധികയുടെ മാല കവരാന് ശ്രമിച്ച കേസില് തമിഴ്നാട്, ഗണപതി കോവില് തെരുവില് ഇന്ദുമതി(49), ഗണപതിപക്കം സ്വദേശികളായ ജാന്വി(34), സുധ(31) എന്നിവരെയും പിടികൂടിയിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News