വൈദ്യുതി നിയന്ത്രണത്തിന് ഒക്ടോബര് ഒന്നുമുതല് പരിഹാരം കാണും; മുഖ്യമന്ത്രി
Thiruvanathapuram, 16 സെപ്റ്റംബര്‍ (H.S.) സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണങ്ങള്‍ ഈ മാസം മുഴുവന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. വൈദ്യുത പ്രതിസന്ധി താല്‍ക്കാലികമാണ്. അത് പരിഹരിക്കാന്‍ എട്ട് സംസ്ഥാനങ്ങളുമായി കേരളസര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടുണ
VD Satheeshan


Thiruvanathapuram, 16 സെപ്റ്റംബര്‍ (H.S.)

സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണങ്ങള്‍ ഈ മാസം മുഴുവന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. വൈദ്യുത പ്രതിസന്ധി താല്‍ക്കാലികമാണ്. അത് പരിഹരിക്കാന്‍ എട്ട് സംസ്ഥാനങ്ങളുമായി കേരളസര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടുണ്ട്. ലഭ്യമായ സ്ഥലങ്ങളില്‍ നിന്നെല്ലാം വൈദ്യുതി വാങ്ങുന്നുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉപഭോഗം കൂടിയതും ഉത്പാദനം കുറഞ്ഞതും കേരളത്തിന് തിരിച്ചടിയായി. സ്റ്റോറേജ് സംവിധാനമില്ലാത്തതും പ്രശ്നമാണ്. 2500 മെഗാവാട്ടിലേറെ സോളാര്‍ ഊര്‍ജം ഉത്പാദിപ്പിക്കുന്നുണ്ട്. പക്ഷെ അത് സംഭരിക്കാനുള്ള ബാറ്ററി സംവിധാനങ്ങള്‍ നമുക്കില്ല. സോളാര്‍ ഊര്‍ജം സംഭരിക്കുന്നതുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ലഭ്യമാക്കും.

കഴിഞ്ഞ സെപ്തംബറിനേക്കാള്‍ 925 മെഗാവാട്ടിന്റെ ഉപഭോഗമാണ് ഈ സെപ്തംബറില്‍ പലകാരണങ്ങള്‍ കൊണ്ട് കൂടിയത്. അതിനനുസരിച്ച് ആസൂത്രണം ഉണ്ടായിട്ടില്ല. ദീര്‍ഘകാല കരാറുകളുണ്ടാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരുള്ളത്. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനിലുള്‍പ്പെടെ പോയി ചര്‍ച്ച നടത്തുന്നുണ്ട്. 6000 മെഗാവാട്ടാണ് നമുക്കിപ്പോള്‍ വേണ്ടത്. നാല് വര്‍ഷം കഴിയുമ്പോള്‍ ഇത് 10,000 മെഗാവാട്ടാകും. അത് മുന്‍കൂട്ടി കണ്ടിട്ടുള്ള നടപടികളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നുവെന്നതെല്ലാം തെറ്റായ പ്രചാരണമാണ്.

പവര്‍ കട്ട് കുറച്ചുകൊണ്ടുവരുന്നുണ്ട്. ഒരാഴ്ച കൂടിയേ നിലവിലെ പ്രശ്നങ്ങളുണ്ടാവുകയുളളൂവെന്നാണ് കരുതുന്നത്. പ്രതിസന്ധി എല്ലായിടത്തുമുണ്ട്. ബിജെപി ഭരിക്കുന്നിടത്തും എല്ലാം സംസ്ഥാനങ്ങളിലും പ്രതിസന്ധിയുണ്ട്. ഒക്ടോബര്‍ ഒന്നുമുതല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിമാചല്‍ പ്രദേശില്‍ നിന്നും ഒഡീഷയില്‍ നിന്നും കൂടുതല്‍ വൈദ്യുതി കേരളത്തിലേക്ക് എത്തുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇത് പര്യാപ്തമായിട്ടില്ല. ഇന്നലെയും വൈകിട്ട് 6.15 മുതല്‍ രാത്രി 12.45 വരെ വിവിധ സമയങ്ങളിലായി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. 800 മുതല്‍ 1000 മെഗാവാട്ട് വരെയാണ് വൈദ്യുതി കുറവ് രേഖപ്പെടുത്തിയത്.

കേന്ദ്രവിഹിതവും പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വൈദ്യുതിയും ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ പരമാവധി 300 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന് ലഭിച്ചത്. മധ്യപ്രദേശില്‍ നിന്ന് സ്വാപ്പ് വ്യവസ്ഥയില്‍ ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി നിലച്ചിട്ട് അഞ്ച് ദിവസമായി. ഹിമാചല്‍ പ്രദേശില്‍ നിന്ന് കേരളത്തിന് അനുവദിച്ചതായി പറയുന്ന 250 മെഗാവാട്ട് വൈദ്യുതിയും ഇതുവരെ കെഎസ്ഇബിയുടെ കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല.

അധിക വൈദ്യുതി ലഭ്യമാക്കുന്നതിനായി കെഎസ്ഇബി ഡയറക്ടര്‍മാര്‍ വിവിധ സംസ്ഥാനങ്ങളിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെങ്കിലും അധിക വൈദ്യുതി ഉറപ്പാക്കാനായില്ല. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടതില്ലെന്ന കെഎസ്ഇബി തീരുമാനത്തോടെ എന്‍ടിപിസി വഴിയുള്ള വൈദ്യുതി ലഭ്യതയ്ക്കുള്ള സാധ്യതയും പ്രതിസന്ധിയിലായി.

---------------

Hindusthan Samachar / Sreejith S


Latest News