ആന്റോ അഗസ്റ്റിന്റെ വീട്ടില് വന് മദ്യശേഖരം; 43 ലീറ്റര് വിദേശമദ്യം പിടിച്ചെടുത്തു
Wayanad, 16 സെപ്റ്റംബര്‍ (H.S.) മെസിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പില്‍ പരിശോഘനയ്ക്ക് എത്തിയ എസ്‌ഐടി സംഘം കണ്ടെത്തിയത് റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിലെ വന്‍ മദ്യശേഖരം. ആന്റേയുടെ വയനാട്ടിലെ കുടുംബവീട്ടില്‍ നടത്തിയ പരിശോധനയിലാണ്
anto agustian


Wayanad, 16 സെപ്റ്റംബര്‍ (H.S.)

മെസിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പില്‍ പരിശോഘനയ്ക്ക് എത്തിയ എസ്‌ഐടി സംഘം കണ്ടെത്തിയത് റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിലെ വന്‍ മദ്യശേഖരം. ആന്റേയുടെ വയനാട്ടിലെ കുടുംബവീട്ടില്‍ നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ വിദേശമദ്യവും വൈനും പിടികൂടിയത്. ഇതോടെ എക്‌സൈസ് സംഘത്തേയും പോലീസ് വിളിച്ചു വരുത്തി.

അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയെ കേരളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഡിജിറ്റല്‍ തെളിവുകളും തേടി ആന്റോ ആഗസ്റ്റിന്റെ വസതികളിലും സ്ഥാപനങ്ങളിലും നടത്തുന്ന റെയ്ഡിനിടെയാണ് വയനാട് മീനങ്ങാടിയില്‍ കാരാപ്പുഴ ഡാമിനു സമീപം വാഴവറ്റയില്‍ ഉള്ള വീട്ടിലും പരിശോധന നടത്തിയത്. രാവിലെ തന്നെ സംഘം പരിശോധനയ്ക്ക് എത്തിയിരുന്നു. പിന്നാലെയാണ് മദ്യശേഖരം കണ്ടെത്തിയത്. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് എക്‌സൈസ് വ്യക്തമാക്കി.

പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) നിര്‍ദേശപ്രകാരം കല്‍പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ എത്തിയ എക്‌സൈസ് സംഘമാണ് 43 ലീറ്റര്‍ വിദേശമദ്യവും 7 ലീറ്റര്‍ വൈനും കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ പ്രത്യേകം കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങുമെന്ന് എക്‌സൈസ് അറിയിച്ചു. വിദേശ നിര്‍മിത വിദേശ മദ്യം - 43 ലീറ്റര്‍, വിദേശ നിര്‍മിത വിദേശ വൈന്‍- 4.824 ലീറ്റര്‍, കേരള വൈന്‍ - 5.500 ലീറ്റര്‍, മിലിട്ടറി ലിക്കര്‍- 860 മില്ലിലീറ്റര്‍, വിട്ടില്‍ നിര്‍മിച്ച വൈന്‍ എന്ന് തോന്നുന്ന പദാര്‍ഥം-12.750 ലീറ്റര്‍ എന്നിവയാണ് പിടിച്ചെടുത്തത്.

വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി നിയമപരമായി കൈവശം വയ്ക്കാവുന്ന പരിധിയായ മൂന്നു ലീറ്ററിലും അധികമായി വിദേശമദ്യവും മൂന്നര ലീറ്ററില്‍ ഏറെ വൈനും വീട്ടില്‍ സൂക്ഷിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഇതിന്റെ ഉറവിടത്തെക്കുറിച്ചാണ് ആദ്യം അന്വേഷണം നടത്തുന്നതെന്ന് എക്‌സൈസ് വൃത്തങ്ങള്‍ പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഫീസ് അഗസ്റ്റിന്‍ സഹോദരന്‍മാരുടെ വീടുകള്‍ അടക്കം അഞ്ചിടങ്ങളിലാണ പരിശോധന നടന്നത്.

---------------

Hindusthan Samachar / Sreejith S


Latest News