Enter your Email Address to subscribe to our newsletters

Sabarimala, 16 സെപ്റ്റംബര്‍ (H.S.)
കന്നി മാസ പൂജയ്ക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പ്രസാദ് ഇഡി നടതുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നി പകര്‍ന്നു. കന്നി മാസം ഒന്നായ നാളെ രാവിലെ അഞ്ചുമണിക്കാണ് ദര്‍ശനത്തിനായി നട തുറക്കുക.
കന്നി ഒന്ന് മുതല്‍ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയില്‍ പടിപൂജ ഉണ്ടായിരിക്കും. കന്നിമാസ പൂജകള്‍ പൂര്‍ത്തിയാക്കി സെപ്തംബര്‍ 21ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും. കന്നി മാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ വെര്‍ച്ചല്‍ ക്യൂ വെബ്‌സൈറ്റ് (ംംം.മെയമൃശാമഹമീിഹശില.ീൃഴ)വഴി ദര്‍ശനത്തിനുള്ള സ്ലോട്ടുകള്‍ ഉറപ്പാക്കണം.
ശബരിമല തീര്‍ഥാടന മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് ധനവകുപ്പ് 551.50 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി നല്‍കിയ പ്രെപ്പോസലിന് മുഖ്യമന്ത്രി ഉടന്‍ അനുമതി നല്‍കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ തുകയില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഒറ്റത്തവണയായി ഇത്രയും വലിയ തുക ശബരിമലയ്ക്ക് അനുവദിക്കുന്നത് ഇതാദ്യമാണ്. 2025-26ല്‍ 377.80 കോടിയും 2024-25 ല്‍ 326.97 കോടിയുമാണ് ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്.
പമ്പ, എരുമേലി, പത്തനംതിട്ട, കോട്ടയം മേഖലകളിലെ പ്രധാന ശബരിമല പാതകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ശബരിമല തീര്‍ഥാടന സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ പാതകളുടെ മൊത്തം വികസനം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍ പറഞ്ഞിരുന്നു.
നിലക്കലും പമ്പയിലും ശബരിമല ദേവസ്വം നേരത്തെ നടത്തിയിരുന്ന ജോലികള്‍ പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിച്ചു. ഇതിനായി 15 കോടി രൂപയാണ് അനുവദിച്ചത്. 2021 മുതല്‍ ശബരിമല റോഡുകളില്‍ പല കാരണങ്ങളാല്‍ വീഴ്ചകള്‍ ഉണ്ടായിരുന്നു. മുന്‍ സീസണുകളില്‍ കൃത്യമായ അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഈ പ്രശ്നങ്ങള്‍ മുഖ്യമന്ത്രി വളരെ ഗൗരവത്തോടെ കാണുകയും, വിട്ടുവീഴ്ചയില്ലാതെ സമയബന്ധിതമായി ജോലികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തതായും മന്ത്രി പറഞ്ഞിരുന്നു.
---------------
Hindusthan Samachar / Sreejith S