ഡൽഹി ബ്രിക്സ് ഉച്ചകോടിക്ക് പിന്നാലെ ലോക നേതാക്കൾക്ക് അസുഖം ബാധിച്ചെന്ന വാർത്തകൾ വ്യാജം; തള്ളി വിദേശകാര്യ മന്ത്രാലയം
Newdelhi, 17 സെപ്റ്റംബര് (H.S.) ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പങ്കെടുത്തതിന് പിന്നാലെ വിവിധ ലോക നേതാക്കൾക്ക് അസുഖം ബാധിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് വ്യക്തമാക്കി കേന്ദ
ഡൽഹി ബ്രിക്സ് ഉച്ചകോടിക്ക് പിന്നാലെ ലോക നേതാക്കൾക്ക് അസുഖം ബാധിച്ചെന്ന വാർത്തകൾ വ്യാജം; തള്ളി വിദേശകാര്യ മന്ത്രാലയം


Newdelhi, 17 സെപ്റ്റംബര് (H.S.)

ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പങ്കെടുത്തതിന് പിന്നാലെ വിവിധ ലോക നേതാക്കൾക്ക് അസുഖം ബാധിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം (MEA). ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഫാക്റ്റ്-ചെക്ക് വിഭാഗം മുന്നറിയിപ്പ് നൽകി.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റുകൾക്കെതിരെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഫാക്റ്റ്-ചെക്ക് യൂണിറ്റ് എക്സിലൂടെ (X) കർശന മുന്നറിയിപ്പ് നൽകി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ തുടങ്ങിയ പ്രമുഖ നേതാക്കളുടെ ആരോഗ്യനിലയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങൾ പ്രചരിച്ച പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ വിശദീകരണം.

18-ാമത് ബ്രിക്സ് ഉച്ചകോടിയും ന്യൂഡൽഹി പ്രഖ്യാപനവും

സെപ്റ്റംബർ 12, 13 തീയതികളിലായി ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയിലാണ് 18-ാമത് ബ്രിക്സ് ഉച്ചകോടി സംഘടിപ്പിച്ചത്. ആഗോള ആരോഗ്യ സംരംഭങ്ങളിലെ വിപുലമായ സഹകരണത്തിനും ആരോഗ്യ പരിരക്ഷയ്ക്കും ഊന്നൽ നൽകുന്ന 'ന്യൂഡൽഹി ഡിക്ലറേഷൻ 2026' സെപ്റ്റംബർ 12-ന് ഉച്ചകോടിയിൽ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു.

ഉച്ചകോടിയുടെ ആദ്യ ദിനത്തിൽ തന്നെ ഈ സംയുക്ത പ്രഖ്യാപനത്തിൽ ധാരണയിലെത്താൻ സാധിച്ചത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം അംഗീകരിച്ച വിവരം അറിയിച്ചത്.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ പ്രഖ്യാപനം, സംയമനം പാലിക്കാനും തർക്കങ്ങൾ ചർച്ചകളിലൂടെയും നയതന്ത്ര മാർഗ്ഗങ്ങളിലൂടെയും പരിഹരിക്കാനും ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്തു. കൂടാതെ, രാജ്യാന്തര വ്യാപാര നിയമങ്ങൾക്ക് വിരുദ്ധമായി ഏർപ്പെടുത്തുന്ന ഏകപക്ഷീയമായ തീരുവകൾക്കെതിരെയും ഉച്ചകോടി ശക്തമായ നിലപാട് വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ വിജയകരമായി പൂർത്തിയായ ഉച്ചകോടിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് ഇപ്പോൾ വ്യാജ പ്രചാരണങ്ങൾ നടക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

---------------

Hindusthan Samachar / Roshith K


Latest News