Enter your Email Address to subscribe to our newsletters

Thrissur , 17 സെപ്റ്റംബര് (H.S.)
റിപ്പോർട്ടർ ചാനൽ ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേസിന്റെയും അന്വേഷണത്തിന്റെയും ഭാഗമായി അന്വേഷണ സംഘത്തിന് എവിടെയും കയറി പരിശോധന നടത്താമെന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരന്റെ വീട്ടിൽ പരിശോധന നടത്താമെങ്കിൽ ഏത് വമ്പൻ മുതലാളിയുടെ സ്ഥാപനത്തിലും അന്വേഷണത്തിന്റെ ഭാഗമായി പോലീസിന് കയറാമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. കേസിൽ കൃത്യമായ അന്വേഷണം നടക്കട്ടെയെന്നും നിയമപരമായ നടപടികളാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമ സ്വാതന്ത്യത്തെ കുറിച്ചുള്ള ചോദ്യത്തിന് അവരും സാധാരണ പൗരന്മാരാണെന്ന് മന്ത്രി പറഞ്ഞു. മറ്റുള്ളവരുടെ വീടുകളിൽ റെയ്ഡ് നടത്തിയപ്പോൾ മുറ്റത്തല്ലലോ പൊലീസ് നിന്നത്. വീടിന്റെ തട്ട് വരെ പൊളിച്ചു നോക്കും പൊലീസ്. സാധാരണക്കാരന്റെ വീട്ടിലേക്ക് പൊലീസ് കയറുമ്പോൾ ആരും പ്രതികരിക്കാറില്ല. അവിടങ്ങളിലെല്ലാം ഫോൺ വാങ്ങി വച്ച് തന്നെയാണ് പൊലീസ് പരിശോധന നടത്താറുള്ളതെന്നും മന്ത്രി പറഞ്ഞു.
സാധാരണക്കാരുടെ അടുക്കളയില് വരെ റെയ്ഡ് നടത്താറുണ്ട്. വമ്പന് മുതലാളിമാരുടെ വീട്ടില് കയറിയാല് പോലും ഫോണ് വാങ്ങി വയ്ക്കും. അടുക്കളയിലും ബെഡ് റൂമിലും അടക്കം അവര് കയറി പരിശോധിക്കും. ഇത് പുതുതായി തുടങ്ങിയതല്ല. ഇതൊന്നും സോണിയ ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും കാലത്ത് തുടങ്ങിയതല്ലെന്നും എന്ന് ഈ സിസ്റ്റം ഇന്ത്യയില് വന്നിട്ടുണ്ടോ, അന്ന് തുടങ്ങിയതാണ്. ഇന്കം ടാക്സ് റെയ്ഡുകള് താന് എന്റെ കുട്ടിക്കാലം മുതല് കണ്ടതാണ്. അതിലൊന്നും ഒരുമാറ്റവും വന്നിട്ടില്ല. അത് ഇനിയും തുടരും. അത് ആരായാലുമെന്നും സുരേഷ് ഗോപി പറഞ്ഞു.
മുഖ്യമന്ത്രിയെ പുകഴ്ത്തി സുരേഷ് ഗോപി
കേരള സര്ക്കാരില് നിന്നും നല്ല സഹകരണം ലഭിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. നേരത്തെ ഇല്ലാത്തവിധം പിന്തുണയാണ് ലഭിക്കുന്നത്. കഴിഞ്ഞ പത്ത് വര്ഷം യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ല. എന്നാല് ഇപ്പോഴത്തെ മുഖ്യമന്ത്രിയെ ഏത് കാര്യത്തിലും സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഭരണം വന്നതിന് ശേഷം രക്ഷപ്പെട്ട ആളാണ് താന്. മുഖ്യമന്ത്രിയോട് എന്ത് ആവശ്യപ്പെട്ടാലും അതിന് പിന്തുണയുണ്ട്. ജനങ്ങളുടെ ലഭ്യതയിലേക്ക് ഒരു എംപിക്കോ എംഎല്എയ്ക്കോ 10 വര്ഷമായി കിട്ടാത്ത പിന്തുണ ലഭിക്കുന്നുണ്ട്. തന്റെ മൂന്ന് പ്രോജക്ടുകളിലൊന്ന് മുഖ്യമന്ത്രിയുടെ പിന്തുണയുള്ളത് കൊണ്ട് ലഭിച്ചു. ഇനി രണ്ടെണ്ണം കൂടി തനിക്ക് ലഭിക്കാനുണ്ട്.
അതും വൈകാതെ നടപ്പിലാക്കാന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം പ്രോജക്ടുകള് നടപ്പിലായാല് ഇതിന്റെ ഗുണങ്ങളെത്തുന്നത് സാധാരണ ജനങ്ങളിലേക്കാണ്. സര്ക്കാരില് നിന്നും ലഭിക്കുന്ന ഇത്തരം പിന്തുണ കേന്ദ്ര പദ്ധതികള് സംസ്ഥാനത്തേക്ക് എത്തിക്കുന്ന കാര്യം എളുപ്പമാക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്ത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR