വിവാഹത്തിന് ഭക്ഷണം നൽകിയില്ല: കോടികളുടെ കേറ്ററിങ് തട്ടിപ്പിൽ ഉദയം ഇവന്റ്സ് ഉടമ വിഷ്ണു മോഹനൻ അറസ്റ്റിൽ
Kottayam , 18 സെപ്റ്റംബര് (H.S.) വിവാഹച്ചടങ്ങുകൾക്ക് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ വഞ്ചിച്ച കേസിൽ കേറ്ററിങ് സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി ''ഉദയം കേറ്ററിങ് ആൻഡ് ഇവന്റ്സ്'' ഉടമയും കോട്ടയം കാളകെട്ടി സ്വദേശിയുമായ വിഷ്ണു മോഹനനാണ
Catering scam case


Kottayam , 18 സെപ്റ്റംബര് (H.S.)

വിവാഹച്ചടങ്ങുകൾക്ക് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ വഞ്ചിച്ച കേസിൽ കേറ്ററിങ് സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി 'ഉദയം കേറ്ററിങ് ആൻഡ് ഇവന്റ്സ്' ഉടമയും കോട്ടയം കാളകെട്ടി സ്വദേശിയുമായ വിഷ്ണു മോഹനനാണ് (30) പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ 13 ന് ചോറ്റി, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ നടന്ന വിവാഹച്ചടങ്ങുകൾക്കാണ് ഇയാൾ പണം വാങ്ങിയ ശേഷം ഭക്ഷണം എത്തിക്കാതിരുന്നത്. ഇതോടെ വധുവരന്മാരുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽക്കുകയായിരുന്നു.

ചോറ്റി ക്ഷേത്രത്തിൽ നടത്തിയ വിവാഹത്തിന് വേണ്ടിയുള്ള സദ്യക്കായി വിഷ്ണു 1.4 ലക്ഷം രൂപ മുൻകൂർ വാങ്ങിയിരുന്നു. കൂടാതെ കഞ്ഞിക്കുഴിയിൽ നടന്ന വിവാഹത്തിനായി ഭക്ഷണവും സ്റ്റേജുമെല്ലാമായി ഒരു ലക്ഷം രൂപയും ഇയാൾ കരാറായി മുൻകൂർ വാങ്ങിച്ചു. എന്നാൽ ഇയാൾ ഈ രണ്ട് സ്ഥലങ്ങളിലും അതാത് ദിവസം ഭക്ഷണം എത്തിച്ചിരുന്നില്ല.

കുന്നതാട് സ്വദേശിയും സമാന രീതിയിൽ തട്ടിപ്പിന് ഇരയായിരുന്നു. മകൻ്റെ വിവാഹത്തിനും മധുരം വയ്പ്പിനുമായി മൂന്ന് ലക്ഷം രൂപയാണ് കുന്നതുനാട് സ്വദേശിയുടെ കയ്യിൽ നിന്നും വിഷ്ണു തട്ടിയെടുത്തത്. പലപ്പോഴായി ഗൂഗിൾ പേ വഴിയാണ് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തത്. തട്ടിപ്പ് വിവരം പുറത്ത് വന്നതോടെ കൂടുതൽ ആളുകൾ പരാതിയുമായി എത്തുകയായിരുന്നു.

വിവാഹ സമയത്ത് ഇയാളെ ഫോണിൽ പലതവണ ബന്ധപ്പെട്ടെന്നും എന്നാൽ ഫോണ് എടുക്കാതെ അവഗണിക്കുകയു. ഇതോടെ വിവാഹത്തിന് ഭക്ഷണം നൽകാൻ കഴിയാതെ വന്നതോടെ വിവാഹ സംഘം അതിഥികളുടെ മുന്നിൽ മാനഹാനിയ്ക്ക് ഇരയാകേണ്ടിവന്നു. ഞായറാഴ്ച ദിവസവും അതേ ദിവസം തന്നെ ഒരുപാട് കല്യാണവും ഉണ്ടായിരുന്നത് മറ്റൊരു പ്രശ്നവുമായിരുന്നുവെന്നും പരാതിക്കാർ പറയുന്നു.

സ്ഥിരം തട്ടിപ്പുകാരനെന്ന് വിവരം

കാറ്ററിങ് ഉടമ വിഷ്ണുവിനെതിരെ നേരത്തെയും സമാനമായി പരാതി ഉയർന്നിട്ടുണ്ട്. ഇയാൾ സ്ഥിരം തട്ടിപ്പുകാരനെന്നാണ് പലരും പറയുന്നത്. നേരത്തെ കസ്റ്റഡിയിൽ എടുത്ത വിഷ്ണു മോഹനനെ ഇന്ന് (സെപ്റ്റംബർ 18) രാവിലെ 11 മണിക്ക് ജനറൽ ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ പരിശോധന നടത്തി. തുടർന്ന് വിഷ്ണുവിനെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.

അതേസമയം കേറ്ററിംങ് സ്ഥാപനങ്ങലുടെ പേരിൽ കോട്ടയം കഞ്ഞിക്കുഴിയിലും, മുണ്ടക്കയത്തും തട്ടിപ്പ് നടത്തിയ സംഭവം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണെന്ന് ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ (എ.കെ.സി.എ) ഭാരവാഹികൾ പറഞ്ഞു. അംഗീകാരത്തോടെ ലൈസൻസ് എടുത്ത് മാന്യമായ രീതിയിൽ സ്ഥാപനം നടത്തുന്ന സാധാരണക്കാരായ കേറ്ററിംങ് ഉടമകളെ പ്രതിസന്ധിയിലാക്കുന്നതാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന ആളുകളെന്നും ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ ആരോപിച്ചു

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News