Enter your Email Address to subscribe to our newsletters

KOCHI, 18 സെപ്റ്റംബര്‍ (H.S.)
മെഡിയുടെ പേരിലെ തട്ടിപ്പ് സംബന്ധിച്ച റെയ്ഡിനിടെ വയനാട്ടിലെ വീട്ടില്‍ നിന്ന് മദ്യംപിടികൂടിയ കേസില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന് കനത്ത് തിരിച്ചടി. ഇടക്കാല ജാമ്യം എന്ന ആന്റോയുടെ ആവശ്യം ഹൈക്കോടതി തള്ളി. ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കും. ആന്റോയുടെ ജാമ്യാപേക്ഷ ബത്തേരി മജിസ്‌ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു. അറസ്റ്റ് നടപടികളില്‍ വീഴ്ചയില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലവും കണക്കിലെടുത്താണ് കോടതി നടപടി. കേസിന്റെ പ്രാഥമിക ഘട്ടത്തില്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദവും അംഗീകരിച്ചു.
വയനാട് വാഴവറ്റയിലെ കുടുംബവീട്ടില് നിന്ന് വന്തോതില് അനധികൃത മദ്യശേഖരം പിടിച്ചെടുത്ത കേസില് റിമാന്ഡില് കഴിയുകയാണ് ആന്റോ. വയനാട് സുല്ത്താന് ബത്തേരി മജിസ്‌ട്രേറ്റ് കോടതിയാണ് നേരത്തെ ജാമ്യം നിഷേധിച്ചത്. അബ്കാരി ആക്ട് പ്രകാരം കല്പ്പറ്റ എക്‌സൈസ് രജിസ്റ്റര് ചെയ്ത കേസില് 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ആന്റോ അഗസ്റ്റിന് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാല് ജാമ്യം അനുവദിക്കാന് പാടില്ലെന്ന് പ്രസിക്യൂഷന് ശ്കതമായ നിലപാട് എടുത്തു. കോടതി ഇത് അംഗീകരിക്കുകയും ചെയ്തു.
ഇന്നലെയാണ് ആന്റോയെ അറസ്റ്റ് ചെയ്തത്. മെസിയുടെ കേരള സന്ദര്ശനവുമായി ബന്ധപ്പെട്ട തട്ടിപ്പുരേഖകള് തേടിയുള്ള പരിശോധനയ്ക്കിടെയാണ് പ്രത്യേക അന്വേഷണസംഘം റിപ്പോര്ട്ടര് ടി.വി. എം.ഡി. ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‌നിന്ന് അളവില്ക്കവിഞ്ഞ വിദേശമദ്യം കണ്ടെത്തിയത്.തൊണ്ടിമുതല് തിട്ടപ്പെടുത്തി സാംപിളെടുത്ത് മഹസറും തയ്യാറാക്കി ബുധനാഴ്ച രാത്രിയോടെതന്നെ വയനാട്ടില്‌നിന്നുള്ള എക്‌സൈസ് സംഘം ആന്റോയെ തേടി കൊച്ചിയിലെത്തുകയായിരുന്നു.മണിക്കൂറുകള്‌നീണ്ട നാടകീയമായ തര്ക്കങ്ങള്‌ക്കൊടുവില് പുലര്‌ച്ചെ 4.45-ന് ആന്റോ അഗസ്റ്റിന് അറസ്റ്റ് മെമ്മോയില് ഒപ്പിട്ടു. എക്‌സൈസ് സംഘം അഞ്ചുമണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. 5.15-ന് ആന്റോയുമായി എക്‌സൈസ് സംഘം വയനാട്ടിലേക്ക് മടങ്ങി. പോകുംവഴിക്ക് ആലുവ ജനറല് ആശുപത്രിയില് വൈദ്യപരിശോധനയും നടത്തി.
ആന്റോയുടെ വീട്ടില്‌നിന്ന് കണ്ടെടുത്തത് 69.589 ലിറ്റര് മദ്യമെന്ന് എക്‌സൈസിന്റെ കുറ്റകൃത്യസംഭവ റിപ്പോര്ട്ടില് പറയുന്നു. വിദേശനിര്മിത വിദേശമദ്യം 49.365 ലിറ്ററും വൈന് 7.474 ലിറ്ററും വ്യാജമദ്യം 12.75 ലിറ്ററുമാണ് കണ്ടെടുത്തത്. പിടികൂടിയ മദ്യത്തില് ഉള്‌പ്പെട്ട 12.75 ലിറ്റര് മദ്യം ചാരായമാണോ വൈനാണോയെന്നത് പരിശോധനയിലേ വ്യക്തമാകൂവെന്നും അബ്കാരി നിയമപ്രകാരം വ്യാജമദ്യത്തിന്റെ ഗണത്തിലാണ് വരുകയെന്നും അസി. പബ്ലിക് പ്രോസിക്യൂട്ടര് പറഞ്ഞിരുന്നു.
---------------
Hindusthan Samachar / Sreejith S