മോഷണം ലൈവായി പിടിക്കും: കോഴിക്കോട് മെഡിക്കൽ കോളേജിൽ നൂറിലധികം സിസിടിവി ക്യാമറകൾ സ്ഥാപിച്ചു
Kozhikode , 18 സെപ്റ്റംബര് (H.S.) മെഡിക്കൽ കോളേജിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നൂറിലധികം സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. ആശുപത്രി കെട്ടിടങ്ങൾക്കുള്ളിലും പുറത്തുമായി സ്ഥാപിച്ച ക്യാമറകൾ വഴി ഇനി മുതൽ പരിസരം പൂർണ്ണമായും നിര
Kozhikode medical college


Kozhikode , 18 സെപ്റ്റംബര് (H.S.)

മെഡിക്കൽ കോളേജിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നൂറിലധികം സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. ആശുപത്രി കെട്ടിടങ്ങൾക്കുള്ളിലും പുറത്തുമായി സ്ഥാപിച്ച ക്യാമറകൾ വഴി ഇനി മുതൽ പരിസരം പൂർണ്ണമായും നിരീക്ഷണ വലയത്തിലായിരിക്കും.

ആശുപത്രി കെട്ടിടത്തിനുള്ളിൽ മോഷണം പെരുകിയതോടെ എല്ലാ വാർഡുകൾക്ക് പുറത്തും ക്യാമറകൾ സ്ഥാപിക്കാനുള്ള തുടർ നടപടികൾ പുരോഗമിക്കുകയാണെന്ന് ആശുപത്രി സൂപ്രണ്ട് എംപി ശ്രീജയൻ പറഞ്ഞു.

പിഎംഎസ്എസ്വൈ ബ്ലോക്കിൽ മാത്രം ഇതിനകം 105 ക്യാമറകൾ സ്ഥാപിച്ചു. എംസിഎച്ച്, സൂപ്പർ സ്പെഷ്യാൽറ്റി, മാതൃശിശു സംരക്ഷണകേന്ദ്രം, ടെർഷ്യറി കാൻസർ സെൻ്റർ എന്നിവിടങ്ങളും സിസിടിവി നിരീക്ഷണത്തിലായി.ഡെൻ്റൽ കോളജ് പരിസരം, മോർച്ചറി, വിവിധ ഹോസ്റ്റലുകളുടെ മുൻവശം, പ്രധാനപ്പെട്ട റോഡുകൾ, ജങ്ഷനുകൾ, ആശുപത്രിയുടെ പ്രധാനകവാടം, സിൽവർ ജൂബിലി ഗേറ്റ്, എല്ലാ ബ്ലോക്കുകളുടെയും മുൻവശം, വരാന്ത എന്നിവിടങ്ങളിലും സിസിടിവിയുണ്ട്.

കാർഡിയാക്ക് വിഭാഗത്തിൽ അറുപതോളം ക്യാമറകളാണ് സ്ഥാപിച്ചത്. പ്രിൻസിപ്പൽ ഓഫീസ്, എല്ലാ വകുപ്പുകൾക്ക് മുന്നിലുമുള്ള ഇന്ത്യൻ കോഫി ഹൗസിന് മുൻവശത്തും പരിസര പ്രദേശത്തുമായി പഴയതും പുതിയതുമായി ആകെ നാനൂറിലേറെ ക്യാമറകളുണ്ട്. പുതുതായി നിർമിച്ച പിഎംഎസ്എസ് കെട്ടിടത്തിനുള്ളിൽ നിന്ന് തുടർച്ചയായി ചെമ്പുകമ്പി മോഷണം പോയിരുന്നു. മോർച്ചറിയുടെ ഫ്രീസറിൻ്റെ കമ്പി അടക്കം നിരവധി കളവുകളാണ് മെഡിക്കൽ കോളേജ് പരിസരത്ത് നടന്നത്.

മോഷ്ടാവിന് എന്താണ് ഇതിനെക്കൊണ്ട് ഗുണം കിട്ടുന്നത് എന്നായിരുന്നു ആശുപത്രി സൂപ്രണ്ടിൻ്റെ ചോദ്യം. 'നമ്മൾ 2 ലക്ഷം രൂപ പിന്നെയും ചെലവാക്കേണ്ടി വന്നോ? അയാൾക്ക് ചിലപ്പോൾ ഒരു 1000 രൂപ ആയിരിക്കും കിട്ടുന്നുണ്ടാകുക. എന്നാൽ ഈ ചെയ്യുന്നത് കൊണ്ട് ഉണ്ടാകുന്ന ദുരിതം എത്രയാണ്? അതേപോലെ തന്നെ, മൈക്രോബയോളജിയുടെ 24 മണിക്കൂറും വർക്ക് ചെയ്യേണ്ട ലാബിൻ്റെ എസിയുടെ ചെമ്പുകമ്പി, എന്ത് ഗുണം ഉണ്ടാകുന്നു' എന്നെല്ലാമാണ് അധികൃതരുടെ ചോദ്യങ്ങൾ.

എത്രമാത്രം രോഗികൾക്കും, എത്രമാത്രം അഡ്മിനിസ്ട്രേഷനും പ്രയാസം ഉണ്ടാക്കുന്ന കാര്യങ്ങളാണ് ഇവ. പൊലീസും അന്വേഷണവും നടക്കുന്നു. എങ്കിലും, ഇതിൽ സുരക്ഷാ സംവിധാനങ്ങൾ മുൻനിർത്തി കൂടുതൽ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 40 ക്യാമറകൾ ഇപ്പോൾ ഫിറ്റ് ചെയ്യും. അതുകൂടാതെ തന്നെ, സെക്യൂരിറ്റിയിലും ആൾക്കാരെ 10-40 പേരെ പുതുതായിട്ട് എടുക്കാൻ പോവുകയാണ്. വൈറ്റ് പെട്രോളിങ് തീരുമാനിക്കുകയാണ്.

സെക്യൂരിറ്റി സംവിധാനം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. എങ്കിലും, ഒന്നുകൂടി ആലോചിക്കുകയാണെങ്കിൽ, ജനങ്ങൾ ഒന്ന് മാറി ചിന്തിച്ച്, ഇതൊക്കെ നമ്മുടെതാണെന്നുള്ള ഒരു തോന്നൽ ഉണ്ടായി കഴിഞ്ഞാൽ, വളരെ എളുപ്പമുണ്ടാകുമെന്നും ഡോക്ടർ എം പി ശ്രീജയൻ കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News