ഒറ്റപ്പാലത്ത് ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ സംഘർഷം: തടയാനെത്തിയ പോലീസുകാർക്ക് മർദനം; രണ്ടുപേർ അറസ്റ്റിൽ
Palakkad , 18 സെപ്റ്റംബര് (H.S.) ഗണേശോത്സവ ഘോഷയാത്രയ്ക്കിടെയുണ്ടായ അടിപിടി പരിഹരിക്കാനെത്തിയ പോലീസുകാർക്ക് മർദനമേറ്റു. ആക്രമണത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ജൂനിയർ എസ്.ഐ അമൽ ചന്ദ്രൻ, സി.പി.ഒ ശ്രീജിൻ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവ
OTTAPALAM GANESHOTSAV RALLY


Palakkad , 18 സെപ്റ്റംബര് (H.S.)

ഗണേശോത്സവ ഘോഷയാത്രയ്ക്കിടെയുണ്ടായ അടിപിടി പരിഹരിക്കാനെത്തിയ പോലീസുകാർക്ക് മർദനമേറ്റു. ആക്രമണത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ജൂനിയർ എസ്.ഐ അമൽ ചന്ദ്രൻ, സി.പി.ഒ ശ്രീജിൻ എന്നിവർക്കാണ് പരിക്കേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച വൈകീട്ട് എഴു മണിയോടെയായിരുന്നു നഗര പ്രദിക്ഷണ ഘോഷയാത്രയ്ക്കിടെ അടിപിടി ഉണ്ടായത്. പാലക്കാടിൽ നിന്നും ഘോഷയാത്ര കാണാനായി ഒറ്റപ്പാലത്ത് എത്തിയ സംഘവും ഘോഷയാത്രയിൽ അണിനിരന്ന കമ്മറ്റിക്കാരും തമ്മിൽ തർക്കവും പിന്നീട് അടിപിടിയും ഉണ്ടാവുകയായിരുന്നു.

വിഷയത്തിൽ ഇടപെടാൻ ചെന്നതായിരുന്നു ജൂനിയർ എസ്ഐ അമൽ ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള പൊലീസ്. ഈ സമയം പ്രതികൾ എസ്ഐയുടെ കോളറിൽ കയറി പിടിച്ചു നിലത്തിട്ടു എസ്ഐ യെ മർദ്ദിക്കുകയായിരുന്നു. എസ്ഐക്ക് കൈ മുട്ടിന് പരിക്കേറ്റു. ഇത് തടയാൻ ചെന്നതായിരുന്നു വനിതാ പൊലീസ് ഉദ്യോഗസ്ഥ. ഇവർക്ക് തലയിലും പരിക്കേറ്റു.

സംഭവത്തിൽ ഘോഷയാത്ര കാണാനായി എത്തിയ പാലക്കാട് കല്ലേക്കാട് സ്വദേശി 21 കാരനായ ഷിപിൻ, തേനൂർ സ്വദേശി 22 കാരൻ സന്തോഷ് കുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കെറ്റ രണ്ട് ഉദ്യോഗസ്ഥരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹൈവേ തടഞ്ഞ് ഗണേശോത്സവ റാലി; പൊലീസും യുവാക്കളും തമ്മിൽ വാക്കുതർക്കം

ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഗണേശോത്സവ റാലിയിൽ പൊലീസും യുവാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായത്. ''ഇത് ഹൈവേ ആണ്, റോഡ് തടസപ്പെടുത്തിയാൽ നടപടിയുണ്ടാകും. വേലയുടെ കൂടെ വന്നതാണെങ്കിൽ വേലയുടെ കൂടെ നിൽക്കണം,'' പൊലീസുകാർ യുവാക്കളോട് പറയുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

റോഡിലെ ഗതാഗതം തടസപ്പെടുത്തുന്ന രീതിയിൽ പരിപാടി സംഘടിപ്പിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായതും തുടർന്ന് കാര്യങ്ങൾ സംഘർഷാവസ്ഥയിലേയ്ക്ക് നീങ്ങിയതും. ഗണേശോത്സവത്തിൻ്റെ ഭാഗമായി ഘോഷയാത്രയോടൊപ്പമെത്തിയവരോട് റോഡിൽ ഗതാഗത തടസമുണ്ടാകാത്ത രീതിയിൽ മാറിനിൽക്കാൻ പൊലീസ് ആവശ്യപ്പെട്ടതാണ് വാക്കുതർക്കത്തിന് വഴിയൊരുക്കിയത്.

ഹൈവേയിൽ ഗതാഗതം തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനും ഘോഷയാത്രയോടനുബന്ധിച്ചുള്ള ജനത്തിരക്ക് നിയന്ത്രിക്കുന്നതിൻ്റെയും ഭാഗമായാണ് പൊലീസ് ഇടപെട്ടത്. തങ്ങൾ ഡ്യൂട്ടി നിർവഹിക്കുകയാണെന്നും ക്രമസമാധാനവും ഗതാഗതവും നിയന്ത്രിക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്നും പൊലീസ് വ്യക്തമാക്കി.

റോഡിൻ്റെ തെറ്റായ വശത്ത് നിൽക്കരുതെന്നും പൊലീസിൻ്റെ നിർദേശങ്ങൾ പാലിക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. മണ്ണാർക്കാട് നഗരത്തിൽ നിവവധി ഗണേശ വിഗ്രഹങ്ങൾ പങ്കെടുത്ത വിപുലമായ നിമഞ്ജന ഘോഷയാത്രയാണ് നടന്നത്. ഇതിൻ്റെ ഭാഗമായി വലിയ രീതിയിലുള്ള ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തെക്കുറിച്ച് ചർച്ചയും ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഒറ്റപ്പാലത്തെ സംഭവം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News