സിഎംആർഎൽ-എക്സാലോജിക് ഇടപാട്: ഇഡി നിർദേശിച്ചിട്ടും സർക്കാർ നടപടിയില്ല; സിപിഎം-കോൺഗ്രസ് ഒത്തുകളിയെന്ന് രാജീവ് ചന്ദ്രശേഖർ
Thiruvananthapuram , 18 സെപ്റ്റംബര് (H.S.) തിരുവനന്തപുരം: വിവാദമായ സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യക്തമായ വിവരങ്ങളും നിർദേശങ്ങളും നൽകിയിട്ടും സംസ്ഥാന സർക്കാർ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെ
സിഎംആർഎൽ-എക്സാലോജിക് ഇടപാട്: ഇഡി നിർദേശിച്ചിട്ടും സർക്കാർ നടപടിയില്ല; സിപിഎം-കോൺഗ്രസ് ഒത്തുകളിയെന്ന് രാജീവ് ചന്ദ്രശേഖർ


Thiruvananthapuram , 18 സെപ്റ്റംബര് (H.S.)

തിരുവനന്തപുരം: വിവാദമായ സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യക്തമായ വിവരങ്ങളും നിർദേശങ്ങളും നൽകിയിട്ടും സംസ്ഥാന സർക്കാർ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കാലത്ത് മുൻ മുഖ്യമന്ത്രി പിണറായി വിജയനെ അഴിമതിക്കേസിൽ ജയിലിലടയ്ക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് അധികാരത്തിലേറി ഇത്രയും നാളുകൾ പിന്നിട്ടിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിക്കാതെ ഒളിച്ചുകളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾക്ക് മുന്നിൽ സിപിഎം-കോൺഗ്രസ് ഒത്തുകളി വ്യക്തം

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം നടത്തിയ അഴിമതികൾ തന്നെയാണ് പ്രധാന ചർച്ചാവിഷയമായത്. എന്നാൽ ഭരണം മാറിയിട്ടും എക്സാലോജിക് വിഷയത്തിൽ തുടർനടപടികൾ പൂർണ്ണമായി മരവിപ്പിച്ചിരിക്കുകയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഔദ്യോഗിക വിവരങ്ങളിൽ സംസ്ഥാന സർക്കാർ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് പോലും ജനങ്ങളോട് വ്യക്തമാക്കുന്നില്ല. കേസ് അട്ടിമറിക്കാനും മുൻ ഭരണാധികാരികളെ സംരക്ഷിക്കാനും കോൺഗ്രസും സിപിഎമ്മും തമ്മിൽ രഹസ്യ ധാരണയും ഒത്തുകളിയും ഉണ്ടെന്നാണ് പൊതുസമൂഹം കരുതുന്നത്. ജനങ്ങളെ വഞ്ചിച്ചുകൊണ്ട് ഇത്തരം ഒത്തുതീർപ്പ് രാഷ്ട്രീയവുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് സർക്കാരിന്റെ തീരുമാനമെങ്കിൽ ബിജെപി അതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

യുഡിഎഫിന് ഭയം സ്വന്തം നേതാക്കളെ ഓർത്ത്

യാതൊരുവിധ സേവനങ്ങളും നൽകാതെ ഒരു സ്വകാര്യ കമ്പനിയുടെ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപ എത്തിയത് വെറുതെ ഭഗവാൻ കൊടുത്തതല്ലെന്ന് രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. സിഎംആർഎൽ എന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്നും പണം കൈപ്പറ്റിയവരുടെ കൂട്ടത്തിൽ മുൻ ഭരണകക്ഷി നേതാക്കൾ മാത്രമല്ല ഉള്ളത്. കേസിൽ നീതിപൂർവ്വവും സമഗ്രവുമായ ഒരു അന്വേഷണം നടക്കുകയാണെങ്കിൽ യുഡിഎഫിലെ പ്രമുഖരായ കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കളുടെ പേരുകൾ കൂടി പുറത്തുവരുമെന്ന ഭയമാണ് ഇപ്പോഴത്തെ സർക്കാരിനെ ഭരിക്കുന്നത്. അതുകൊണ്ടാണ് അവർ ഇ.ഡി റിപ്പോർട്ടിന്മേൽ തുടർനടപടികൾ സ്വീകരിക്കാതെ ഫയലുകൾ പൂഴ്ത്തിവെച്ചിരിക്കുന്നത്.

പൊതുഖജനാവിനും നിയമസംവിധാനങ്ങൾക്കും പുല്ലുവില കൽപ്പിച്ചുകൊണ്ടുള്ള അഴിമതികൾക്കെതിരെ ബിജെപി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരും. മാസപ്പടി വിവാദത്തിൽ ഭരണ-പ്രതിപക്ഷ ഒത്തുകളി അവസാനിപ്പിച്ച്, ഇ.ഡി കണ്ടെത്തിയ ക്രമക്കേടുകളിൽ സംസ്ഥാന ഏജൻസികൾ അടിയന്തരമായി കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / Roshith K


Latest News