സൗജന്യ സ്വതന്ത്ര സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ഫെസ്റ്റ് സെപ്റ്റംബർ 22ന്
Thiruvananthapuram,19 സെപ്റ്റംബര് (H.S.) പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സോഫ്റ്റ്വെയർ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഉദ്ഘാടനം കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 10.30 ന് ഓൺലൈനായി പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി എൻ ഷംസുദ്ദീൻ നിർവഹിക്കും.
കളക്ടറേറ്റ്


Thiruvananthapuram,19 സെപ്റ്റംബര് (H.S.)

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സോഫ്റ്റ്വെയർ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഉദ്ഘാടനം കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 10.30 ന് ഓൺലൈനായി പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി എൻ ഷംസുദ്ദീൻ നിർവഹിക്കും. തുടർന്ന് സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പ്രസക്തിയെ സംബന്ധിച്ച് സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.അച്യുത്ശങ്കർ എസ്. നായർ പ്രഭാഷണം നടത്തും. ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ. വിജയൻ, കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത്, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. കെ.കെ. മഷൂദ് എന്നിവർ പങ്കെടുക്കും.

സോഫ്റ്റുവെയർ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കൈറ്റിന്റെ ജില്ലാ ഓഫീസിൽ പൊതുജനങ്ങൾക്ക് അവരുടെ ലാപ്ടോപ്പുകളിൽ സൗജന്യമായി സ്വതന്ത്ര സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്തു നൽകുന്ന 'ഇൻസ്റ്റാൾ ഫെസ്റ്റ്' നടക്കും. ജഗതി ഡിപിഐ ജംഗ്ഷനിൽ ഗവ. വിഎച്ച്എസ്എസ് ഡഫ് സ്കൂൾ ക്യാംപസിൽ പ്രവർത്തിക്കുന്ന കൈറ്റ് ജില്ലാ ഓഫീസിൽ രാവിലെ 10 മുതൽ ഇതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഇൻസ്റ്റാൾ ഫെസ്റ്റിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ kitedctvm@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടണം.

സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതിൽ മാറ്റം വരുത്താനും യാതൊരു തടസങ്ങളുമില്ലാതെ ആവശ്യമുള്ളത്ര പകർപ്പുകൾ എടുക്കാനും സാധിക്കുന്ന സോഫ്റ്റ്വെയറുകളാണ് സ്വതന്ത്ര സോഫ്റ്റ് വെയറുകൾ. കേരളത്തിൽ ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസ്സുകളിൽ പൂർണമായും സ്വതന്ത്ര സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ കൈറ്റിന്റെ നേതൃത്വത്തിലുള്ള ഈ പ്രവർത്തനം ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വതന്ത്ര സോഫ്റ്റ്വെയർ വിന്യാസമാണ്.

സെപ്റ്റംബർ 23ന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും സോഫ്റ്റവെയർ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടക്കും. അന്നേദിവസം സ്കൂൾ അസംബ്ലിയിൽ കുട്ടികൾ സ്വതന്ത്രസോഫ്റ്റവെയർ പ്രതിജ്ഞ എടുക്കും.

ജനന മരണ രജിസ്ട്രേഷൻ നടപടികൾ കൂടുതൽ കൃത്യവും കാര്യക്ഷമവുമാക്കുന്നതിനായി സബ് കളക്ടർ സ്വാതി മോഹൻ റാത്തോഡിന്റെ അധ്യക്ഷതയിൽ ജില്ലാതല കോഡിനേഷൻ കമ്മിറ്റി അവലോകന യോഗം ചേർന്നു.

സർക്കാർ ആശുപത്രികളിൽ നടക്കുന്ന ജനന മരണങ്ങൾ 21 ദിവസത്തിനകം രജിസ്റ്റർ ചെയ്യാനും, അമ്മ ആശുപത്രി വിടുന്നതിന് മുൻപ് തന്നെ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് മാതാപിതാക്കൾക്ക് ലഭ്യമാക്കുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനമായി.

സ്വകാര്യ ആശുപത്രികളിൽ രജിസ്ട്രേഷൻ വൈകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ കൃത്യമായ റിപ്പോർട്ടിംഗ് ഉറപ്പാക്കും. വീടുകളിൽ നടക്കുന്ന മരണങ്ങൾ കൃത്യസമയത്ത് രജിസ്റ്റർ ചെയ്യുന്നതിനായി ആശാ വർക്കർമാർ, അംഗൻവാടി ജീവനക്കാർ തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്തും.

മരണകാരണം വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കേഷൻ കാലതാമസം കൂടാതെ ലഭ്യമാക്കാൻ ബന്ധപ്പെട്ട രജിസ്ട്രേഷൻ യൂണിറ്റുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും യോഗം നിർദ്ദേശം നൽകി. കെ-സ്മാർട്ട് ലോഗിൻ ഉപയോഗിച്ച് അസ്വാഭാവിക മരണങ്ങളും അപകടമരണങ്ങളും യഥാസമയം റിപ്പോർട്ട് ചെയ്യുന്നത് ഉറപ്പാക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകാനും യോഗം തീരുമാനിച്ചു.

കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ രജിസ്ട്രാർ ജി. ശ്രീകുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ജി. സുധാകരൻ, നെടുമങ്ങാട് ആർ.ഡി.ഒ. ജയകുമാർ കെ.പി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News