'നുണകളുടെ പ്രചാരണം തകർന്നു, വിദ്യാർത്ഥികൾ കൃത്യമായ മറുപടി നൽകി': ഡൽഹി യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിലെ എബിവിപി വിജയത്തിൽ കിരൺ റിജിജു
Newdelhi , 19 സെപ്റ്റംബര് (H.S.) ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ (DUSU) തെരഞ്ഞെടുപ്പിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) നേടിയ മിന്നും വിജയത്തെ പ്രശംസിച്ച് കേന്ദ്ര പാർലമെന്ററികാര്യ ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. ക്
'നുണകളുടെ പ്രചാരണം തകർന്നു, വിദ്യാർത്ഥികൾ കൃത്യമായ മറുപടി നൽകി': ഡൽഹി യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിലെ എബിവിപി വിജയത്തിൽ കിരൺ റിജിജു


Newdelhi , 19 സെപ്റ്റംബര് (H.S.)

ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ (DUSU) തെരഞ്ഞെടുപ്പിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) നേടിയ മിന്നും വിജയത്തെ പ്രശംസിച്ച് കേന്ദ്ര പാർലമെന്ററികാര്യ ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. ക്യാമ്പസുകളിൽ പ്രതിപക്ഷം ഉയർത്തിയ നുണകളുടെ ശബ്ദകോലാഹലങ്ങളെ വിദ്യാർത്ഥി സമൂഹം തള്ളിക്കളഞ്ഞെന്നും, യുവത തങ്ങളുടെ നിലപാട് വ്യക്തമായി പ്രഖ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി സർവകലാശാലാ തെരഞ്ഞെടുപ്പ് ഫലങ്ങളോട് പ്രതികരിക്കവേ, ഈ ഫലം വളരെ പ്രധാനപ്പെട്ടതും പ്രതീകാത്മകവുമാണെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. എബിവിപി തങ്ങളുടെ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ചപ്പോൾ, കോൺഗ്രസിന് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. മികച്ച വിജയം നേടി എബിവിപി വീണ്ടും സർവകലാശാലയിൽ ശക്തമായ സാന്നിധ്യമറിയിച്ചു. കോൺഗ്രസിന് ഇവിടെ ഒരു സീറ്റുപോലും നേടാനായില്ല; അവർ ഇക്കുറിയും പൂജ്യത്തിൽ ഒതുങ്ങി. വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയങ്ങൾ ശീലമാക്കിയ എല്ലാ എബിവിപി സ്ഥാനാർത്ഥികൾക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. പ്രചരിപ്പിക്കപ്പെട്ട 'നുണകളുടെ പ്രചാരണം' (ഝൂഠ് കാ ഗൂഞ്ച്) തകർക്കപ്പെട്ടു, വിദ്യാർത്ഥികൾ തങ്ങളുടെ മറുപടി ഉച്ചത്തിലും വ്യക്തമായും രേഖപ്പെടുത്തിയിരിക്കുന്നു. — കിരൺ റിജിജു വ്യക്തമാക്കി.

പ്രധാന സ്ഥാനങ്ങളിൽ എബിവിപിക്ക് ആധിപത്യം

നാല് പ്രധാന സെൻട്രൽ പാനൽ പോസ്റ്റുകളിൽ മൂന്നിലും എബിവിപി വിജയം കൊയ്തു.

-

പ്രസിഡന്റ്: എബിവിപിയുടെ യാഷ് ദബാസ് വിജയിച്ചു. കോൺഗ്രസ് അനുകൂല വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു.ഐ (NSUI) സ്ഥാനാർത്ഥി വിജയ് മീണയെയാണ് ദബാസ് പരാജയപ്പെടുത്തിയത്.

-

സെക്രട്ടറി: എബിവിപി സ്ഥാനാർത്ഥി റിയ ഛാവ്ഡി വിജയം ഉറപ്പിച്ചു.

-

ജോയിന്റ് സെക്രട്ടറി: എബിവിപിയുടെ ലക്ഷ്യ രാജ് സിംഗ് വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു.

-

വൈസ് പ്രസിഡന്റ്: എൻ.എസ്.യു.ഐ മുൻ പ്രവർത്തകനും സ്വതന്ത്ര സ്ഥാനാർത്ഥിയുമായി മത്സരിച്ച ദീപാൻഷു ഷോക്കീൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

വിദ്യാർത്ഥി സുരക്ഷയും ക്യാമ്പസ് വികസനവും മുൻഗണനയെന്ന് വിജയികൾ

സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട എബിവിപിയുടെ ഏക വനിതാ സ്ഥാനാർത്ഥി റിയ ഛാവ്ഡി വിദ്യാർത്ഥികൾ തങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി രേഖപ്പെടുത്തി. രാഷ്ട്രീയ അജണ്ടകൾക്കപ്പുറം വിദ്യാർത്ഥികളുടെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സംഘടന മുൻഗണന നൽകുന്നതെന്നും ക്യാമ്പസിലെ വനിതാ സുരക്ഷ, പി.ജി ഹോസ്റ്റലുകളുടെ പരിശോധന, വിദ്യാർത്ഥി ക്ഷേമം എന്നിവ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും അവർ വ്യക്തമാക്കി.

ഡൽഹി സർവകലാശാലയിലെ വിവിധ കോളേജുകളിലായി 52 പോളിംഗ് കേന്ദ്രങ്ങളിലാണ് ഇത്തവണ വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ മൂന്ന് വർഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. നോർത്ത് ക്യാമ്പസിലെ യൂണിവേഴ്സിറ്റി സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന വോട്ടെണ്ണലിനൊടുവിൽ എബിവിപി തങ്ങളുടെ ആധിപത്യം നിലനിർത്തുകയായിരുന്നു.

---------------

Hindusthan Samachar / Roshith K


Latest News