സ്ഥാനമൊഴിയാതെ എം.കെ. ദിനേശ് ബാബു; കേരള ദിനേശ് ബോർഡ് യോഗം വിളിച്ച നടപടിക്കെതിരെ ടി.ഒ. മോഹനൻ എംഎൽഎ
Kannur , 19 സെപ്റ്റംബര് (H.S.) കേരള ദിനേശ് ബീഡി സഹകരണ സംഘം ചെയർമാൻ സ്ഥാനത്തുനിന്ന് വ്യവസായ വകുപ്പ് നീക്കിയിട്ടും സ്ഥാനമൊഴിയാൻ തയ്യാറാകാതെ എം.കെ. ദിനേശ് ബാബു. പുറത്താക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ദിനേ
DINESH BABU REMOVAL


Kannur , 19 സെപ്റ്റംബര് (H.S.)

കേരള ദിനേശ് ബീഡി സഹകരണ സംഘം ചെയർമാൻ സ്ഥാനത്തുനിന്ന് വ്യവസായ വകുപ്പ് നീക്കിയിട്ടും സ്ഥാനമൊഴിയാൻ തയ്യാറാകാതെ എം.കെ. ദിനേശ് ബാബു. പുറത്താക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ദിനേശ് ബാബു അധ്യക്ഷത വഹിച്ച നടപടി സർക്കാരിനെയും യുഡിഎഫിനെയും കടുത്ത പ്രതിഷേധത്തിലേക്ക് നയിച്ചിരിക്കുകയാണ്.

തമിഴ്നാട്ടിലെ സ്വകാര്യ ധനകാര്യ സ്ഥാപനവുമായുള്ള കോടികളുടെ സാമ്പത്തിക ഇടപാടിലെ ക്രമക്കേട് ആരോപണത്തെ തുടർന്നാണ് വ്യവസായ വകുപ്പ് ദിനേശ് ബാബുവിനെ നീക്കി പകരം ചുമതല ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്ക് നൽകിയത്. എന്നാൽ ഇതിനുശേഷവും മുൻ ചെയർമാൻ ഓഫീസിലെത്തി യോഗം വിളിച്ചുചേർക്കുകയായിരുന്നു.

സിപിഎം നേതാക്കളുടെ ഒത്താശയോടെ വൻ സാമ്പത്തിക ക്രമക്കേടാണ് സംഘത്തിൽ നടന്നതെന്നും മോഹനന് ആരോപിച്ചു. എന്നാൽ പുതിയ ചെയർമാൻ ചുമതലയേൽക്കുന്നതുവരെ തനിക്ക് സ്ഥാനത്ത് തുടരാമെന്നാണ് ദിനേശ് ബാബുവിൻ്റെ നിലപാട്.

തമിഴ്നാട്ടിലെ സ്വകാര്യ ധനകാര്യ സ്ഥാപനവുമായി നടത്തിയ സാമ്പത്തിക ഇടപാടിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് പരാതി നൽകിയതിന് പിന്നാലെയാണ് വ്യവസായ വകുപ്പ് ദിനേശ് ബാബുവിനെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയത്. പകരം ചുമതല കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്ക് നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു.

തൊഴിലാളികള്ക്ക് ഗ്രാറ്റുവിറ്റിയടക്കമുള്ള ആനുകൂല്യം നല്കുന്നതിനായി നൂറു കോടി രൂപ വായ്പയെടുക്കാന് തമിഴ്നാട്ടിലെ ശ്രീലക്ഷ്മി വെങ്കിടേശ്വര ഫൈനാന്സിനെയാണ് ദിനേശ് ബീഡി വര്ക്കേഴ്സ് സെന്ട്രല് കോ ഓപ്പറേറ്റീവ് സൊസൈറ്റി സമീപിച്ചത്. വായ്പ കിട്ടും മുമ്പ് ഈ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് ഒരു കോടി എഴുപത്ലക്ഷം രൂപ ദിനേശ് സഹകരണ സംഘം കൈമാറിയത് ആണ് വിവാദമായത്.

വ്യവസായ സഹകരണ വകുപ്പുകളുടെ നിയന്ത്രണത്തിലുള്ള ദിനേശ് സഹകരണ സംഘം സര്ക്കാരിന്റെ മുന്കൂര് അനുമതിയില്ലാതെ ഇത്തരമൊരു സാമ്പത്തിക ഇടപാട് നടത്തിയതില് ദുരൂഹതയുണ്ടെന്ന് കാട്ടി ടി.ഒ. മോഹനന് എം എല് എ സഹകരണമന്ത്രിക്കുള്പ്പെടെ പരാതി നല്കിയിരുന്നു. ഇതിനു പിന്നാലെയാണ് ദിനേശ് സഹകരണ സംഘം ചെയര്മാന് സ്ഥാനത്ത് നിന്നും എം.കെ. ദിനേശ് ബാബുവിനെ മാറ്റി സര്ക്കാര് ഉത്തരവിറക്കിയത്.

ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെയും ദിനേശ് ബാബു കേരള ദിനേശിൻ്റെ ഓഫീസിലെത്തുകയും ഡയറക്ടർ ബോർഡ് യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. സർക്കാർ നടപടിക്കെതിരെയും അദ്ദേഹം തൻ്റെ നിലപാടറിയിച്ചു. കമ്പനി ബൈലോ പ്രകാരം പുതിയ ചെയർമാൻ ചുമതലയേൽക്കുന്നതുവരെ നിലവിലെ ചെയർമാന് തുടരാനാകുമെന്നാണ് ദിനേശ് ബാബുവിൻ്റെ വാദം. പുതിയ ചെയർമാൻ ചുമതലയേറ്റാൽ ഉടൻ സ്ഥാനമൊഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.ആറുവർഷമായി ചെയർമാൻ സ്ഥാനത്ത് തുടരുന്നതിനിടെയാണ് വ്യവസായ വകുപ്പ് ദിനേശ് ബാബുവിനെ സ്ഥാനത്തുനിന്ന് നീക്കിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News