എം.ഡി.എം.എ കേസ്: യൂത്ത് കോൺഗ്രസ് പ്രവർത്തകർ സാമ്പത്തിക ഇടപാട് നടത്തിയത് മൊബൈൽ ഷോപ്പുകൾ വഴിയെന്ന് അന്വേഷണ സംഘം
Kasaragod , 19 സെപ്റ്റംബര് (H.S.) യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികളായ എം.ഡി.എം.എ കേസിൽ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ പ്രതികളായ ഹുസൈനും സൈനുൽ ആബിദും ലഹരി ഇടപാടുകൾക്കുള്ള പണമിടപാടുകൾ നടത്തിയത് മൊബൈൽ ഷോപ്പുകൾ കേന
Drug


Kasaragod , 19 സെപ്റ്റംബര് (H.S.)

യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികളായ എം.ഡി.എം.എ കേസിൽ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ പ്രതികളായ ഹുസൈനും സൈനുൽ ആബിദും ലഹരി ഇടപാടുകൾക്കുള്ള പണമിടപാടുകൾ നടത്തിയത് മൊബൈൽ ഷോപ്പുകൾ കേന്ദ്രീകരിച്ചാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള നേരിട്ടുള്ള ഇടപാടുകൾ സംശയത്തിനിടയാക്കുമെന്നതിനാൽ മൊബൈൽ റീച്ചാർജ്, യു.പി.ഐ സെന്ററുകൾ എന്നിവയുടെ മറവിലാണ് ഇവർ കോടികളുടെ ഇടപാടുകൾ നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. പിടിയിലായ പ്രതികൾ ലഹരിക്കടത്തിലൂടെയും ഹവാല സംഘങ്ങളിലൂടെയും വലിയ സാമ്പത്തിക വളർച്ച നേടിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കേസിൽ മറ്റ് സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളെക്കുറിച്ചും കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

മൊബൈൽ ഷോപ്പുകളിൽ പണം നേരിട്ട് എത്തിച്ച് ലഹരി ഇടപാടിനായി അയച്ചുനൽകി. പെരുമ്പാവൂർ ഉൾപ്പടെ നിരവധി മൊബൈൽ ഷോപ്പുകൾ ഇതിനായി ഉപയോഗിച്ചു. പണം കൈമാറുന്നതിൻ്റെ വിവരങ്ങൾ പുറത്ത് വരാതിരിക്കാനായിരുന്നു ഇവരുടെ ശ്രമം. ലഹരി മരുന്ന് എത്തിച്ചുനൽകിയ റിയക്ക് നേരിട്ടും പ്രതികൾ പണം നൽകിയതായും വിവരമുണ്ട്. പ്രതികളുടെ സാമ്പത്തിക സ്രോതസിൽ വേണ്ടത്ര അന്വേഷണം പൊലീസ് നടത്തുന്നില്ലെന്നും ആരോപണമുണ്ട്.

പ്രതികൾക്ക് എവിടെ നിന്ന് പണം ലഭിക്കുന്നു എന്നത് ദുരൂഹമായി തുടരുന്നു. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. അതേസമയം പ്രതികൾക്കായി നൽകിയ ജാമ്യാപേക്ഷയും പിൻവലിച്ചു. ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പാണ് പിൻവലിച്ചത്. മുഹമ്മദ് ഹുസൈൻ ഉൾപ്പടെ മൂന്ന് പ്രതികള് 5 ന് ജാമ്യാപേക്ഷ നൽകി.

പൊലീസ് റിപ്പോർട്ട് 18 ന് നൽകാൻ കോടതി ആവശ്യപ്പെട്ടു. റിപ്പോർട്ട് സമർപ്പിക്കാനിരുന്ന പതിനെട്ടാം തീയതി അപേക്ഷ പിൻവലിച്ചു. കേസിൽ ഇതുവരെ ഏഴു പേരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി നിധിൻ രാജ് ഐപിഎസിൻ്റെ മേൽനോട്ടത്തിലും കാഞ്ഞങ്ങാട് ഡിവൈഎസ്പി അനിൽ കുമാർ എം വി യുടെ നേതൃത്വത്തിലുമുള്ള 17 അംഗ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആണ് അന്വേഷണം നടത്തുന്നത്.

അറസ്റ്റിലായ മുഴുവൻ പ്രതികളേയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് ശൃംഖലയുടെ കേരളത്തിന് പുറത്തുള്ള മുഖ്യ ഇടനിലക്കാരിയായ ഗുജറാത്ത് അഹമ്മദാബാദ് ലാംബ സ്വദേശിനി (ഇപ്പോൾ വെസ്റ്റ് ബംഗാൾ, ഹൗറ ജില്ലാ നരേന്ദ്രപുട്) റിയ ഖാൻ എന്നറിയപ്പെടുന്ന സാത്തി ഷേഖ് (31) പിടിയിലായത്.

മധ്യപ്രദേശ് ഗ്വാളിയോറിൽ നിന്നുമാണ് ഒളിവിൽ കഴിയുന്നതിനിടെ സാഹസികമായി സബ് ഇൻസ്പെക്ടർ (ഹൊസ്ദുർഗ്) നീതു തച്ചഞ്ചേരി ഉൾപ്പെട്ട അന്വേഷണ സംഘം പിടികൂടിയത്. കേരളത്തിലെ എം ഡി എം എ ലഹരി ശൃംഖലയുടെ പ്രധാനി ഘാന സ്വദേശി വിക്ടർ ദസാബയെ കൊല്ലത്തു വെച്ചും അന്വേഷണ സംഘം പിടികൂടി. ഇയാൾ കോഴിക്കോട് നടക്കാവ് , കൊല്ലം കൊട്ടിയം പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്.

കൊല്ലം കൊട്ടിയം ട്രാൻസിറ്റ് ഹോമിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 139.290 ഗ്രാം എംഡിഎംഎ കാളിക്കടവിൽ വിൽപ്പന നടത്താൻ ശ്രമിക്കുമ്പോഴാണ് പ്രതികൾ പൊലീസിൻ്റെ വലയിലായത്. മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെടെയുള്ളവരുമായി പ്രതികൾ അടുത്തിടപഴകുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News