ഇനി തെരുവ് നായ്ക്കളും 'ഡിജിറ്റലാകും': കാസർകോട് ജില്ലയിൽ മൈക്രോ ചിപ്പിംഗ് പദ്ധതിക്ക് തുടക്കമായി
Kasaragod , 19 സെപ്റ്റംബര് (H.S.) മനുഷ്യർക്ക് തിരിച്ചറിയൽ രേഖകൾ നൽകുന്ന മാതൃകയിൽ, തെരുവ് നായ്ക്കളെ തിരിച്ചറിയുന്നതിനായുള്ള കേന്ദ്രീകൃത ഡിജിറ്റൽ സംവിധാനത്തിന് സംസ്ഥാനത്ത് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ട പരീക്ഷണം കാസർകോട് ജില്ലയിലാണ് ആരംഭിച്ചത്. നാ
Street dog


Kasaragod , 19 സെപ്റ്റംബര് (H.S.)

മനുഷ്യർക്ക് തിരിച്ചറിയൽ രേഖകൾ നൽകുന്ന മാതൃകയിൽ, തെരുവ് നായ്ക്കളെ തിരിച്ചറിയുന്നതിനായുള്ള കേന്ദ്രീകൃത ഡിജിറ്റൽ സംവിധാനത്തിന് സംസ്ഥാനത്ത് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ട പരീക്ഷണം കാസർകോട് ജില്ലയിലാണ് ആരംഭിച്ചത്.

നായകളുടെ കഴുത്തിൽ ഇടത് ഭാഗത്ത് തൊലിക്ക അടിയിലാണ് പ്രത്യേക മൈക്രോ ചിപ്പുകൾ ഘടിപ്പിക്കുന്നത്. തെരുവ് നായ്ക്കളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തുന്നതിനും വാക്സിനേഷൻ, വന്ധ്യംകരണ വിവരങ്ങൾ ഉൾപ്പെടെയുള്ളവ എളുപ്പത്തിൽ രേഖപ്പെടുത്തി വെക്കുന്നതിനും ഈ ഡിജിറ്റൽ സംവിധാനം ഏറെ സഹായകമാകും.

നായയെ പിടികൂടിയ സ്ഥലം, കുത്തിവെപ്പ് വിവരം, പുറത്തു വിട്ടതിൻ്റെ കാരണം, വന്ധ്യംകരണ വിവരങ്ങൾ, തുടർ ചികിത്സ, ജിപിഎസ് ലൊക്കേഷൻ, നായ കടിയേറ്റ സംഭവങ്ങൾ, മരണം, മരുന്ന്, പുനർ വാക്സിനേഷൻ, നായയുടെ മരണം, തെരുവ് നായ്ക്കളുടെ ജനസഖ്യ ഉൾപ്പെടെ എല്ലാ വിവരങ്ങളും മൈക്രോ ചിപ്പ് വഴി കാല പരിധി ഇല്ലാതെ സൂക്ഷിക്കാൻ കഴിയും. ഇത് തുടർ നടപടിക്കും സഹായകമാകും എന്നാണ് വിവരം.

ശ്വാൻ സുരക്ഷ ഡിജിറ്റൽ പ്ലാറ്റ് ഫോം

ബെംഗളുരു ആസ്ഥാനമായ ഡേറ്റ പവർ ടെക്നോളജിസ് എന്ന സ്ഥാപനമാണ് ചിപ്പ് വികസിപ്പിച്ച് എടുത്തത്. ശ്വാൻ സുരക്ഷ ഡിജിറ്റൽ പ്ലാറ്റ് ഫോം എന്നാണ് ഇതിൻ്റെ പേര്. കർണാടകയിലെ രണ്ടു സ്ഥലങ്ങളിൽ ഈ സംവിധാനം നിലവിൽ വന്നിട്ടുണ്ട്. കേരളത്തിൽ കൂടുതൽ നഗരങ്ങളിൽ ഈ മാതൃക നടപ്പിലാക്കാനും ആലോചനയുണ്ട്.

കാസർകോട് നഗര സഭയുടെയും മൃഗ സംരക്ഷണ വകുപ്പിൻ്റെയും നേതൃത്വലാണ് ഈ പദ്ധതി ആദ്യമായി നടപ്പാക്കിയത്. നായ പിടിത്ത സംഘം വലയിലാക്കിയ തെരുവ് നായ്ക്കൾക്ക് പേവിഷ ബാധ പ്രതിരോധ കുത്തിവെപ്പിനൊപ്പം മൈക്രോ ചിപ്പും ഘടിപ്പിച്ചാണ് പുറത്ത് വിട്ടത്. കാസർകോട് നഗരസഭയിൽ മാത്രം ഏതാണ്ട് നാലായിരത്തോളം നായകൾ ഉണ്ടെന്നാണ് കണക്ക്.

''നായകള്ക്കെല്ലാം ചിപ്പ് ഘടിക്കും. വാക്സിനും ചിപ്പിനും കൂടി 2000 രൂപയോളം ഒരു നായയ്ക് ചിലവ് വരും. നഗരസഭയുടെ ഫണ്ടും മറ്റു ഫണ്ടും ഇതിനായി വിനയോഗിക്കും. ഭാവിയിൽ തെരുവ് നായ ശല്യം കുറക്കുക എന്നതാണ് ലക്ഷ്യം,'' എന്നും കാസർകോട് നഗരസഭ വൈസ് ചെയർമാൻ ഹനീഫ് പറഞ്ഞു.

നഗരസഭ, വെറ്ററിനറി വകുപ്പ്, ഫീൽഡ് ജീവനക്കാർ തുടങ്ങിയ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനും തെരുവുനായ്ക്കളുടെ വാക്സിനേഷൻ, വന്ധ്യംകരണം, ജനസംഖ്യാ നിയന്ത്രണം എന്നിവ കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കുന്നതിനും പദ്ധതി സഹായകരമാകും. സാങ്കേതികവിദ്യയുടെ സഹായത്തോടെ തെരുവുനായ പരിപാലനത്തെ കൂടുതൽ ശാസ്ത്രീയവും സുതാര്യവും ഡാറ്റ അധിഷ്ഠിതവുമായ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണ് കാസർകോട് നഗരസഭയിൽ ആരംഭിച്ച ഈ പദ്ധതി എന്നാണ് വിലയിരുത്തൽ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News