പോലീസ് ജില്ലകളിൽ ഇനി നാലാം ശനിയാഴ്ച “അഭിനന്ദന ദിനം”.
Thiruvananthapuram 19 സെപ്റ്റംബര് (H.S.) പോലീസ് ജില്ലകളിൽ ഇനി നാലാം ശനിയാഴ്ച “അഭിനന്ദന ദിനം”. പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിനായി സംസ്ഥാനത്തെ എല്ലാ പോലീസ് ജില്ലകളിലും
Police


Thiruvananthapuram 19 സെപ്റ്റംബര് (H.S.)

പോലീസ് ജില്ലകളിൽ

ഇനി

നാലാം ശനിയാഴ്ച “അഭിനന്ദന ദിനം”. പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിനായി സംസ്ഥാനത്തെ എല്ലാ പോലീസ് ജില്ലകളിലും എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി.

പോലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം വർധിപ്പിക്കുക, കർത്തവ്യനിർവഹണത്തിൽ മികവ് കൈവരിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുക, പോലീസ് പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും സഹകരണവും വർദ്ധിപ്പിക്കുക തുടങ്ങിയവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യങ്ങൾ.

ജില്ലാ/യൂണിറ്റ് ആസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ, മുൻ മാസത്തിൽ മികച്ച സേവനം, മാതൃകാപരമായ പെരുമാറ്റം, മികച്ച അന്വേഷണ മികവ്, ധീരതാപ്രവർത്തനം, കർത്തവ്യനിർവഹണത്തിലെ സമർപ്പിത പ്രകടനം തുടങ്ങിയവ കാഴ്ചവച്ച പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി ജില്ലാ പോലീസ് മേധാവിമാർ ആദരിക്കേണ്ടതാണെന്ന് നിർദ്ദേശത്തിലുണ്ട്.

കൂടാതെ, പൊതുസുരക്ഷയ്ക്കായി പ്രവർത്തിച്ചവർ,

പോലീസിന് വിലപ്പെട്ട സഹായം നൽകിയവർ എന്നിങ്ങനെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ

വ്യക്തികളെ കണ്ടെത്തി ആദരിക്കണമെന്നും ഉത്തരവിലുണ്ട്.

ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർക്കും പൗരന്മാർക്കും അഭിനന്ദന സർട്ടിഫിക്കറ്റുകൾ, മെമന്റോകൾ അല്ലെങ്കിൽ അനുയോജ്യമായ മറ്റ് അംഗീകാരങ്ങൾ നൽകി, സഹപ്രവർത്തകരുടെയും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തിൽ ആദരിക്കേണ്ടതാണെന്നാണ് എഡിജിപിയുടെ നിർദേശം.

എല്ലാ ജില്ലാ പോലീസ് മേധാവിമാരും അഭിനന്ദന ദിന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണം. സോണൽ ഐജിമാരും റേഞ്ച് ഡിഐജിമാരും സാധ്യമാകുന്നിടത്തെല്ലാം പരിപാടിയിൽ പങ്കെടുക്കേണ്ടതാണെന്നും നിർദേശമുണ്ട്.

ഏതെങ്കിലും കാരണത്താൽ നാലാമത്തെ ശനിയാഴ്ച പരിപാടി നടത്താൻ കഴിയാത്ത സാഹചര്യത്തിൽ, അതിന് മുമ്പായി അതേ മാസത്തിൽ തന്നെ ചടങ്ങ് സംഘടിപ്പിക്കണം. ഓരോ മാസവും അഭിനന്ദിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും വിവരങ്ങൾ, അംഗീകരിക്കപ്പെട്ട മികച്ച പ്രവർത്തനത്തിന്റെ സ്വഭാവം ഉൾപ്പെടെ ജില്ലാ തലത്തിൽ ഡോക്യുമെൻ്റ് ചെയ്യണം. പരിപാടിയുടെ റിപ്പോർട്ടും ഫോട്ടോകളും തുടർന്നുള്ള മാസത്തിലെ ഒന്നാം തീയതിക്ക് മുമ്പായി ക്രമസമാധാനവിഭാഗം എഡിജിപിക്ക് സമർപ്പിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News