അനധികൃത മദ്യശേഖരക്കേസ്: ആന്റോ അഗസ്റ്റിനെ കസ്റ്റഡിയില് വിട്ടു; വിശദമായി ചോദ്യം ചെയ്യാന് എക്സൈസ്
Wayannad, 19 സെപ്റ്റംബര്‍ (H.S.) അനധികൃതമായി വിദേശമദ്യവും വ്യാജമദ്യവും സൂക്ഷിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിറക്കിയത്.
anto


Wayannad, 19 സെപ്റ്റംബര്‍ (H.S.)

അനധികൃതമായി വിദേശമദ്യവും വ്യാജമദ്യവും സൂക്ഷിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിറക്കിയത്. മാനന്തവാടി ജില്ലാ ജയിലില്‍ കഴിഞ്ഞിരുന്നു പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി എക്‌സൈസ് സംഘം അപേക്ഷ സമര്‍പ്പിച്ചിരുന്നു. വിശദമായി ചോദ്യം ചെയ്യണമെന്നും മദ്യ എവിടെ നിന്നും എത്തിച്ചു എന്നും കണ്ടെത്തണമെന്നും എക്‌സൈസ് കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് കസ്റ്റഡിയില്‍ വിട്ടത്.

കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയുടെ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രതിക്ക് മുന്‍ ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും കേസിന്റെ പ്രാരംഭഘട്ടത്തില്‍ ജാമ്യം അനുവദിക്കുന്നത് തുടരന്വേഷണത്തെ സാരമായി ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു നടപടി. ഹൈക്കോടതിയെയും ജാമ്യത്തിനായി പ്രതിഭാഗം സമീപിച്ചിരുന്നുവെങ്കിലും, മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡി അപേക്ഷ പരിഗണിക്കുന്ന ഘട്ടത്തില്‍ അടിയന്തര ഇടക്കാല ജാമ്യം നല്‍കാന്‍ കോടതി തയ്യാറായില്ല.

റെയ്ഡും മദ്യശേഖരവുംആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡിലാണ് വന്‍ മദ്യശേഖരം കണ്ടെത്തിയത്. തുടര്‍ന്ന് എക്‌സൈസ് സംഘം സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയില്‍ നിയമവിരുദ്ധമായി സൂക്ഷിച്ച 67 ലിറ്ററോളം മദ്യം കണ്ടെടുക്കുകയായിരുന്നു.43.8 ലിറ്റര്‍ വിദേശനിര്‍മ്മിത വിദേശമദ്യംവിദേശ വൈന്‍, ബെവ്‌കോ വൈന്‍, മിലിട്ടറി കാന്റീന്‍ മദ്യം എന്നിവവ്യാജമദ്യമെന്ന് സംശയിക്കുന്ന 12.7 ലിറ്റര്‍ ലഹരിദ്രാവകംകേരള അബ്കാരി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകളായ 55(എ), 55(ഐ), 58 എന്നിവ പ്രകാരമാണ് എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെ കൊച്ചിയില്‍ വെച്ച് അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വാദങ്ങളും കസ്റ്റഡി ആവശ്യവുംമദ്യം കണ്ടെടുത്ത വീട് വായ്പാ കുടിശ്ശികയെ തുടര്‍ന്ന് ബാങ്ക് നേരത്തെ ജപ്തി ചെയ്തതാണെന്നും നിലവില്‍ വസ്തുവിന്റെ ഉടമസ്ഥാവകാശമോ കൈവശാവകാശമോ തനിക്കില്ലെന്നുമാണ് ആന്റോ അഗസ്റ്റിന്റെ വാദം. പരിശോധന നടക്കുമ്പോള്‍ താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും പ്രതിഭാഗം വാദിക്കുന്നു. എന്നാല്‍, നികുതി രേഖകള്‍ ചൂണ്ടിക്കാട്ടി വീട് പ്രതിയുടെ കൈവശത്തില്‍ തന്നെയാണ് ഉള്ളതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News