മമത ബാനര്ജിക്ക് കനത്ത തിരിച്ചടി; നന്ദിഗ്രാമിന് പിന്നാലെ രജി നഗറിലെ സ്ഥാനാര്ത്ഥിയും പിന്മാറി
Kolkkatha, 19 സെപ്റ്റംബര്‍ (H.S.) ബംഗാള്‍ നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കഴിയാതെ കനത്ത തിരിച്ചടി നേരിടുകയാണ് മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരും ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിച്ചതിന് പിന്നാലെ
Mamata Banerjee


Kolkkatha, 19 സെപ്റ്റംബര്‍ (H.S.)

ബംഗാള്‍ നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കഴിയാതെ കനത്ത തിരിച്ചടി നേരിടുകയാണ് മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരും ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളുടെ പിന്‍മാറ്റവും മമതയെ അലട്ടുകയാണ്. ഈ രാഷ്ട്രീയ പ്രതിസന്ധിയെ എങ്ങനെ നേരിടും എന്ന ആലോചനയിലാണ് മമത.

നന്ദിഗ്രാമിലെ സ്ഥാനാര്‍ഥിക്ക് പിന്നാലെ രജി നഗറില്‍ മമത നിര്‍ത്തിയ സ്ഥാനാര്‍ഥിയും നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. തൃണമൂല്‍ മമത വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായിരുന്ന റബീഉല്‍ ആലം ചൗധരിയാണ് പത്രിക പിന്‍വലിച്ചത്. ഇതോടെ ഒക്ടോബര്‍ ആറിന് ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മമതയ്ക്ക് സ്ഥാനാര്‍ഥികളില്ലാതായി.

നന്ദിഗ്രാമില്‍ മമതാപക്ഷ തൃണമൂല്‍ നിര്‍ത്തിയ സ്ഥാനാര്‍ഥി സഞ്ചിത ദേ കഴിഞ്ഞദിവസം പത്രിക പിന്‍വലിച്ചു. ബി.ജെ.പി. മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കണ്ടശേഷമാണ് പത്രിക പിന്‍വലിച്ചത്. തൃണമൂലിന് സ്ഥാനാര്‍ഥിയില്ലാതായതോടെ മമതാ ബാനര്‍ജി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം ഈ സ്ഥാനാര്‍ഥി കൊലപാതകക്കേസില്‍ അറസ്റ്റിലാവുകയും ചെയ്തു.2007-ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കലിനെതിരേയുള്ള പ്രക്ഷോഭത്തിനിടെയുള്ള ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിലന്‍ പ്രധാന്‍ അറസ്റ്റിലായത്.

വ്യാഴാഴ്ച അര്‍ധരാത്രിയോടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ടി.എം.സി.യുടെ പേരും ചിഹ്നവും മരവിപ്പിച്ചിരുന്നു. മമത, ഋതബ്രത വിഭാഗങ്ങളുടെ പോരിനിടയിലാണിത്. അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരും 'രണ്ട് പൂക്കളും പുല്‍ച്ചെടിയും' എന്ന ചിഹ്നവും ഇനി പാര്‍ട്ടിക്ക് ഉപയോഗിക്കാനാവില്ല. വെള്ളിയാഴ്ച ഇരുവിഭാഗത്തിനും കമ്മിഷന്‍ പുതിയ പേരുകള്‍ നല്‍കി. ഔദ്യോഗിക വിഭാഗത്തിന് 'മമത ഓള്‍ ഇന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ്'. ചിഹ്നം 'ഫുട്ബോള്‍ കളിക്കാരന്‍'. ഋതബ്രതയുടെ വിമത വിഭാഗത്തിന് 'ഡെമക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസ്' എന്ന പേരും 'എന്‍വലപ്' ചിഹ്നവുമാണ് നല്‍കിയത്.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിക്ക് വിയര്‍ക്കാതെ ജയിക്കാന്‍ കഴിയുന്ന സാഹചര്യമാണ്. ചരിത്രത്തില്‍ ആദ്യമായി അധികാരത്തില്‍ എത്തിയതിന് പിന്നാലെ പാര്‍ട്ടി സംസ്ഥാനത്ത് വലിയ ശക്തിയായി മാറുകയാണ് എന്ന സുചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News