Enter your Email Address to subscribe to our newsletters

Thiruvanathapuram, 19 സെപ്റ്റംബര്‍ (H.S.)
മാസപ്പടി കേസില്‍ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ മകള്‍ വീണ മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം ലഭിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എജിയുടെ നിയമോപദേശം ലഭിച്ചിട്ടുണ്ട്. പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണം നടത്താമെന്നാണ് നിയമോപദേശം. ഇക്കാര്യത്തില്‍ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കും. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗല്‍ ഒപ്പീനിയന്‍ തേടിയത്. കേരളത്തിലെ എല്ലാ മാധ്യമങ്ങളുമായി നല്ല ബന്ധമാണുള്ളത്. എസ്‌ഐടി സ്വതന്ത്രമായി പ്രവര്‍ത്തിക്കും. മുഖ്യമന്ത്രിയും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇഡി വിഷയം ചര്‍ച്ച ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഷയം സംസാരിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഇവിടെത്തന്നെ തീരുമാനമെടുക്കാവുന്ന വിഷയമേ ഉള്ളൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മാസപ്പടി കേസില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇഡിയുടെ ശുപാര്‍ശയില്‍ കേസെടുക്കാമെന്നാണ് നിയമോപദേശം എങ്കിലും ആലോചിച്ച് തീരുമാനം എന്ന നിലപാടിലാണ് സര്‍ക്കാര്‍. അന്വേഷണം ഏതെന്നു സര്‍ക്കാരിന് തീരുമാനിക്കാം. സുപ്രീംകോടതി വിധികള്‍ അടക്കം ചേര്‍ത്തുകൊണ്ടാണ് ഉപദേശം. ഡിജിപിയുടെ അഭിപ്രായം കൂടി ചേര്‍ത്ത് എജിയാണ് നിയമോപദേശം നല്‍കിയത്. ഇതില്‍ എന്ത് തീരുമാനം ഉണ്ടാകും എന്നാണ് ഇനി അറിയാനുള്ളത്.
ഇ.ഡി റിപ്പോര്‍ട്ടിലെ നിര്‍ണായക കണ്ടെത്തലുകള്‍
സിഎംആര്‍എല്‍ കമ്പനിയില്‍ നിന്നും എക്‌സാലോജിക്കിലേക്ക് എത്തിയ പണത്തിന് പുറമെ വിദേശത്തേക്ക് ഹവാല മാര്‍ഗ്ഗത്തിലൂടെ കോടികള്‍ കടത്തിയെന്നതടക്കമുള്ള വിവരങ്ങള്‍ ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയ കത്തിലുണ്ട്:
ഹവാല ഇടപാടുകള്‍:
ദുബായിലേക്ക് കോടിക്കണക്കിന് രൂപ ഹവാലയായി അയച്ചതായി ചില സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
ഡിജിറ്റല്‍ രേഖകളും ഡയറിക്കുറിപ്പുകളും: പരിശോധനകളില്‍ കണ്ടെടുത്ത നിര്‍ണായകമായ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും വിവിധ സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിക്കുന്ന ഡയറിക്കുറിപ്പുകളും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതിസ്ഥാനത്തുള്ളവര്‍: പിണറായി വിജയന്‍, പി. എ. മുഹമ്മദ് റിയാസ്, വീണ തൈക്കണ്ടിയില്‍ എന്നിവരുള്‍പ്പെടെ പന്ത്രണ്ടിലധികം വ്യക്തികള്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്നാണ് ശുപാര്‍ശ.
---------------
Hindusthan Samachar / Sreejith S