കോഴിക്കോട് ജില്ലയിലെ മുൻ ഡിസിസി പ്രസിഡൻ്റ്, പ്രഥമ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനുമായ അഡ്വ: എം വീരാൻകുട്ടി അന്തരിച്ചു.
Kozhikode , 02 സെപ്റ്റംബര് (H.S.) ജില്ലയിലെ മുൻ ഡിസിസി പ്രസിഡൻ്റ്, പ്രഥമ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനുമായ അഡ്വ: എം വീരാൻകുട്ടി (86) അന്തരിച്ചു. ഏറെക്കാലമായി അസുഖബാധിതനായി പൊതുജീവിതത്തിൽ നിന്നും വിട്ടുനിന്ന് എടവണ്ണപ്പാറയിലെ വസതിയിൽ ആയിരുന്നു. ഇന്നലെ ര
Adv. M. Veerankutty


Kozhikode , 02 സെപ്റ്റംബര് (H.S.)

ജില്ലയിലെ മുൻ ഡിസിസി പ്രസിഡൻ്റ്, പ്രഥമ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനുമായ അഡ്വ: എം വീരാൻകുട്ടി (86) അന്തരിച്ചു. ഏറെക്കാലമായി അസുഖബാധിതനായി പൊതുജീവിതത്തിൽ നിന്നും വിട്ടുനിന്ന് എടവണ്ണപ്പാറയിലെ വസതിയിൽ ആയിരുന്നു. ഇന്നലെ രാത്രിയാണ് അന്ത്യം സംഭവിച്ചത്.

ഭാര്യ : കോനോത്ത് ഫാത്തിമ. മക്കൾ :ഫായിസ് (ഖത്തർ), ഫവാസ് (ഖത്തർ), ഫാസിൽ (അസിസ്റ്റൻ്റ് എൻജിനീയർ കെഎസ്ഇബി തിരുവമ്പാടി ), എം വി ഫാരിസ് (എച്ച് ആർ അക്കൗണ്ട് ലീഡ്) മരുമക്കൾ: ഫാത്തിമ ജസ് വിൻ പറമ്പൻ എടവണ്ണ, ഷോമിയ അഞ്ചരക്കണ്ടി, ഫാത്തിമ താനി താമരശ്ശേരി. ഖബറടക്കം രാവിലെ 11: 30 ന് വാഴക്കാട് പണിക്കര പുറായി കാമശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

സോഷ്യലിസ്റ്റ് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്ന വീരാൻകുട്ടി, വിദ്യാർത്ഥി ജീവിതകാലത്തുതന്നെ കേരളത്തിലെ ക്യാമ്പസുകളിലെ ശ്രദ്ധേയനായ നേതാവായിരുന്നു. പിന്നീട് കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ ഭാഗമായി, തൻ്റെ രാഷ്ട്രീയ വിശ്വാസങ്ങളിൽ ഉറച്ചുനിന്ന അദ്ദേഹം സംഘടനാ പ്രവർത്തനത്തിലെ മികവുകൊണ്ട് കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിലെപ്രധാന നേതാക്കളിൽ ഒരാളായി മാറി.

നാദാപുരം നിയോജകമണ്ഡലത്തിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ആയിരുന്നപ്പോൾ കോഴിക്കോട് ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റായിരുന്നു വീരാൻകുട്ടി. കോൺഗ്രസ് അഖിലേന്ത്യ തലത്തിൽ പിളർപ്പിനെ നേരിട്ടപ്പോൾ ഇന്ദിരാഗാന്ധി യോടൊപ്പം ഉറച്ചുനിന്ന യൂത്ത് കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്നു.

അഡ്വ. പി ശങ്കരന് ശേഷം വീരാൻകുട്ടി കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അമരക്കാരനായി. കരുണാകര വിഭാഗം പ്രഖ്യാപിച്ച ജില്ലാ റാലിയിൽ നിന്ന് വിട്ടു നിന്നത് ചരിത്രത്തിൻ്റെ ഭാഗമായി. അന്നത്തെ കമ്മീഷണർ വിജയ് സാഖറെ അറസ്റ്റ് ചെയ്തതും കോളിളക്കമുണ്ടാക്കി.

കോഴിക്കോട് ജില്ലാ മുൻ കോൺഗ്രസ് അധ്യക്ഷനും മുൻ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനും ആയിരുന്നു. കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെന്ന് പരാതികൾ പരിഹരിക്കാനും അശരണർക്ക് നീതി ഉറപ്പാക്കാനും അദ്ദേഹം കാണിച്ച ജാഗ്രത ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ദീർഘകാലം കോഴിക്കോട് കേന്ദ്രീകരിച്ച് അഭിഭാഷകവൃത്തിയിൽ സജീവമായിരുന്ന അദ്ദേഹം, സങ്കീർണ്ണമായ പല കേസുകളിലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

എം വീരാൻ കുട്ടിയുടെ നിര്യാണത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപിഅനുശോചനം രേഖപ്പെടുത്തി. കോൺഗ്രസ് പ്രസ്ഥാനത്തിനും സമൂഹത്തിനും വേണ്ടി അദ്ദേഹം നടത്തിയ ആത്മാർത്ഥമായ പ്രവർത്തനങ്ങളും നൽകിയ സംഭാവനകളും എന്നും സ്മരിക്കപ്പെടുമെന്ന് കെസി വേണുഗോപാൽ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News