ആരും തന്നെ തടഞ്ഞില്ല; മോശമായി സംസാരിച്ചു;അനിലിന്റെ ഗുണ്ടാ ബന്ധം അറിയില്ലെന്നും മുഖ്യമന്ത്രി
Thiruvananthapuram, 02 സെപ്റ്റംബര്‍ (H.S.) തിരുവനന്തപുരം ചെമ്പഴന്തിക്ക് സമീപം കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ തടഞ്ഞതിൽ വിശദീകരണവുമായി മുഖ്യമന്ത്രി സതീശൻ. ചേന്തിയിലെ ശ്രീനാരായണ ജയന്തി പരിപാടിക്കു ക്ഷണിച്ചിരുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു. ക്രി
cm block


Thiruvananthapuram, 02 സെപ്റ്റംബര്‍ (H.S.)

തിരുവനന്തപുരം ചെമ്പഴന്തിക്ക് സമീപം കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ തടഞ്ഞതിൽ വിശദീകരണവുമായി മുഖ്യമന്ത്രി സതീശൻ. ചേന്തിയിലെ ശ്രീനാരായണ ജയന്തി പരിപാടിക്കു ക്ഷണിച്ചിരുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് അവിടെനിന്നുളള പ്രവര്‍ത്തകര്‍ വിളിച്ചറിയിക്കുകയും പിന്നീടു പൊലീസ് റിപ്പോര്‍ട്ട് കിട്ടുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ച മുന്‍പ് തന്നെ പരിപാടി ഉപേക്ഷിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ചെമ്പഴന്തിക്കു പോകുന്ന വഴിയില്‍ അവിടെ നേതാക്കന്മാരും പ്രവര്‍ത്തകരും നില്‍ക്കുന്നതു കണ്ടാണ് ഇറങ്ങിയത്. ആരും എന്നെ തടഞ്ഞില്ല. പുഷ്പാര്‍ച്ചന നടത്തണമെന്ന് പറഞ്ഞപ്പോഴാണ് ഇറങ്ങിയത്. അപ്പോഴാണ് കുറ്റാരോപിതനായ വ്യക്തി മോശമായി സംസാരിച്ചത്. അവിടെ ഒരു പ്രശ്‌നം ഉണ്ടാക്കേണ്ടതില്ലെന്നോര്‍ത്ത് തിരിച്ചു പോരുകയായിരുന്നുവെന്നും പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചേന്തി അനിലിനെ വ്യക്തിപരമായി അറിയില്ല. അദ്ദേഹത്തിന്റെ, കൗണ്‍സിലറായിരുന്ന ഭാര്യ മരിച്ചപ്പോഴാണ് വീട്ടില്‍ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചേന്തി അനിലിന്റെ ഗുണ്ടാ ബന്ധം സംബന്ധിച്ച് അറിയില്ല. ഗുണ്ടാ ബന്ധമുള്ളയാൾ എങ്ങനെ ഡിസിസി അംഗമായത് എന്നതിലും വ്യക്തതയില്ല. അതിൽ പാർട്ടി നേതൃത്വമാണ് വ്യക്തത വരുത്തേണ്ടത്. പോലീസ് നിയമപരമായ നടപടിയാണ് സ്വീകരിച്ചത്. അതിൽ ഇടപെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെയും സര്‍ക്കാരിന്റെയും നിലപാട്. സര്‍ക്കാര്‍ പരിപാടികളില്‍ അതു മുഴുവന്‍ ആലപിക്കില്ല. അതേസമയം, ഉപരാഷ്ട്രപതിയും ഗവര്‍ണറും പങ്കെടുക്കുന്ന പരിപാടിയില്‍ അവരുടെ പ്രോട്ടോക്കോള്‍ അനുസരിച്ചാണു മുഴുവന്‍ ആലപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പരിപാടികളിലേക്ക് ഉപരാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും ക്ഷണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രപതി ഉൾപ്പെടെയുള്ളവരുടേത് അവരുടെ പ്രോട്ടോകോളണ്. അത് നിഷേധിക്കാൻ സംസ്ഥാനത്തിന് അധികാരമില്ല. ആദ്യത്തെ രണ്ട് വരി മതിയെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ഓഗസ്റ്റ് 15ന് അടക്കം അതാണ് പാലിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു:

---------------

Hindusthan Samachar / Sreejith S


Latest News