കെഎസ്ആർടിസിക്ക് ഓണക്കാലത്ത് റെക്കോഡ് വരുമാനം
Thiruvananthapuram, 02 സെപ്റ്റംബര് (H.S.) പ്രിയദർശിനി സൗജന്യ ബസ് സർവീസ് കെഎസ്ആർടിസിയുടെ സാമ്പത്തിക നില തകർക്കുമെന്ന വിമർശനങ്ങൾക്കിടെ ഓണക്കാലത്ത് കോർപറേഷന് റെക്കോഡ് വരുമാനം. ഓഗസ്റ്റ് 31 തിങ്കളാഴ്ചത്തെ കോർപറേഷൻ്റെ ആകെ കലക്ഷൻ 10.82 കോടി രൂപയായി ഉയർന്
KSRTC REVENUE GROWTH


Thiruvananthapuram, 02 സെപ്റ്റംബര് (H.S.)

പ്രിയദർശിനി സൗജന്യ ബസ് സർവീസ് കെഎസ്ആർടിസിയുടെ സാമ്പത്തിക നില തകർക്കുമെന്ന വിമർശനങ്ങൾക്കിടെ ഓണക്കാലത്ത് കോർപറേഷന് റെക്കോഡ് വരുമാനം. ഓഗസ്റ്റ് 31 തിങ്കളാഴ്ചത്തെ കോർപറേഷൻ്റെ ആകെ കലക്ഷൻ 10.82 കോടി രൂപയായി ഉയർന്നതായി ഔദ്യോഗിക വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. സ്ഥിരതയാർന്ന പ്രവർത്തനം കാഴ്ചവയ്ക്കുന്നതിനായി നടത്തിയ മുന്നൊരുക്കങ്ങളും പരിഷ്കരണങ്ങളും കൃത്യമായി ഫലവത്തായി എന്നതിൻ്റെ തെളിവാണിതെന്ന് കെഎസ്ആർടിസി അവകാശപ്പെട്ടു.

കഴിഞ്ഞ വർഷത്തെ ഇതേ ഓണക്കാല തിങ്കളാഴ്ചയായ 2025 നവംബർ എട്ടിലെ 10.19 കോടി രൂപയുടെ കലക്ഷനാണ് ഇത്തവണ കുതിച്ചുയർന്നത്. ഇതിനെ അപേക്ഷിച്ച് 62.62 ലക്ഷം രൂപയുടെ വർധനയാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. അതായത് 6.14 ശതമാനത്തിൻ്റെ വർധന രേഖപ്പെടുത്തി. വരുമാന കാര്യക്ഷമതയിലും ഈ പുരോഗതി പ്രതിഫലിക്കുന്നുണ്ട്. ഒരു ബസിൽനിന്നുള്ള ശരാശരി വരുമാനം അഥവാ ഇപിബി 23,477 രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം ഇത് 22,123 രൂപയായിരുന്നു. ഒരു കിലോമീറ്ററിൽനിന്നുള്ള വരുമാനം 69.09 രൂപയായി വർധിച്ചു. കഴിഞ്ഞ വർഷം ഇത് 64.89 രൂപയായിരുന്നു. ഓരോ ബസും ഓരോ കിലോമീറ്ററും കൂടുതൽ ഫലപ്രദമായി വരുമാനം നേടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

നേട്ടത്തിന് പിന്നിൽഓണക്കാലത്തെ ഉയർന്ന യാത്രാ ആവശ്യകത മുൻകൂട്ടി കണ്ട് ക്രമീകരിച്ച അധിക സർവീസുകളും സ്പെഷ്യൽ സർവീസുകളുമാണ് നേട്ടത്തിന് പ്രധാന കാരണം. ഷെഡ്യൂൾ പാലനത്തിലെ കൃത്യതയും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ യൂണിറ്റുകൾക്ക് ലഭ്യമായ തത്സമയ നിരീക്ഷണ സൗകര്യവും ഈ നേട്ടത്തിന് വഴിയൊരുക്കി. ഓണാഘോഷത്തിനു ശേഷമുള്ള മടക്കയാത്രാ തിരക്ക് പൂർണമായി പ്രയോജനപ്പെടുത്താൻ കോർപറേഷന് കഴിഞ്ഞു.

സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നായി കൂടുതൽ അന്തർജില്ലാ സർവീസുകൾ നടത്തിയതും വരുമാന വർധനവിന് സഹായകമായി. അവധി കഴിഞ്ഞ് മടങ്ങുന്ന യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സ്ക്വാഡുകളെയും നിയോഗിച്ചിരുന്നു.

ജീവനക്കാരുടെ ക്ഷേമകാര്യങ്ങളിലും ശമ്പളവും അലവൻസുകളും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യുന്നതിലും ഇത്തവണ കെഎസ്ആർടിസി മികവു കാട്ടി. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കൃത്യമായ ആസൂത്രണത്തിലൂടെയാണ് കോർപറേഷൻ ഈ നേട്ടം കൈവരിച്ചത്.

കെഎസ്ആർടിസിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി സമർപ്പിതമായി പ്രവർത്തിച്ച മുഴുവൻ ജീവനക്കാരോടും കോർപറേഷനിൽ വിശ്വാസമർപ്പിച്ച യാത്രക്കാരോടും പിന്തുണ നൽകിയ ഓരോരുത്തരോടും കെഎസ്ആർടിസിയുടെ പേരിൽ നന്ദി അറിയിക്കുന്നതായി കോർപറേഷൻ സിഎംഡി പ്രമോജ് ശങ്കർ അറിയിച്ചു.

കെഎസ്ആർടിസി ഇത്തവണ റെക്കോഡ് കലക്ഷൻ നേടിയതിൽ മാനേജ്മെൻ്റിനെയും ജീവനക്കാരെയും മുഖ്യമന്ത്രി വിഡി സതീശൻ അഭിനന്ദിച്ചു. ഒരു രൂപ പോലും കടമെടുക്കാതെ കെഎസ്ആർടിസിയെ സ്വന്തം കാലിൽ നിർത്തുക എന്നതാണ് യുഡിഎഫ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് അദ്ദേഹം മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പൊതുഗതാഗത സംവിധാനത്തെ കൂടുതൽ ജനകീയമാക്കുന്നതിനൊപ്പം സാമ്പത്തിക അച്ചടക്കം പാലിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News