Enter your Email Address to subscribe to our newsletters

Kozhikode , 02 സെപ്റ്റംബര് (H.S.)
കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ പിന്തുണ നൽകിയ മുസ്ലിം ലീഗിനെ എന്തുകൊണ്ട് മുഖ്യമന്ത്രി വിഡി സതീശൻ തിരുത്താൻ തയ്യാറാവുന്നില്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. കോഴിക്കോട് മാരാർജി ഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം ചോദിച്ചത്. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ വിവാദ പരാമർശത്തോട് നൂറ് ശതമാനവും ഐക്യദാർഢ്യമാണ് മുസ്ലിം ലീഗ് പ്രകടിപ്പിച്ചത്. പരസ്യമായി കാന്തപുരത്തിന്റെ വിവാദ പ്രസ്താവന മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ ന്യായീകരിക്കുകയാണ് ഉണ്ടായത്. സ്ത്രീ സുരക്ഷ മുൻനിർത്തിയാണ് കാന്തപുരം അത്തരമൊരു പ്രസ്താവന പ്രകടിപ്പിച്ചത് എന്നതായിരുന്നു മുസ്ലിം ലീഗിന്റെ പ്രസ്താവനയുടെ ഉള്ളടക്കം.
പ്രസ്താവന നടത്തിയ കാന്തപുരത്തെ തിരുത്താൻ മുഖ്യമന്ത്രി ഇന്ന് തയ്യാറായിട്ടുണ്ട്. എന്നാൽ അതിനുമുമ്പ് താൻ നേതൃത്വം നൽകുന്ന ഭരണകക്ഷിയിലെ ഘടകമുന്നണിയെ തിരുത്താൻ എന്തുകൊണ്ടാണ് മുഖ്യമന്ത്രി തയ്യാറാവാത്തതെന്നും പികെ കൃഷ്ണദാസ് ചോദിച്ചു. ഇതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത് കാന്തപുരത്തിന് എതിരായുള്ള പ്രതികരണവും പ്രതിഷേധവും തികച്ചും ആത്മാർഥത ഇല്ലാത്തതാണ്.
ഈ പ്രസ്താവനയുണ്ടായി രണ്ടാഴ്ച കഴിഞ്ഞിട്ടും അതുവരെ മിണ്ടാതിരുന്ന മുഖ്യമന്ത്രിയാണ് ഇന്ന് വായ തുറന്നത്. കേരളത്തിലെ സമസ്ത സമൂഹത്തിന്റെ ഭാഗത്തുനിന്നും കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നുവന്ന സാഹചര്യത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമുള്ള ഒരു അടവ് നയത്തിന്റെ ഭാഗമായാണ് ഇന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്.അല്ലെങ്കിൽ അക്കൂട്ടത്തിൽ മുസ്ലിം ലീഗിനെയും തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറാവേണ്ടിയിരുന്നു. കാന്തപുരത്തിന്റെ പ്രസ്താവന കേവലം സ്ത്രീവിരുദ്ധം മാത്രമല്ല. അത് ഭരണഘടന വിരുദ്ധവും നിയമ വിരുദ്ധവും ദേശവിരുദ്ധവുമാണ്.
മതരാഷ്ട്രവാദത്തിന്റെ ആദ്യ വെടിയോച്ച കൂടിയാണ് ഇതിലൂടെ നാം കേട്ടതെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.കേരളത്തെ താലിബാനിസത്തിലേക്കും ശിലായുഗത്തിലേക്കും നയിക്കാൻ മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും ഉൾപ്പെടെയുള്ള സംഘടനകൾ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. അവരുടെ മുന്നിൽ കീഴ്പ്പെടുന്ന സമീപനമാണ് കോൺഗ്രസിനും മുസ്ലിം ലീഗിനും ഉള്ളതെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.
സ്ത്രീകള് വീട്ടില് നിന്നും പുറത്ത് വരുന്നത്, പൊതുരംഗത്ത് വരുന്നത്, പൊതു സമൂഹത്തില് വരുന്നതെല്ലാം ഇസ്ലാമിക വിരുദ്ധമാണെന്നാണ് കാന്തപുരം പറഞ്ഞത്. എന്നാല് ഭരണഘടന രാജ്യത്തെ സ്ത്രീകള്ക്കും പുരുഷന്മാര്ക്കും എല്ലാവിധ സ്വാതന്ത്ര്യവും നല്കുന്നുണ്ട്. ഈ ഭരണഘടന മുസ്ലിം സ്ത്രീകള്ക്ക് ബാധകമല്ല എന്നുള്ളതല്ലെ കാന്തപുരത്തിന്റെയും മുസ്ലിം ലീഗിന്റെയും പ്രസ്താവനയില് നിന്നും മനസിലാക്കേണ്ടത്. ഇതില് മതരാഷ്ട്രവാദത്തിന്റെയും വിഘടനവാദത്തിന്റെയും കെമിക്കല്സ് ഉണ്ട്. മുഖ്യമന്ത്രി ഇതിനെ പിന്തുണയ്ക്കുകയാണ്. ഇത് വലിയൊരു അപകടത്തിലേക്കാണ് നയിക്കുന്നതെന്നാണ് ഭാരതീയ ജനതാ പാര്ട്ടിക്ക് പറയാനുള്ളതെന്നും പികെ കൃഷ്ണദാസ് കൂട്ടിച്ചേര്ത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR