Enter your Email Address to subscribe to our newsletters

Malappuram, 02 സെപ്റ്റംബര്‍ (H.S.)
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി എല്‍ഡിഎഫില്‍ തുടരുന്ന കലഹത്തെ മുതലാക്കാന്‍ യുഡിഎഫ് ശ്രം. ഉപനേതൃസ്ഥാനം ആവശ്യപ്പെടുന്ന സിപിഐയെ മുന്നണിയ്ല്‍ നിന്നും ചാടിക്കാനാണ് ശ്രമിക്കുന്നത്. ഉപനേതൃസ്ഥാനം സ്പിഐക്ക് നല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് സിപിഎം. ഇതോടെ കടുത്ത അതൃപ്തിയിലാണ് സിപിഐ. ഇതിനെ എങ്ങനെ മുതലാക്കാം എന്നാണ് ആലോചന. അതിനിടെ പരസ്യമായി സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചിരിക്കുകയാണ് മുസ്ലിം ലീഗ് നേതാവ്.
ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍ ചന്ദ്രികയിലെഴുതിയ ലേഖനത്തിലാണ് സിപിഐയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നത്. യുഡിഎഫിന്റെ ഭാഗമായാല്‍ ദേശീയ തലത്തിലെ ഇന്ത്യാ സഖ്യം കേരളത്തിലും വളച്ചുകെട്ടില്ലാതെ സിപിഐയ്ക്ക് തുടരാനാകുമെന്നും കെ.എന്‍.എ ഖാദര്‍ ലേഖനത്തില്‍ വിശദീകരിക്കുന്നു. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തില്‍ ജനപ്രതിനിധികളുടെ കൂടുമാറ്റവും മുന്നണി മാറ്റവും പുതിയ സംഭവമല്ലെന്നും, കേരളത്തിലെ കനത്ത തോല്‍വിക്ക് പിന്നാലെ എല്‍.ഡി.എഫ് അനൈക്യമുന്നണിയായി പുകയുകയാണെന്നും കെ.എന്‍.എ ഖാദര്‍. ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
നിയമസഭയില്‍ സി.പി.ഐ പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പ്രതിപക്ഷ ഉപനേതാവ് പദവി ലഭിച്ചില്ലെങ്കില്‍ രാജ്യസഭാ സീറ്റ് സി.പി.എമ്മിന് നഷ്ടപ്പെടുത്താന്‍ സി.പി.ഐ ശ്രമിച്ചേക്കാം. യു.ഡി.എഫിന് ബാക്കിയുള്ള 30 ഫസ്റ്റ് വോട്ടുകളും സി.പി.ഐയുടെ 8 വോട്ടുകളും പ്രയോജനപ്പെടുത്തിയാല്‍ യു.ഡി.എഫിന് ഒരു രാജ്യസഭാ സീറ്റ് കൂടി നേടാനും നിയമസഭയിലെ ഭൂരിപക്ഷം 110 ആയിയര്‍ത്തി എല്‍.ഡി.എഫില്‍ പിളര്‍പ്പുണ്ടാക്കാനും സാധിക്കും.
സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള പ്രശ്നം കേവലം പാര്‍ലമെന്ററി പദവികള്‍ മാത്രമല്ല, രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമാണ്. 1964-ലെ പിളര്‍പ്പിന് കാരണമായ കാര്യങ്ങള്‍ അസത്യമാണെന്ന വാദം സി.പി.ഐ ഉപേക്ഷിച്ചിട്ടില്ല. മാതൃസംഘടനയായ സി.പി.ഐ, സി.പി.എമ്മിലേക്ക് പോകുന്നത് നടക്കാത്ത സ്വപ്നമാണ്. സി.പി.ഐ യു.ഡി.എഫുമായി സഹകരിച്ചാല്‍ അവരുടെ പാര്‍ട്ടി നിലപാടുകള്‍ക്ക് ക്ഷതം സംഭവിക്കില്ലെന്ന് മാത്രമല്ല, ദേശീയതലത്തില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാനും സഹായിക്കും. സി.പി.എം കേരള ഘടകത്തിന്റെ വീഴ്ചകളുടെ ഭാരം പേറേണ്ടി വരില്ലെന്നതാണ് സി.പി.ഐക്ക് ഏറ്റവും വലിയ ആശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S