കോടികളുടെ തട്ടിപ്പ്: രാജ്യമുടനീളം ടോള് പ്ലാസകളില് ഇ.ഡിയുടെ റെയ്ഡ്
New delhi, 02 സെപ്റ്റംബര്‍ (H.S.) ടോള്‍ പ്ലാസകള്‍ കേന്ദ്രീകരിച്ച് നടന്ന കോടികളുടെ വ്യാജ ടോള്‍ പിരിവ് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാജ്യവ്യാപകമായി കനത്ത റെയ്ഡ് ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഉത്തര
Enforcement directorate


New delhi, 02 സെപ്റ്റംബര്‍ (H.S.)

ടോള്‍ പ്ലാസകള്‍ കേന്ദ്രീകരിച്ച് നടന്ന കോടികളുടെ വ്യാജ ടോള്‍ പിരിവ് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാജ്യവ്യാപകമായി കനത്ത റെയ്ഡ് ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ജമ്മു, മധ്യപ്രദേശ്, ഡല്‍ഹി-എന്‍സിആര്‍, പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത എന്നിവിടങ്ങളിലെ 14 കേന്ദ്രങ്ങളിലാണ് ബുധനാഴ്ച രാവിലെ മുതല്‍ ഒരേസമയം പരിശോധന നടക്കുന്നത്.

ഇ.ഡിയുടെ ലഖ്നൗ സോണല്‍ ഓഫീസാണ് ഈ വന്‍ ഓപ്പറേഷന് നേതൃത്വം നല്‍കുന്നത്. അന്വേഷണത്തില്‍ അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് പുറത്തുവന്നിട്ടുള്ളത്. ഔദ്യോഗിക കണക്കുകളില്‍ പെടാത്ത ടോള്‍ രസീതുകള്‍ നിര്‍മ്മിക്കാന്‍ പ്രതികള്‍ അനധികൃത സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തി.

ഈ വ്യാജ ആപ്പുകള്‍ വഴി പിരിച്ചെടുക്കുന്ന ടോള്‍ തുക NHAI-യുടെ ഔദ്യോഗിക അക്കൗണ്ടുകളിലേക്ക് പോകാതെ മറ്റ് വഴികളിലേക്ക് മാറ്റുകയായിരുന്നു. ടോള്‍ പ്ലാസകളില്‍ ഇത്തരത്തിലുള്ള തട്ടിപ്പ് സോഫ്റ്റ്വെയറുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നുവെന്ന് ഫോറന്‍സിക് പരിശോധനയിലും NHAI രേഖകളിലും വ്യക്തമായിട്ടുണ്ട്. തട്ടിപ്പിലൂടെ പണം സമ്പാദിച്ച പ്രധാന ഗുണഭോക്താക്കളെ കണ്ടെത്താനും ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാനുമാണ് നിലവിലെ റെയ്ഡ്.

'ഔദ്യോഗിക അക്കൗണ്ടിംഗ് സംവിധാനങ്ങളെ പൂര്‍ണ്ണമായും മറികടന്നുകൊണ്ടാണ് ഈ വന്‍ തട്ടിപ്പ് അരങ്ങേറിയത്. അനധികൃത സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് വ്യാജ ടോള്‍ രസീതുകള്‍ നിര്‍മ്മിക്കുകയും, ടോള്‍ ഇനത്തില്‍ പിരിച്ചെടുക്കുന്ന വന്‍ തുക സര്‍ക്കാരിലേക്ക് അടയ്ക്കാതെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയുമായിരുന്നു. ടോള്‍ പ്ലാസകളില്‍ ഇത്തരത്തിലുള്ള വ്യാജ സോഫ്റ്റ്വെയറുകള്‍ വ്യാപകമായി ഉപയോഗിച്ചതായി ഫോറന്‍സിക് പരിശോധനയിലും ദേശീയപാതാ അതോറിറ്റിയുടെ രേഖകളിലും വ്യക്തമായിട്ടുണ്ട' ഇ.ഡി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

അനധികൃത സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് വ്യാജ ടോള്‍ രസീതുകള്‍ നിര്‍മ്മിക്കുകയും, ഔദ്യോഗിക അക്കൗണ്ടിംഗ് സംവിധാനങ്ങള്‍ക്ക് പുറത്തുകൂടി ടോള്‍ പിരിവ് തുക വകമാറ്റി ചെലവഴിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥന്‍ അറിയിച്ചു. 'ഫോറന്‍സിക് പരിശോധനകളും എന്‍.എച്ച്.എ.ഐ രേഖകളും ഇത്തരമൊരു സോഫ്റ്റ്വെയര്‍ ഉപയോഗിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്' എന്ന് ഇ.ഡി അന്വേഷണ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.

തട്ടിപ്പിലൂടെ സമാഹരിച്ച കള്ളപ്പണം എങ്ങോട്ടൊക്കെയാണ് പോയതെന്ന് കണ്ടെത്താനും, ഈ സാമ്പത്തിക കൊള്ളയ്ക്ക് പിന്നിലെ യഥാര്‍ത്ഥ ഗുണഭോക്താക്കളെ വലയിലാക്കാനുമാണ് ഇ.ഡി ശ്രമിക്കുന്നത്. റെയ്ഡില്‍ നിര്‍ണായകമായ പല ഡിജിറ്റല്‍ തെളിവുകളും ആധാരങ്ങളും പിടിച്ചെടുത്തതായാണ് സൂചന. 2025 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെയും, തുടര്‍ന്ന് മെയ് മാസത്തില്‍ ഇ.ഡി രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിന്റെയും അടിസ്ഥാനത്തിലാണ് ഈ നിര്‍ണായക നടപടി.

---------------

Hindusthan Samachar / Sreejith S


Latest News