Enter your Email Address to subscribe to our newsletters

Kozhikkode , 02 സെപ്റ്റംബര്‍ (H.S.)
സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ പിന്തുണച്ച് എല്‍ഡിഎഫ് നേതാക്കള്‍. ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവിലാണ് അവസാനമായി കാന്തപുരത്തെ പിന്തുണച്ച് രംഗത്ത് എത്തിയത്. മതനേതാക്കളാണ് മതപരമായ കാര്യങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പറയേണ്ടതെന്നും അതില്‍ തെറ്റ് കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
'കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ പത്രപ്രസ്താവന നടത്തിയതല്ല. അദ്ദേഹത്തിന്റെ സംഘടനയ്ക്ക് അകത്ത്, അദ്ദേഹത്തെ അംഗീകരിക്കുന്ന ആളുകളോട്, പാലിക്കേണ്ട ചിട്ടകളെ കുറിച്ച് പറയുന്ന സര്‍ക്കുലര്‍ ഇറക്കുക മാത്രമാണ് ചെയ്തത്. അദ്ദേഹം പൊതുസമൂഹത്തോട് പറഞ്ഞിട്ടില്ല. അത് തന്നെ ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാം, ഇഷ്ടമല്ലാത്തവര്‍ക്ക് സ്വീകരിക്കേണ്ടതില്ല. ജനാധിപത്യ ഇന്ത്യയില്‍ അതിനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. മതനേതാക്കളാണ് മതപരമായ കാര്യങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പറയേണ്ടത്. രാഷ്ട്രീയക്കാരാണ് രാഷ്ട്രീയത്തെ കുറിച്ച് അഭിപ്രായങ്ങള്‍ പറയേണ്ടത്. രണ്ടും തമ്മില്‍ കലഹിക്കേണ്ടതില്ല. മതത്തിന്റെ വീക്ഷണം അവര്‍ മതം പഠിച്ചതിന്റെ അടിസ്ഥാനത്തില്‍ പറയും.' -അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകള്‍ പൊതുരംഗത്തിറങ്ങിയാല്‍ അത് വലിയ നാശത്തിന് കാരണമാകുമെന്നുമാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞത്. സ്ത്രീകള്‍ പൊതുരംഗത്തേക്ക് വരുന്നത് തടയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൊച്ചിയില്‍ നടന്ന കേരള മുസ്ലിം ജമാഅത്തിന്റെ ഹുബ്ബുറസൂല്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയടക്കമുള്ള ഭരണകക്,ി നേതാക്കള്‍ കാന്തപുരത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. നേരത്തേ മുഖ്യമന്ത്രി വി.ഡി. സതീശന്‍ കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി രംഗത്തുവന്നിരുന്നു. കാന്തപുരം പറഞ്ഞതിനെ സര്‍ക്കാരോ കോണ്‍ഗ്രസോ അനുകൂലിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം 19-ാം നൂറ്റാണ്ടില്‍ പറയേണ്ട കാര്യമാണ് 21-ാം നൂറ്റാണ്ടില്‍ പറഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക ചരിത്രത്തെ പോലും തെറ്റായി വ്യാഖ്യാനിക്കുന്ന പ്രസ്താവനയാണ് കാന്തപുരത്തിന്റേതെന്നും മുഖ്യമന്ത്രി പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S