പുനലൂര് താലൂക്ക് ആശുപത്രിയില് 24 മണിക്കൂറും സ്പെഷ്യല്റ്റി ഒപി ആരംഭിച്ചു
Kollam, 02 സെപ്റ്റംബര്‍ (H.S.) സംസ്ഥാനത്തെ ജനറല്‍ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും 24 മണിക്കൂറും സ്‌പെഷ്യല്‍റ്റി വിഭാഗം ആരംഭിക്കുന്ന പദ്ധതി പരീക്ഷണാടിസ് ഥാനത്തില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ചു. അനസ്‌തെറ്റിസ്റ്റ്, ഗൈനക്കോളജിസ്റ്റ്,
SPECIALIST DOCTORS SHORTAGE


Kollam, 02 സെപ്റ്റംബര്‍ (H.S.)

സംസ്ഥാനത്തെ ജനറല്‍ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും 24 മണിക്കൂറും സ്‌പെഷ്യല്‍റ്റി വിഭാഗം ആരംഭിക്കുന്ന പദ്ധതി പരീക്ഷണാടിസ് ഥാനത്തില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ചു. അനസ്‌തെറ്റിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, ജനറല്‍ മെഡിസിന്‍ ഫിസിഷ്യന്‍ എന്നിവരും മുന്‍പ് ഉണ്ടായിരുന്ന ശിശുരോഗ വിദഗ്ധനും അത്യാഹിത വിഭാഗത്തില്‍ ചികിത്സ നല്‍കാന്‍ ഉണ്ടായിരുന്നു. 4 ഡോക്ടര്‍മാര്‍കൂടി വരും ദിവസങ്ങളില്‍ എത്തും. രണ്ടാഴ്ചയ്ക്കുള്ളില്‍ പദ്ധതി പൂര്‍ണതോതിലെത്തും. ഇന്നലെ വൈകിട്ട് മുതല്‍ രാത്രി 8 വരെ കാര്യമായ അപകടക്കേസുകള്‍ ആശുപത്രിയില്‍ എത്തിയില്ല.

കുളത്തൂപ്പുഴയില്‍ ഉറിയടി മത്സരത്തിനിടെ വലതു കണ്ണിനു താഴെ മുറിവേറ്റ് എത്തിയ വിദ്യാര്‍ഥിക്ക് രാത്രി 8 മണിയോടെ അത്യാഹിത വിഭാഗത്തില്‍ വിദഗ്ധ ചികിത്സ നല്‍കി. മുന്‍പ് ചെറിയ മുറിവുപറ്റി വരുന്നവരെപ്പോലും മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയാണെന്ന് മന്ത്രി കെ.മുരളീധരന്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ജനപ്രതിനിധികളും രോഗികളും പരാതിപ്പെട്ടിരുന്നു. ആദ്യഘട്ടത്തില്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെ സ്‌പെഷ്യല്‍റ്റി വിഭാഗത്തിലെ എല്ലാ ഡോക്ടര്‍മാരും ഉണ്ടാകും. രാത്രി 8നും രാവിലെ 8നും മധ്യേ വരുന്ന കേസുകളില്‍ ഫോണ്‍ വഴി ബന്ധപ്പെട്ട് ചികിത്സ നിര്‍ദേശിക്കും. രാവിലെ 8മുതല്‍ രാത്രി 8 വരെ എത്തുന്ന ഏത് അത്യാഹിത വിഭാഗ കേസുകളും മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യാതെ ഇവിടെ തന്നെ ശസ്ത്രക്രിയ അടക്കം ചെയ്യുന്നതിനാണ് തീരുമാനം. സി. അജയപ്രസാദ് എംഎല്‍എ രാവിലെ ആശുപത്രി സന്ദര്‍ശിച്ച് പുതുതായി ചുമതലയേറ്റ ഡോക്ടര്‍മാരുമായി ആശയ വിനിമയം നടത്തി.

എന്‍എച്ച്എം വഴി കൂടുതല്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം 3ന് ആശുപത്രിയില്‍ നടക്കും. പുതിയ സ്‌പെഷ്യല്‍റ്റി ഡോക്ടര്‍മാര്‍ എല്ലാവരും എത്തിയാലും 24 മണിക്കൂറും സ്‌പെഷ്യല്‍റ്റി വിഭാഗങ്ങളുടെ ഒപി ഉണ്ടാകില്ല. അത്യാഹിത വിഭാഗത്തില്‍ മാത്രമാകും ആദ്യ ഘട്ടത്തില്‍ ഈ ഡോക്ടര്‍മാരുടെ സേവനം. നിലവിലുള്ള സാധാരണ ഒപികള്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ്. ഇന്നലെ യൂറോളജി ഒപി രാവിലെ 8.30 മുതല്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ കാത്ത് ലാബ് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലാത്തതിനാല്‍ ഹൃദ്രോഗം സംബന്ധിച്ച കേസുകള്‍ റഫര്‍ ചെയ്യും. ഓണത്തിനു ശേഷം ഏറ്റവും കൂടുതല്‍ ഒപി നടന്നത് തിങ്കളാഴ്ചയായിരുന്നു. 2750 ലേറെ രോഗികളാണ് തിങ്കളാഴ്ച എത്തിയത്.

---------------

Hindusthan Samachar / Sreejith S


Latest News