ട്രാന്സ്ജെന്ഡറെ അറസ്റ്റ് ചെയ്യാന് ചട്ടം വേണം; ഡല്ഹി ഹൈക്കോടതി
New delhi, 02 സെപ്റ്റംബര്‍ (H.S.) ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ അറസ്റ്റ്, തടങ്കല്‍, ചോദ്യം ചെയ്യുന്നതചിന് ചട്ടം വേണമെന്ന് ഡല്‍ഹി ഹൈക്കോടതി. സമഗ്രമായ പെരുമാറ്റച്ചട്ടവും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജറും (SOP) രൂപീകരിക്കുന്നതിന് അടിയന്തര
Delhi High Court (File photo)


New delhi, 02 സെപ്റ്റംബര്‍ (H.S.)

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ അറസ്റ്റ്, തടങ്കല്‍, ചോദ്യം ചെയ്യുന്നതചിന് ചട്ടം വേണമെന്ന് ഡല്‍ഹി ഹൈക്കോടതി. സമഗ്രമായ പെരുമാറ്റച്ചട്ടവും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജറും (SOP) രൂപീകരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും പൊലീസിനോടും ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ, ജസ്റ്റിസ് തേജസ് കാര്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിഷയം ചൂണ്ടിക്കാട്ടിയുള്ള പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവേ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും പൊലീസിനും നോട്ടീസ് അയച്ചത്.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (NHRC) 2026 മേയില്‍ പുറപ്പെടുവിച്ച 'ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കാനുള്ള ഉപദേശക നിര്‍ദ്ദേശങ്ങള്‍ 2.0 അടിയന്തരമായി പരിഗണിക്കണമെന്നും നിയമപരമായിമായ നടപടികള്‍ കൈക്കൊള്ളണമെന്നും ബെഞ്ച് ഉത്തരവിട്ടു. ഒരു നിയമവിദ്യാര്‍ത്ഥിയായ താരന്‍ ചന്ദന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ നിര്‍ണ്ണായക ഇടപെടല്‍.

വനിതകളുടെയും മുതിര്‍ന്ന പൗരന്മാരുടെയും അറസ്റ്റുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസിന് കൃത്യമായ സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകള്‍ ഉണ്ടെങ്കിലും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ കാര്യത്തില്‍ തികഞ്ഞ നിശബ്ദതയാണുള്ളതെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ അറസ്റ്റ് ചെയ്യുമ്പോഴും ശരീരപരിശോധന നടത്തുമ്പോഴും ചോദ്യം ചെയ്യുമ്പോഴും അവരുടെ അടിസ്ഥാനപരമായ മാനുഷിക അവകാശങ്ങളും അന്തസ്സും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ഭരണഘടനാപരമായ തുല്യത, അന്തസ്, ശരീര സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കാന്‍ എസ് ഒ പി അത്യാവശ്യമാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. വിഷയം വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് തുടര്‍വാദത്തിനായി നവംബര്‍ 18-ലേക്ക് മാറ്റി.

നിലവില്‍ കൃത്യമായ നിയമസംഹിതയോ മാര്‍ഗരേഖയോ ഇല്ലാത്തത് മൂലം കടുത്ത അവകാശലംഘനങ്ങളാണ് ഉണ്ടാകുന്നത്. 2025 മേയില്‍ നടന്ന ഒരു സംഭവവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് ഒരു എഫ് ഐ ആറിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ജന്‍ഡര്‍ ഐഡന്റിറ്റിയോ സ്വയം സാക്ഷ്യപ്പെടുത്തലോ ആരായുകപോലും ചെയ്യാതെയും അവരുടെ സമ്മതമില്ലാതെയും ഒരു പുരുഷ പൊലീസ് ഉദ്യോഗസ്ഥന്‍ ശരീരം പരിശോധിച്ചതായി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ എസ് ഒ പി ഡല്‍ഹി പൊലീസിന് അടിയന്തരമായി ബാധകമാക്കണമെന്നാണ് കോടതിയില്‍ ഉയര്‍ന്ന ആവശ്യം.

---------------

Hindusthan Samachar / Sreejith S


Latest News