പോരാട്ടത്തിന്റെ 12 വര്ഷങ്ങൾ;കോട്ടയം ജില്ലാ കമ്മറ്റി അംഗം സ്വപ്നയ്ക്ക് ഹൈക്കോടതി അനൂകൂല വിധി: സ്വപ്നയ്ക്ക് അഭിവാദ്യങ്ങള്
Kottayam , 20 സെപ്റ്റംബര് (H.S.) 12 വര്ഷമായി തുടരുന്ന നിയമപോരാട്ടത്തിന് ഒടുവില് കോട്ടയം പ്രസ് ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സ്വപ്ന പി.ജിക്ക് ഹൈക്കോടതിയില് നിന്ന് അനുകൂല വിധി. *മംഗളം* ദിനപത്രത്തിലെ അന്യായ പിരിച്ചുവിടല് നടപടിക്കെതിരെ നല്കിയ അ
High Court of Kerala


Kottayam , 20 സെപ്റ്റംബര് (H.S.)

12 വര്ഷമായി തുടരുന്ന നിയമപോരാട്ടത്തിന് ഒടുവില് കോട്ടയം പ്രസ് ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സ്വപ്ന പി.ജിക്ക് ഹൈക്കോടതിയില് നിന്ന് അനുകൂല വിധി. *മംഗളം* ദിനപത്രത്തിലെ അന്യായ പിരിച്ചുവിടല് നടപടിക്കെതിരെ നല്കിയ അപ്പീലിലാണ് വിധി. കേസിലെ വിധി ഹൈക്കോടതി ജേണലിലും പ്രസിദ്ധീകരിക്കപ്പെടും.സ്വപ്നയുടെ നിയമ പോരാട്ടത്തിന് കേരള പത്രപ്രവര്ത്തക യൂണിയനും കോട്ടയം പ്രസ് ക്ലബും പൂര്ണ്ണ പിന്തുണയാണ് നല്കിവരുന്നത്.

തൊഴിലാളിയുമായി ബന്ധപ്പെട്ട തര്ക്കം ചര്ച്ച ചെയ്തുവരുന്നതിനിടെ അതേ തര്ക്കവുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയുടെ പേരില് ജീവനക്കാരിയെ പിരിച്ചുവിടുന്നതിന് ബന്ധപ്പെട്ട അധികാരിയുടെ മുന്കൂര് രേഖാമൂലമുള്ള അനുമതി നിര്ബന്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. 2013-ല് സ്വപ്ന മംഗളം പബ്ലിക്കേഷന്സില് സബ് എഡിറ്റായിരിക്കെയാണ് കണ്ണൂരിലേക്ക് സ്ഥലം മാറ്റിയത്. കുഞ്ഞുമായി കണ്ണൂരില് പോയി ജോലി ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും സ്ഥലംമാറ്റം റദ്ദാക്കണമെന്നും അഭ്യര്ഥിച്ചു. തുടര്ന്ന് ലേബര് ഓഫീസര് മുമ്പാകെ പരാതി നല്കി.

ആ പരാതി പരിഗണനയിലിരിക്കെ ഡൊമസ്റ്റിക് എന്ക്വയറി നടത്തി മാനേജ്മെന്റ് അച്ചടക്ക നടപടിയെടുത്ത് പിരിച്ചുവിട്ടു. മാനേജ്മെന്റ് നടപടിക്ക് ജില്ലാ കോടതിയുടെ അനുകൂല വിധി ലഭിക്കുകയും ചെയ്തു.

ഈ വിധിക്കെതിരെയാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. തുടര്ന്നാണ് സെപ്റ്റംബര് രണ്ടിന് ജസ്റ്റിസ് പി.ഗോപിനാഥിന്റെ സിംഗിള് ബഞ്ച് അനുകൂല വിധി പുറപ്പെടുവിച്ചത്. കണ്ണൂരില് ജോലിയില് പ്രവേശിക്കാത്തതാണ് പിരിച്ചുവിടലിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത്. അതിനാല് സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട തര്ക്കം പരിഗണിച്ചിരുന്ന ജില്ലാ ലേബര് ഓഫീസറുടെ മുന്കൂര് അനുമതി ആവശ്യമായിരുന്നുവെന്ന് കോടതി വ്യക്തമാക്കി.

2000 ഒക്ടോബര് ഒന്നുമുതല് സ്ഥാപനത്തില് സബ് എഡിറ്ററായി ജോലി ചെയ്തിരുന്ന സ്വപ്നയെ കോട്ടയം ഡെസ്കില് നിന്ന് കണ്ണൂര് ഡെസ്കിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. സ്ഥലംമാറ്റം തന്നെ പീഡിപ്പിക്കാനുള്ള നടപടിയാണെന്ന് ആരോപിച്ച് സ്വപ്ന കോട്ടയം ജില്ലാ ലേബര് ഓഫീസറെ സമീപിച്ചു. വിഷയം അനുരഞ്ജന നടപടിയില് പരിഗണനയിലിരിക്കെയാണ് കണ്ണൂരില് ജോലിയില് പ്രവേശിച്ചില്ലെന്നാരോപിച്ച് സ്വപ്നയ്ക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചത്. തുടര്ന്ന് 2015 ഫെബ്രുവരി 19ന് സര്വീസില് നിന്ന് പിരിച്ചുവിടുകയായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News