Enter your Email Address to subscribe to our newsletters

Pune, 20 സെപ്റ്റംബര് (H.S.)
പുണെ: മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിലെ കൊക്കയിൽ വ്യവസായി കേതൻ അഗർവാളിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ പൂനെ റൂറൽ പോലീസ് വഡ്ഗാവ് മാവൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സിയ ഗോയൽ, ചേതൻ ചൗധരി, റിതേഷ് ഹംഗെ എന്നിവരാണ് കേസിലെ പ്രതികൾ.
ആദ്യം കേതൻ അഗർവാളിന് ഗുരുതരമായി പരിക്കേൽപ്പിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും പിന്നീട് ഇത് കൊലപാതക ആസൂത്രണത്തിലേക്ക് വഴിമാറുകയായിരുന്നെന്നും പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ഫോറൻസിക്, മെഡിക്കൽ, സാങ്കേതിക തെളിവുകൾ സഹിതമാണ് പോലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
കൊലപാതകത്തിന് പ്രചോദനമായത് മേഘാലയ കേസ്
പോലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, മഹാരാഷ്ട്രയ്ക്ക് പുറത്തുനിന്നുള്ള ചിലരുമായി പ്രതികൾ മുൻപ് ബന്ധപ്പെട്ടിരുന്നു. എന്നാൽ, പുറത്തുനിന്നുള്ള ആളുകളെ ഉൾപ്പെടുത്തുന്നത് പിന്നീട് തങ്ങൾക്ക് അപകടമാകുമെന്ന് ഭയന്ന് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഈ ഘട്ടത്തിൽ പ്രതികൾ ബന്ധപ്പെട്ട ഒരാൾ പിന്നീട് പ്രോസിക്യൂഷൻ സാക്ഷിയായി മാറി.
തുടർന്ന് കൊലപാതകം സ്വയം നടപ്പിലാക്കാൻ പ്രതികൾ തീരുമാനിക്കുകയായിരുന്നു. പോലീസിന്റെ പിടിയിലാകാതിരിക്കാൻ പ്രതികൾ ക്രൈം സിനിമകളും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട പോഡ്കാസ്റ്റുകളും നിരന്തരം നിരീക്ഷിച്ചിരുന്നു. കൂടാതെ, മേഘാലയയിൽ നടന്ന വിവാദമായ സോനം രഘുവംശി ഹണിമൂൺ കൊലപാതകത്തെക്കുറിച്ചും ഇവർ വിശദമായി പഠിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. 2026 മാർച്ചിൽ തുടങ്ങിയ ആസൂത്രണം മെയ് മാസത്തോടെയാണ് പൂർണ്ണമായത്.
ലോഹഗഡ് കോട്ട തിരഞ്ഞെടുത്തത് എന്തുകൊണ്ട്?
മേയ് അവസാനത്തോടെ സിയ ഗോയലും ചേതൻ ചൗധരിയും ലോണാവാലയിലെ ടൈഗർ പോയിന്റ് ഉൾപ്പെടെയുള്ള വിവിധ ഇടങ്ങളിൽ നേരിട്ടെത്തി നിരീക്ഷണം നടത്തിയിരുന്നു. സിസിടിവി ക്യാമറകൾ ഇല്ലാത്ത സുരക്ഷിതമായ സ്ഥലങ്ങൾ കണ്ടെത്താനായിരുന്നു ഇത്. തുടർന്നാണ് കൊലപാതകം നടത്താനായി ലോഹഗഡ് കോട്ട തിരഞ്ഞെടുത്തത്.
2025 മാർച്ചിൽ ഇതേ കോട്ടയിൽ നിന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവം പ്രതികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിനാൽ സെൽഫിയെടുക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽവഴുതി വീണുണ്ടായ അപകടമരണമായി കേതന്റെ മരണം ചിത്രീകരിക്കാമെന്ന് പ്രതികൾ കണക്കുകൂട്ടി.
ബാലി യാത്ര മുടക്കി; കൊക്കയിലേക്ക് തള്ളിയിടാൻ ആദ്യശ്രമം
ജൂൺ 6-ന് ഇരുവരും ബാലിയിലേക്ക് യാത്ര തിരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, ഖാലാപൂരിലെ ഒരു കഫേയിലെ ശുചിമുറിയിൽ വെച്ച് സിയ ഗോയൽ കേതന്റെ പാസ്പോർട്ട് കീറി നശിപ്പിച്ചതിനാൽ ആ യാത്ര മുടങ്ങി. തുടർന്ന് ജൂൺ 14-നാണ് സിയ ഗോയലും കേതനും ലോഹഗഡ് കോട്ട സന്ദർശിച്ചത്. അന്ന് കോട്ടയിൽ വെച്ച് കേതനെ കൊക്കയിലേക്ക് തള്ളിയിടാൻ സിയ ശ്രമിച്ചിരുന്നെങ്കിലും ആ ശ്രമം പരാജയപ്പെടുകയായിരുന്നെന്ന് കുറ്റപത്രത്തിൽ പറയുന്നു. തുടർന്നാണ് കൊലപാതകം ആസൂത്രിതമായി നടപ്പിലാക്കിയത്.
---------------
Hindusthan Samachar / Roshith K