മാസപ്പടിയില് അന്വേഷണം : സര്ക്കാര് തീരുമാനം നാളെ
Thiruvanathapuram,, 21 സെപ്റ്റംബര്‍ (H.S.) മാസപ്പടി കേസിലെ ഇഡി ശുപാര്‍ശയില്‍ സര്‍ക്കാര്‍ തീരുമാനം നാളെ ഉണ്ടായേക്കും. സി.എം.ആര്‍.എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷിക്കണം എന്നാണ് ഇഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ ശുപാര്
pinarayi family


Thiruvanathapuram,, 21 സെപ്റ്റംബര്‍ (H.S.)

മാസപ്പടി കേസിലെ ഇഡി ശുപാര്‍ശയില്‍ സര്‍ക്കാര്‍ തീരുമാനം നാളെ ഉണ്ടായേക്കും. സി.എം.ആര്‍.എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷിക്കണം എന്നാണ് ഇഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, മരുമകനും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെയാണ് കേസെടുക്കേണ്ടത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് 25 പേജുള്ള റിപ്പോര്‍ട്ട് ആണ് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയത്. പിണറായി വിജയന്‍ മുഖ്യമന്ത്രി എന്ന നിലക്ക് കൈക്കൂലി വാങ്ങിയെന്നും ഇതിന് മകളുടെ കമ്പനിയെ ഉപയോഗപ്പെടുത്തി എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഇ.ഡി കത്തിലുള്ളത്.

ഇ.ഡി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. എജി നിയമോപദേശം സര്‍ക്കാരിന് നല്‍കുകയും ചെയ്തിട്ടുണ്ട്. കേസെടുക്കാം എന്നാണ് നിയമോപദേശം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നാളെ കൂടിക്കാഴ്ച നടത്തും. അതിനുശേഷമാകും തീരുമാനം പ്രഖ്യാപിക്കുക.

കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് നേരിട്ടുള്ള അന്വേഷണമോ അല്ലെങ്കില്‍ പ്രാഥമികാന്വേഷണമോ നടത്താമെന്നാണ് എ.ജിയില്‍ നിന്നുള്ള നിയമോപദേശം. രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി മുന്‍നിര്‍ത്തി പ്രാഥമികാന്വേഷണത്തിനാണ് സാധ്യത. കേന്ദ്രസര്‍ക്കാറിന്റെ രാഷ്ട്രീയ വേട്ടക്ക് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന ആക്ഷേപങ്ങളെ കൂടി നേരിടാനുള്ള തയാറെടുപ്പുകളോടെയാകും സര്‍ക്കാര്‍ പ്രാഥമികാന്വേഷണത്തിന് പച്ചക്കൊടി നല്‍കുക.

അതേസമയം പ്രാഥമികാന്വേഷണത്തിലേക്ക് പോലും നീങ്ങുന്നത് രാഷ്ട്രീയായുധമാക്കാണ് സി.പി.എം തീരുമാനം. സര്‍ക്കാറില്‍ നിന്ന് അന്വേഷണ പ്രഖ്യാപനമുണ്ടാകുന്ന പക്ഷം സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിനാണ് സി.പി.എം ആലോചന.കേന്ദ്രസര്‍ക്കാരിന്റെ വേട്ടയ്ക്ക് കോണ്‍ഗ്രസ് സര്‍ക്കാരും കൂട്ട് നില്‍ക്കുന്നു എന്ന പ്രതിരോധം വ്യാപകമായി ഉയര്‍ത്താനാണ് സിപിഎം തീരുമാനം.ഇടതുഭരണകാലത്ത് യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കൈക്കൊണ്ട അന്വേഷണങ്ങളുടെയും ഒപ്പം കേന്ദ്ര ഏജന്‍സികള്‍ക്ക് കത്തെഴുതിയതിന്റെയുമടക്കം വിവരങ്ങള്‍ മുന്‍നിര്‍ത്തിയാകും യുഡിഎഫ് പ്രതിരോധം.

---------------

Hindusthan Samachar / Sreejith S


Latest News