കെട്ടിട നികുതിയില് തട്ടിപ്പ്; പോലീസില് പരാതി നല്കി തിരുവനന്തപുരം കോര്പറേഷനില് മേയര്
Thiruvanathapuram, 21 സെപ്റ്റംബര്‍ (H.S.) തിരുവനന്തപുരം നഗരസഭയില്‍ വന്‍തോതില്‍ കെട്ടിട നികുതി തട്ടിപ്പ് നടക്കുന്നതായി മേയര്‍ വിവി രാജേഷിന്റെ പരാതി. കെട്ടിട ക്രമവല്‍ക്കരണ ഫീസും വസ്തുനികുതിയും അടയ്ക്കുന്നതിനായി വ്യാജ രേഖകള്‍ സമര്‍പ്പിച്ച സംഭവത്തിലാ
V.V.Rajesh ,Thiruvananthapuram Mayor


Thiruvanathapuram, 21 സെപ്റ്റംബര്‍ (H.S.)

തിരുവനന്തപുരം നഗരസഭയില്‍ വന്‍തോതില്‍ കെട്ടിട നികുതി തട്ടിപ്പ് നടക്കുന്നതായി മേയര്‍ വിവി രാജേഷിന്റെ പരാതി. കെട്ടിട ക്രമവല്‍ക്കരണ ഫീസും വസ്തുനികുതിയും അടയ്ക്കുന്നതിനായി വ്യാജ രേഖകള്‍ സമര്‍പ്പിച്ച സംഭവത്തിലാണ് പോലീസന്വേഷണം ആവശ്യപ്പെട്ട് മേയര്‍ പരാതി നല്‍കിയത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. സെപ്റ്റംബര്‍ 20-നാണ് മേയര്‍ ഇത് സംബന്ധിച്ച കത്ത് നല്‍കിയത്.

2026 സെപ്റ്റംബര്‍ 19-ന് നേമം സോണല്‍ ഓഫീസില്‍ സമീര്‍ എന്നയാള്‍ എത്തി, മന്‍സൂര്‍ എ.ആര്‍ എന്നയാളുടെ പേരില്‍ കെട്ടിട ക്രമവല്‍ക്കരണ ഫീസ് അടയ്ക്കുന്നതിനുള്ള വിവരങ്ങള്‍ തേടുകയും രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഹാജരാക്കിയ കെട്ടിട സര്‍ട്ടിഫിക്കറ്റും ക്രമവല്‍ക്കരണ ഫീസ് രസീതും വ്യാജമാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഓഫീസ് രേഖകള്‍ പ്രകാരം പ്രസ്തുത കെട്ടിടത്തിന്റെ യഥാര്‍ഥ നികുതിദായകര്‍ രാജേശ്വരി എന്നയാളാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് രേഖകള്‍ വ്യാജമാണെന്ന സംശയമുയര്‍ന്നത്. നേമം സോണല്‍ റെവന്യൂ ഇന്‍സ്‌പെക്ടര്‍ രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

വ്യാജ രേഖകള്‍ നിര്‍മിച്ചതിനും ഹാജരാക്കിയതിനും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് മേയര്‍ പരാതിയില്‍ ആവശ്യപ്പെട്ടു. ആവശ്യമായ അസ്സല്‍ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും മേയര്‍ അറിയിച്ചു. സെപ്റ്റംബര്‍ അഞ്ചാം തീയതിയിലെ ബില്‍ഡിങ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും നികുതി രസീതുകളും പരാതിയോടൊപ്പം പോലീസിന് കൈമാറിയിട്ടുണ്ട്.

നേമം സോണല്‍ ഓഫീസില്‍ മാത്രമല്ല മറ്റ് ഇടങ്ങളില്‍ ഈ തട്ടിപ്പ് നടന്നോ എന്നും അന്വേഷിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News