തേജ ലക്ഷമി ശ്രീനാഥ് ഭാസി ചിത്രം പ്രിയതമന്റെ ചിത്രീകരണം തുടങ്ങുന്നു
Kochi, 21 സെപ്റ്റംബര്‍ (H.S.) മനോജ് .കെ.ജയന്‍- ഉര്‍വ്വശി എന്നിവരുടെ മകള്‍ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമന്‍. റെജി പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന പ്രിയതമന്‍ എന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസിയാണു നായകന്‍. ഈ ചിത്രത്തിന്
thejanka


Kochi, 21 സെപ്റ്റംബര്‍ (H.S.)

മനോജ് .കെ.ജയന്‍- ഉര്‍വ്വശി എന്നിവരുടെ മകള്‍ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമന്‍. റെജി പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന പ്രിയതമന്‍ എന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസിയാണു നായകന്‍. ഈ ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബര്‍ ഇരുപത്തിമൂന്നിന് കൊല്ലം നീണ്ടകരയില്‍ ആരംഭിക്കുന്നു. ടി.എ.റസാഖിന്റെ തിരക്കഥയില്‍ ഏറെ അംഗീകാരവും പുരസ്‌ക്കാരവും നേടിയ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിനു ശേഷം റെജി പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിയതമന്‍. ശ്രേയാനിധി ക്രിയേഷന്‍സിന്റെ ബാനറില്‍ സുനില്‍കുമാര്‍ എസ്

, മുനീര്‍ അറയ്ക്കല്‍എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. തികഞ്ഞ ഒരു ഫീല്‍ ഗുഡ് ചിത്രമാണ് പ്രിയതമന്‍. നല്ല ആത്മ ബന്ധമുള്ള ഒരമ്മയുടേയും മകന്റെയും ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവരുന്നതിലൂടെ യുണ്ടാകുന്ന സംഭവങ്ങളാണ് അത്യന്തം നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

നിരവധിഹ്യൂമര്‍ കുടുംബ ചിത്രങ്ങള്‍ക്കു തിരക്കഥ രചിച്ചിട്ടുള്ള കൃഷ്ണ പൂജപ്പുരയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ശാന്തി കൃഷ്ണ യാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സുധീര്‍ കരമന പത്മരാജ് രതീഷ്, ഇര്‍ഷാദ്,രഘുനാഥ് പലേരി സുനില്‍ സുഖദ,, ടി.പി. കുഞ്ഞി കൃഷ്ണന്‍ ,സിനു സൈനുദ്ദീന്‍, ദിനേശ് പണിക്കര്‍,,മഞ്ജു പത്രോസ്, സൂര്യ ദാസ് , മീരാ നായര്‍, കുടശ്ശനാട് കനകം, രാമു മംഗലപ്പിള്ളി, അഭിലാഷ്, കൈഫ്, സുബിന്‍, ജോസ് പേരൂര്‍ക്കട എന്നിവരും പ്രധാന താരങ്ങളാണ്.

കഥ- സനു ഭാസ്‌കര്‍.

ഗാനങ്ങള്‍ - റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്.

സംഗീതം - രമേഷ് നാരായണ്‍, ബിജിപാല്‍, റോണി റാഫേല്‍ ,

പശ്ചാത്തല സംഗീതം-

റോണി റാഫേല്‍ .

ഛായാഗ്രഹണം. പ്രദീപ് നായര്‍

എഡിറ്റിംഗ്- സിയാന്‍ ശ്രീകാന്ത്.

കലാ സംവിധാനം- അര്‍ക്കന്‍ .എസ്. കര്‍മ്മ.

മേക്കപ്പ് - പട്ടണം ഷാ.

കോസ്റ്റ്യൂം ഡിസൈന്‍ _ ഇന്ദന്‍സ് ജയന്‍ .

കോ - ഡയറക്ടര്‍ - ഹാരിസണ്‍,.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സുഭാഷ് ഇളമ്പല്‍. അസ്സോസ്സിയേറ്റ്ഡയറക്ടര്‍- ശരത്.

സഹസംവിധാനം - അനീഷ് കാട്ടിക്കോ,രാജേഷ് ആര്‍. റിസ്വാന്‍.

കാസ്റ്റിംഗ് ഡയറക്ടര്‍- ആരോമല്‍. ആര്‍..

പ്രൊഡക്ഷന്‍ എക്‌സികുട്ടീവ് -

രാജേഷ് തങ്കപ്പന്‍.

. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഹരിവെഞ്ഞാറമൂട്.

കരുനാഗപ്പള്ളിയിലും പരിസരങ്ങളിലും, വാഗമണ്ണിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം - പൂര്‍ത്തിയാകും..

---------------

Hindusthan Samachar / Sreejith S


Latest News