മൊബൈൽ ടവറിന് മുകളിൽ കയറി വയോധികന്റെ ആത്മഹത്യാ ഭീഷണി: സാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന
Kasaragod , 22 സെപ്റ്റംബര് (H.S.) ഒരു കൈയിൽ പെട്രോളും തലയ്ക്കു മീതെ തൂങ്ങിമരിക്കാൻ പാകത്തിൽ കുരുക്കുമായി മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ വയോധികനെ ഫയർഫോഴ്സ് സാഹസികമായി താഴെയിറക്കി. കാസർകോട് സ്വദേശിയായ പി.കെ. മോഹൻദാസിനെ (70) ആണ് കാസർകോട് അ
KASARAGOD OLD MAN SUICIDE


Kasaragod , 22 സെപ്റ്റംബര് (H.S.)

ഒരു കൈയിൽ പെട്രോളും തലയ്ക്കു മീതെ തൂങ്ങിമരിക്കാൻ പാകത്തിൽ കുരുക്കുമായി മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ വയോധികനെ ഫയർഫോഴ്സ് സാഹസികമായി താഴെയിറക്കി. കാസർകോട് സ്വദേശിയായ പി.കെ. മോഹൻദാസിനെ (70) ആണ് കാസർകോട് അഗ്നിശമന രക്ഷാസേന ജീവൻ പണയം വെച്ച് രക്ഷപ്പെടുത്തിയത്.

നാട്ടുകാരും പൊലീസും വിവരമറിയിച്ചതിനെ തുടർന്ന് ഉടൻതന്നെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാ അംഗങ്ങൾ വയോധികനുമായി സംസാരിച്ച് ശ്രദ്ധ തിരിക്കുകയും, തുടർന്ന് ടവറിലേക്ക് കയറി ഇയാളെ സുരക്ഷിതമായി താഴെയിറക്കുകയുമായിരുന്നു. വയോധികന്റെ കയ്യിലുണ്ടായിരുന്ന പെട്രോളും കയറും സേന പിടിച്ചെടുത്തു. രക്ഷാപ്രവർത്തനത്തിന് ശേഷം ഇയാളെ പൊലീസിന് കൈമാറി.

അധികാരികളിൽ നിന്നും കൈവശ ഭൂമിയുടെ രേഖകൾ ലഭ്യമാകാത്തതിനാൽ കഴിഞ്ഞ 27 വർഷമായി ഓഫീസുകൾ കയറിയിറങ്ങി മടുത്തതിനാലാണ് മോഹൻദാസ് ആത്മഹത്യ ഭീഷണിയുമായി മൊബൈൽ ടവറിൽ കയറിയത്.

വിവരമറിഞ്ഞ് സ്റ്റേഷൻ ഓഫീസർ ഡോ. ഹർഷയുടെ നേതൃത്വത്തിൽ മോഹൻദാസിനെ അനുനയിപ്പിച്ച് താഴെയിറക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ഇയാൾ ഇറങ്ങാൻ കൂട്ടാക്കിയില്ല. ഇയാളുടെ ശ്രദ്ധ തിരിക്കുന്നതിനായി പരാതി പ്രിൻറ് ചെയ്തു വിതരണം ചെയ്ത പേപ്പറിലെ മൊബൈൽ നമ്പർ തപ്പിയെടുത്ത് മോഹൻദാസുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു.

മോഹൻദാസിൻ്റെ ശ്രദ്ധ തിരിഞ്ഞ സെക്കൻഡുകൾക്കുള്ളിൽ സ്റ്റേഷൻ ഓഫിസറുടെ നിർദ്ദേശം പ്രകാരം എല്ലാ സുരക്ഷാ സംവിധാനവും ഉറപ്പുവരുത്തി സേനാംഗങ്ങളായ ജിജോ ജെ ബി, ശ്രീ അതുൽ രവി, ഇ പ്രസീദ്, പ്രണവ് എന്നിവർ ടവറിൽ കയറി മോഹൻദാസിനെ സുരക്ഷിതമായി ബന്ധനസ്ഥനാക്കി. ഉടൻതന്നെ സീനിയർ ഓഫീസർ എച്ച് ഉമേശൻ സുരക്ഷാ ഉപകരണങ്ങളുമായി ടവറിൻ്റെ മുകളിൽ കയറി മോഹൻദാസിനെ സുരക്ഷിതനായി താഴെ ഇറക്കി . മോഹൻ ദാസിനു മറ്റു ശാരീരിക അവശതകൾ ഒന്നും തന്നെയില്ല എന്ന് ഉറപ്പുവരുത്തി ബദിയടുക്ക പോലീസിന് കൈമാറി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News