മാസപ്പടിക്കേസില് പിണറായിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്ക്കാര്; എസ്ഐടി രൂപീകരിക്കും
Thiruvanathapuram, 22 സെപ്റ്റംബര്‍ (H.S.) മാസപ്പടിക്കേസില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇഡിയുടെ ശുപാശയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, മരുമകനും മുന്‍ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരയാണ് അന
pinarayi family


Thiruvanathapuram, 22 സെപ്റ്റംബര്‍ (H.S.)

മാസപ്പടിക്കേസില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇഡിയുടെ ശുപാശയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, മരുമകനും മുന്‍ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരയാണ് അന്വേഷണം. അന്വേഷണം നടത്താന്‍ ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു.

ആഭ്യന്തരമന്ത്രിയുടെ ഉത്തരവ് പൊലീസ് മേധാവിക്ക് കൈമാറി. ക്രൈംബ്രാഞ്ചിനായിരിക്കും അന്വേഷണച്ചുമതല. ആദ്യം പ്രാഥമിക അന്വേഷണം നടത്താനാണ് നിര്‍ദ്ദേശം. ഇതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാനും ഉത്തരവിട്ടിട്ടുണ്ട്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലാകും എസ്‌ഐടി രൂപീകരിക്കുക.

ഇഡി ശുപാര്‍ശയില്‍ സര്‍ക്കാര്‍ എജിയില്‍ നിന്നും നിയമോപദേശം തേടിയിരുന്നു. കേസെടുക്കാം എന്നാണ് എജിയുടെ നിയമോപദേശം ലഭിച്ചത്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച നടത്തി വിശദമായി ചര്‍ച്ച നടത്തിയ ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അനധികൃത സമ്പാദ്യവും ഹവാല ഇടപാടും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഗുരുതരം എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. കേന്ദ്രസര്ക്കാറിന്റെ രാഷ്ട്രീയ വേട്ടക്ക് സംസ്ഥാന സര്ക്കാര് കൂട്ടുനില്ക്കുന്നുവെന്ന ആക്ഷേപങ്ങളെ കൂടി നേരിടാനുള്ള തയാറെടുപ്പുകളോടെയാണ് സര്‍ക്കാര്‍ പ്രാഥമികാന്വേഷണത്തിന് പച്ചക്കൊടി കാണിച്ചിരിക്കുന്നത്.

പ്രാഥമികാന്വേഷണത്തിലേക്ക് പോലും നീങ്ങുന്നത് രാഷ്ട്രീയായുധമാക്കാണ് സി.പി.എം നീക്കം സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിനാണ് സി.പി.എം ആലോചന. മുഖ്യമന്ത്രി ആയിരുന്ന സമയത്ത് പിണറായി വിജയന്‍ മകള്‍ വീണയുടെ കമ്പനി വഴി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടിയായി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും മുഹമ്മദ് റിയാസ് 20.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നുമാണ് ഇഡി ഡിജിപിക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരിക്കുന്നത്.

കേസില്‍ വീണയെ അടക്കം ഇഡി ചോദ്യം ചെയ്തിരുന്നു. പിണറായി വിജയന്റെ വീട്ടിലടക്കം പരിശോധന നടത്തിയിരുന്നു. റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു. പിന്നാലെയാണ് കേസെടുത്ത് അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്‍കിയത്.

---------------

Hindusthan Samachar / Sreejith S


Latest News