പൊലീസ് വാഹനം ഇടിപ്പിച്ച് വീഴ്ത്തിയത് ബോധപൂർവം; പുതുക്കാട് സംഭവത്തിൽ പൊലീസിനെ കുടുക്കി ഫോൺ ശബ്ദരേഖ, നിർണായക ദൃശ്യങ്ങൾ പുറത്ത്
Thrissur , 23 സെപ്റ്റംബര് (H.S.) പുതുക്കാട്ടിൽ പൊലീസ് വാഹനം ഇടിപ്പിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പൊലീസിനെ പ്രതിരോധത്തിലാക്കി നിർണായക വഴിത്തിരിവ്. യുവാക്കളെ ബോധപൂർവം വാഹനം ഇടിച്ച് വീഴ്ത്തുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന പൊലീസുകാ
POLICE RAMMING YOUTH THRISSUR


Thrissur , 23 സെപ്റ്റംബര് (H.S.)

പുതുക്കാട്ടിൽ പൊലീസ് വാഹനം ഇടിപ്പിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പൊലീസിനെ പ്രതിരോധത്തിലാക്കി നിർണായക വഴിത്തിരിവ്.

യുവാക്കളെ ബോധപൂർവം വാഹനം ഇടിച്ച് വീഴ്ത്തുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന പൊലീസുകാരുടെ ശബ്ദരേഖയും ദൃശ്യങ്ങളും പരിക്കേറ്റ യുവാവിന്റെ കുടുംബം പുറത്തുവിട്ടു.കല്ലൂർ സ്വദേശി അമലിന്റെ വീട്ടിലെത്തി പൊലീസ് കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണിലാണ് പൊലീസുകാരുടെ നിർണായക സംഭാഷണം റെക്കോർഡ് ചെയ്യപ്പെട്ടത്.

മനപ്പൂർവം ഇടിപ്പിച്ചതെന്ന് ഉദ്യോഗസ്ഥർ

മനഃപൂർവം വാഹനം ഇടിപ്പിച്ചതാണെന്ന് പൊലീസുകാർ തന്നെ ശബ്ദരേഖയിൽ സമ്മതിക്കുന്നുണ്ട്. ജൂലൈ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തട്ടുകടയിൽ അടിപിടിയുണ്ടാക്കിയെന്ന് ആരോപിച്ച് പൊലീസ് ആദ്യം അമലിൻ്റെ വീട്ടിലെത്തുകയും ആപ്പിൾ ഫോൺ കൈക്കലാക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് അമൽ ഉൾപ്പെടെ മൂന്നുപേരെ പുതുക്കാട് പൊലീസിൻ്റെ ജീപ്പ് പിന്തുടർന്ന് ഇടിച്ചത്.

അപകടത്തിൽ വരന്തരപ്പിള്ളി സ്വദേശി അഭിഷേകിന് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാൽ ബൈക്കിൽനിന്ന് തെറിച്ചുവീണ അഭിഷേകിനെ ആശുപത്രിയിൽ എത്തിക്കാൻ പോലും പൊലീസ് ഉദ്യോഗസ്ഥർ തയാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു. അമലിൻ്റെ ഫോൺ തിരികെ ലഭിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് നിർണായകമായ ശബ്ദരേഖ കണ്ടെത്തിയത്. വാഹനം എങ്ങനെയാണ് ഇടിപ്പിച്ചതെന്നും ഇതിനെക്കുറിച്ചുള്ള മറ്റ് കാര്യങ്ങളും ദൃശ്യങ്ങളിൽ വ്യക്തമായി കേൾക്കാം.

നടപടി സസ്പെൻഷനിൽ ഒതുങ്ങിസംഭവത്തിൽ പുതുക്കാട് എസ്എച്ച്ഒ മഹേഷ് ഉൾപ്പെടെ നാല് പൊലീസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. എസ്ഐ സി.എം മഹേഷ്, സിപിഒമാരായ എം.യു ഫൈസൽ, ഇ.സി യദുകൃഷ്ണൻ, പി.ഡി നവീൻ കുമാർ എന്നിവരാണ് നിലവിൽ സസ്പെൻഷനിലുള്ളത്. ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടിയുണ്ടായത്. എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതിനാലാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതെന്ന് അമലിൻ്റെ മാതാവ് പ്രസന്ന വ്യക്തമാക്കി.

എന്നാൽ ഈ നടപടികൊണ്ട് മാത്രം നീതി ലഭിക്കില്ലെന്നും യുവാക്കളെ ക്രൂരമായി കൊലപ്പെടുത്താനാണ് പൊലീസ് ശ്രമിച്ചതെന്നും അവർ പറഞ്ഞു. ഇത് തെളിയിക്കുന്ന ദൃശ്യങ്ങൾ രണ്ട് മാസമായി കൈവശമുണ്ടായിരുന്നു. കേസ് അന്വേഷണം അനുകൂലമായി പോകുന്നുവെന്ന വിശ്വാസത്തിലാണ് വിവരങ്ങൾ പുറത്തുവിടാതിരുന്നതെന്നും പ്രസന്ന കൂട്ടിച്ചേർത്തു.

വധശ്രമത്തിന് കേസെടുക്കണംസംഭവം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും കുറ്റക്കാരായ പൊലീസുകാർക്കെതിരെ യാതൊരുവിധ നിയമനടപടിയും സ്വീകരിച്ചിട്ടില്ല. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലും പൊലീസ് തയാറായിട്ടില്ലെന്ന് കുടുംബം കുറ്റപ്പെടുത്തുന്നു. വരന്തരപ്പിള്ളി പൊലീസാണ് കേസ് എടുക്കാൻ വിമുഖത കാണിക്കുന്നത്. ഈ സാഹചര്യത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശനോടും ആഭ്യന്തര മന്ത്രിയോടും പ്രസന്ന ആവശ്യപ്പെട്ടു. സാധാരണക്കാർക്ക് നീതി ഉറപ്പാക്കേണ്ട നിയമപാലകർ തന്നെ കൊലപാതക ശ്രമം നടത്തിയെന്ന ആരോപണം സേനയ്ക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ കർശന നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News