വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസവേട്ടക്ക് ആരംഭം കുറിച്ചു
Ernakulam , 23 സെപ്റ്റംബര് (H.S.) ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവി ധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക് സെപ്റ്റംബർ ഇരുപത്തി രണ്ടിന് തുടക്കം കുറിച്ചു. ഡിസ്ക്വയർ പ്രൊഡക്ഷൻസിൻ്റെ
Rakshasavettah


Ernakulam , 23 സെപ്റ്റംബര് (H.S.)

ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവി ധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക് സെപ്റ്റംബർ ഇരുപത്തി രണ്ടിന് തുടക്കം കുറിച്ചു.

ഡിസ്ക്വയർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജി അരു ഞാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

കൊച്ചിയിലെ ആശിർവ്വാദ് ട്രാവൻകൂർ ഹോട്ടലിൽ ലളിതമായി നടന്ന ചടങ്ങിൽ ശ്രീമതി മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചത്.

അഭിനേതാക്കളായ സാജു നവോദയ, സോഹൻ സീനുലാൽ, കോട്ടയം രമേഷ് എന്നിവരും അണിയറപ്രവർത്തകരും ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.

സൈക്കോ പാക്ക് ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം:

നാട്ടിൽ നിരന്തരമായി നടക്കുന്ന ദുരന്തങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത് .

പ്രേഷകരെ തുടക്കം മുതൽ ഉദ്യേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി. വിസ്മയിപ്പിക്കുന്ന ദുരൂഹതകളും, മികച്ച ആക് ഷൻ രംഗങ്ങളും ഈ ചിത്രത്തിൻ്റെ ആകർഷകഘടകങ്ങളാണ്.

സിദ്ധിഖാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപിക്കുന്നത്

ഏറെ ഇടവേളക്കുശേഷം സിദ്ദിഖ് മുഴുനീള ആക്ഷൻ ഹീറോ ആകുന്ന ചിത്രം കൂടിയാണ് രാഷസ വേട്ട..

സാജു നവോദയാ , കോട്ടയം രമേഷ്, സോഹൻ സീനുലാൽ, മല്ലികാസുകുമാരൻ, സുധി ക്കോപ്പ, ജസീല പ്രവീൺ രാജേഷ് xകൊട്ടാരത്തിൽ ഹരി ഊതു മൂന്ന് സുജിത് കോന്നി , സജു xപാർത്ഥസാരഥി, ശ്രീജു സോണി .എന്നിവരും പ്രധാന താരങ്ങളാണ്.

തിരക്കഥ . ശ്യാം അരവിന്ദം.

സംഗീതം -ഷാനു.

ബാക്ക്ഗ്രൗണ്ട് സ്കോർ -സൗരവ് ചെന്നൈ.

മേക്കപ്പ് - രാജേഷ്.

കോസ്റ്റ്യും xഡിസൈൻ -

ബിജുകുമാരപുരം.

വാഗമൺ, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴുർ ജോസ്

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News