Enter your Email Address to subscribe to our newsletters

Kozhikkode, 23 സെപ്റ്റംബര്‍ (H.S.)
ദേശീയ പുരസ്‌കാര ജേതാവ് നടി സാവിത്രി ശ്രീധരന് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. രോഗങ്ങളുടെ അവശതകാരണം ഏറെ നാളായി കിടപ്പിലായിരുന്നു. കോഴിക്കോട് മാങ്കാവിലെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. നാടക രംഗത്ത് നിന്നും സിനിമയിലേത്തി മികവു തെളിയിച്ച നടിയായിരുന്നു സാവിത്രി.
സുഡാനി ഫ്രം നൈജീരിയ'യിലെ കഥാപാത്രമാണ് ഏറെ ശ്രദ്ധാേയമായത. ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടി. നിരവധി സിനിമകളില്‍ ചെറുതും വലുതമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തിരവണ്ണൂരാണ് ജന്മസ്ഥലം. തിരുവണ്ണൂര്‍ കോട്ടണ്‍മില്‍ തൊഴിലാളിയായിരുന്ന വേലിക്കല്‍ അപ്പുട്ടിയുടെയും പെണ്ണൂട്ടിയുടെയും രണ്ടാമത്തെ മകളാണ് സാവിത്രി.
സാവിത്രിയെ കലാരംഗത്തേക്ക് കൈപിടിച്ചു നടത്തിയത് കലാകാരന്‍ കൂടിയായ അച്ഛന്‍ തന്നെയായിരുന്നു. പിന്നീടു ഭര്‍ത്താവ് ശ്രീധരന്റെ ഉറച്ച പിന്തുണയും പ്രോത്സാഹനവും. കെ.ടി. മുഹമ്മദിന്റെ കലിംഗ തിയറ്റേഴ്‌സ്, വില്‍സണ്‍ സാമുവലിന്റെ സംഗമം തിയറ്റേഴ്‌സ്, വിക്രമന്‍ നായരുടെ സ്റ്റേജ് ഇന്ത്യ, ഇബ്രാഹിം വെങ്ങരയുടെ ചിരന്തന തിയറ്റേഴ്‌സ് എന്നീ പ്രഫഷനല്‍ നാടക സംഘങ്ങളുടെ കൂടെ ഇന്ത്യ മുഴുവന്‍ നാടകവുമായി സഞ്ചരിച്ചു. 'രാജസഭ'യിലെ വേഷത്തിനു 1993ലെ മികച്ച നടിക്കുള്ള സംസ്ഥാന നാടക പുരസ്‌കാരവും ലഭിച്ചു.
നാലര പതിറ്റാണ്ടുകാലത്തെ നാടക പ്രവര്‍ത്തനത്തിനു ശേഷം 74-ാം വയസില്‍ കോഴിക്കോട് വെസ്റ്റ് മാങ്കാവിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കവെയാണ് ഒരു മുഴുനീള കഥാപാത്രവുമായി യുവ സംവിധായകന്‍ സക്കരിയ സാവിത്രി ശ്രീധരനെ സമീപിക്കുന്നത്. 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയില്‍ സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച ഫുട്‌ബോള്‍ മാനേജരുടെ ഉമ്മയുടെ കഥാപാത്രത്തെ സാവിത്രി അവിസ്മരണീയമാക്കി. എം.ടി.വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത 'കടവ്' എന്ന സിനിമയിലെ ചെറിയൊരു വേഷത്തിലാണ് അവര്‍ അതിന് അഭിനയിച്ചിരുന്നത്. സുനീഷ്, പ്രസീദ, സബീന എന്നിവരാണ് മക്കള്‍.
---------------
Hindusthan Samachar / Sreejith S