Enter your Email Address to subscribe to our newsletters

Thiruvanathapuram, 23 സെപ്റ്റംബര്‍ (H.S.)
മലപ്പുറത്തെ ദുരിത ബാധിത മേഖലയിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി. സര്‍ക്കാര്‍ പണം ചെലവാക്കിയല്ല താന്‍ യാത്ര ചെയ്തത്. ഖജനാവിലെ പണം ചിലവഴിക്കാതിരിക്കാനാണ് സ്വകാര്യ വിമാനം ഉപയോഗിച്ചത്. ഇനിയും യാത്ര ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തനിവാരണത്തില്‍ രാജ്യത്തിന് മാതൃകയാക്കാവുന്ന കാര്യമാണ് താന്‍ ചെയ്തതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ദുരിതാശ്വാസ നിധിയിലെ പണം ഇത്തരം യാത്രകള്‍ക്ക് ചെലവാക്കാനുള്ളതല്ല. അത് ജനങ്ങള്‍ക്ക് ആശ്വാസം പകരാനുള്ളതാണ്. മുന്‍മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും സ്വകാര്യ വിമാനങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
മന്ത്രിമാരുടെ വിദേശ യാത്രയേയും മഉഖ്യമന്ത്രി ന്യായീകരിച്ചു. മന്ത്രി ജനീഷ് കുമാര്‍ വിദേശത്ത് പോയതിലെന്താണ് കുഴപ്പം. പരിപാടികള്‍ക്കായി വിദേശത്തേക്ക് പോകുമ്പോള്‍ സംഘടനകള്‍ ടിക്കെറ്റടുത്ത് നല്‍കുന്നത് പതിവാണ്. അതില്‍ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു. ജനീഷിനോട് വിദേശത്തേക്ക് പോകാന്‍ പറഞ്ഞത് താനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ടിക്കറ്റെടുത്ത് നല്‍കുന്നവര്‍ ഔദാര്യം പറ്റാന്‍ നില്‍ക്കുകയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാനരീതിയില്‍ യാത്ര ചെയ്തവരുടെ പട്ടിക തന്റെ കയ്യിലുണ്ടെന്നും അത് വെളിപ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെഎം ഷാജിയുടെ വാഹന വിവാദത്തിലും മുഖ്യമന്ത്രിപ്രതികരിച്ചു. സുഹൃത്തിന്റെ വാഹനം മന്ത്രി കെ.എം.ഷാജി ഉപയോഗിച്ചതില്‍ അപാകത ഇല്ല. 10 വര്‍ഷം പഴക്കമുള്ള വണ്ടിയാണ് കെ.എം. ഷാജി ഉപയോഗിച്ചത്. അതില്‍ ഒരു ചട്ടലംഘനവും ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിലെ എല്ലാ വിവാദങ്ങളേയും ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്.
മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എട്ടുലക്ഷം രൂപ സര്‍ക്കാര്‍ ധനസഹാവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഒന്‍പതു പേരാണ് മരിച്ചത്. ഇഎസ്എയില്‍ ആശങ്ക വേണ്ടെന്നും ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയുള്ള മാപ്പ് പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S