ദേവസ്വം ബോര്ഡുമായി അഭിപ്രായ ഭിന്നതയില്ല; ശബരിമല സീസണ് നല്ല രൂതിയില് തന്നെ നടത്തും; മുഖ്യമന്ത്രി
Thiruvanathapuram, 23 സെപ്റ്റംബര്‍ (H.S.) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മില്‍ തര്‍ക്കങ്ങളില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. തന്റെ അധ്യക്ഷതയില്‍ തന്നെ യോഗം ചേര്‍ന്ന് എന്തൊക്കെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കണം എന്ന കാര്യത്തില്‍ വ്യക്ത
VD Satheeshan


Thiruvanathapuram, 23 സെപ്റ്റംബര്‍ (H.S.)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മില്‍ തര്‍ക്കങ്ങളില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. തന്റെ അധ്യക്ഷതയില്‍ തന്നെ യോഗം ചേര്‍ന്ന് എന്തൊക്കെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കണം എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് മുന്‍കൂട്ടി ചെയ്യേണ്ട ചില കാര്യങ്ങളില്‍ ചെറിയൊരു കാലതാമസം വന്നിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ കുറവ് അവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അത് കൃത്യമായി വിലയിരുത്തുന്നുണ്ട്. ശബരിമല സീസണ്‍ വരാന്‍ പോകുന്ന സമയത്ത് ദേവസ്വവും സര്‍ക്കാരും തമ്മില്‍ തര്‍ക്കിക്കാനൊന്നും പോകില്ല. ചിലകാര്യങ്ങളില്‍ ഇടനിലക്കാരുണ്ട്, അവരൊക്കെകൂടി ചില കളികള്‍ നടത്തുന്നുണ്ട് എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്നെ പറഞ്ഞിട്ടുണ്ടല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നു വരെ കൊടുക്കാത്തത്ര തുകയാണ് ഈ ശബരിമല കാലത്തിനായി സര്‍ക്കാര്‍ അനുവദിച്ചത്. ശബരിമലയിലേയ്ക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേരാനുള്ള റോഡുകളുടെ പണിക്ക് അറുനൂറിലേറെ കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. പമ്പയിലെ കഴിഞ്ഞ യോഗത്തില്‍ ചാലക്കയത്തുനിന്നു പോകുന്ന റോഡ് നന്നാക്കണമെന്ന് അവശ്യം ഉയര്‍ന്നിരുന്നു. അഞ്ച് കിലോമീറ്റര്‍ റോഡിന്റെ പണിയ്ക്കുള്ള നടപടികള്‍ അതിവേഗത്തിലാണ് പൂര്‍ത്തിയാക്കിയത്.

ഇത്രയേറെ തീര്‍ഥാടകര്‍ വരുന്ന ശബരിമലയില്‍ എന്ത് ആവശ്യമുണ്ടായാലും സര്‍ക്കാര്‍ എല്ലാത്തിനും തയ്യാറാണ്. തീര്‍ഥാടന കാലം പരാതികളില്ലാതെ കൊണ്ടുപോകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനായി പോലീസിനും ഫയര്‍ഫോഴ്സിനും മാര്‍ഗനിര്‍ദേശം കൊടുത്തിട്ടുണ്ട്. ശബരിമലയുടെയും സമീപപ്രദേശങ്ങളുടെയും ചുമതലയുള്ള ജില്ലാ ജഡ്ജിയുമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഇനി നേരിട്ടു കൂടി കാണുന്നുണ്ട്. ഞാന്‍ കൂടി പങ്കെടുക്കുന്ന പമ്പയിലെ യോഗത്തില്‍ മുന്‍യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ സമയബന്ധിതമായി തീരുന്നുണ്ടോ എന്നത് പരിശോധിക്കും.

ശബരിമല സീസണിന്റെ തയ്യാറെടുപ്പുകള്‍ നടക്കുന്ന സമയത്ത് ദേവസ്വം ബോര്‍ഡിനെ മാറ്റാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നീക്കവുമില്ല. ഈ സമയത്താണോ ബോര്‍ഡിനെ മാറ്റുന്നത്. നിലവിലുള്ള ഒരു ബോര്‍ഡ് അവിടെയുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ ചുമതല അവര്‍ക്കാണ്. പ്രസാദ വിതരണം, അതിനുവേണ്ടി ടെണ്ടര്‍ വിളിക്കുക, സന്നിധാനവും പമ്പയുമൊക്കെ സജ്ജമാക്കുക, പോലീസിനും ഫയര്‍ഫോഴ്സിനും സൗകര്യങ്ങളൊരുക്കുക, ദേവസ്വം മരാമത്തിന്റെ ജോലികള്‍ ചെയ്യിക്കുക തുടങ്ങിയ ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ദേവസ്വം ബോര്‍ഡിനുണ്ട്. അവ ഓരോന്നും പ്രത്യേകമായി എടുത്ത് ചര്‍ച്ച നടത്തിയിട്ടുണ്ട്. അവരതു കൃത്യമായി ചെയ്യണം. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നു വേണ്ടതല്ലാം കൃത്യമായി ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News