കൊഴുപ്പ് നീക്കല് ശസ്ത്രക്രിയ്ക്കിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ചികിത്സാ പിഴവെന്ന് ബന്ധുക്കള്
Thiruvalla, 23 സെപ്റ്റംബര്‍ (H.S.) കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രീയക്കിടെ വീട്ടമയ്ക്ക് ദാരുണാന്ത്യം. തിരുവല്ലയിലെ സ്വകാര്യ വെല്‍നെസ് ക്ലിനിക്കിലാണ് ശസ്ത്രക്രീയ നടന്നത്. കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് വീട്ടമ്മ
vidhya


Thiruvalla, 23 സെപ്റ്റംബര്‍ (H.S.)

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രീയക്കിടെ വീട്ടമയ്ക്ക് ദാരുണാന്ത്യം. തിരുവല്ലയിലെ സ്വകാര്യ വെല്‍നെസ് ക്ലിനിക്കിലാണ് ശസ്ത്രക്രീയ നടന്നത്. കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് വീട്ടമ്മ മരിച്ചത്. ചങ്ങനാശേരി മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പില്‍ വീട്ടില്‍ വിദ്യ വി.ജി (45)ആണ് മരിച്ചത്. മരണത്തിന് കാരണം ചികിത്സാ പിഴവാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മെഡ് ലോഞ്ചസ് എന്ന ക്ലിനിക്കിന് എതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കയ്യിലെ കൊഴുപ്പ് നീക്കാനായി സെപ്റ്റംബര്‍ പതിനാറാം തീയതിയാണ് വിദ്യയെ ശസ്ത്രക്രിയ്ക്ക് വിധേയയാക്കിയത്. ഇതിനുമുന്‍പായി അനസ്‌തേഷ്യ നല്‍കിയിരുന്നു. തുടര്‍ന്ന് പതിനൊന്നരയോടെ നടത്തിയ ശസ്ത്രക്രിയ്ക്കിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടേകാലോടെ വിദ്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച രാത്രി മരിച്ചു. അനസ്‌തേഷ്യയിലെ പാകപ്പിഴയും തുടര്‍ ചികിത്സ നല്‍കുന്നതിലുണ്ടായ കാലതാമസവുമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. പോലീസില്‍ അടക്കം ബന്ധുക്കള്‍ പരാതിയ നല്‍കി.

അതേസമയം ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല എന്നാണ് ക്ലിനിക്കിന്റെ വിശദീകരണം. സംഭവത്തില്‍ തിരുവല്ല പോലീസ് വിദ്യയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

വീടിനോട് ചേര്‍ന്നുള്ള കടമുറിയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിവരികയായിരുന്നു വിദ്യ. മാടപ്പള്ളിയില്‍ വ്യാപാരിയായ എസ്. സന്തോഷ് ആണ് ഭര്‍ത്താവ്. സിദ്ധാര്‍ഥ് സന്തോഷ്, സംഗീത് സന്തോഷ് എന്നിവരാണ് മക്കള്‍. കോട്ടയം മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരം നടക്കുമെന്ന് കുടുംബം അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News